ETV Bharat / state

മുരളി വീണ്ടും കെപിസിസി അധ്യക്ഷ പദവിയിൽ വരുമോ; അതോ പഴയ ഡിഐസി ഓർമകളുമായി വീണ്ടും വയനാട് ചുരം കയറുമോ? - K MURALEEDHARAN TO KPCC PRESIDENTSHIP - K MURALEEDHARAN TO KPCC PRESIDENTSHIP

കെ മുരളീധരനെ അനുനയിപ്പിക്കാന്‍ നീക്കങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വം. തിരക്കിട്ട ചര്‍ച്ചകളുമായി കോണ്‍ഗ്രസ്.

കെപിസിസി അധ്യക്ഷ പദവി  കെ മുരളീധരന്‍  തൃശ്ശൂരിലെ തോൽവി  KPCC PRESIDENTSHIP
കെ മുരളീധരന്‍ (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 6, 2024, 6:54 PM IST

കണ്ണൂര്‍: തൃശ്ശൂരിലെ തോൽവിയുടെ മുറിവുണക്കാൻ മുരളിക്ക് എന്ത് നൽകുമെന്ന രാഷ്‌ട്രീയ ചർച്ചകളാണ് യുഡിഎഫിലും കോൺഗ്രസിലും നടക്കുന്നത്. വയനാട് പാർലമെന്‍റ് മണ്ഡലത്തിൽ നിന്ന് എംപിയോ അതോ മറ്റു പദവികളോ?

രാഹുൽ ഗാന്ധി ഏതു മണ്ഡലം ഒഴിവാക്കുമെന്ന് മറുപടി പറയും വരെ വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിനെ കുറിച്ച് പ്രസക്തിയില്ലെങ്കിലും റായ്ബേറെലി പോലുള്ള മണ്ഡലം ഉപേക്ഷിക്കാനുള്ള സാധ്യത വളരെ വിരളമാണ്. അതിനാൽ തന്നെ വയനാട് പാർലമെൻറ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പാണ്. പ്രതിസന്ധിഘട്ടത്തിൽ രാഹുൽഗാന്ധിയെ സുരക്ഷിതമായി സംരക്ഷിച്ച പാർലമെൻറ് മണ്ഡലം ഗാന്ധി കുടുംബം കയ്യൊഴിയാൻ ഉള്ള സാധ്യതയും കുറവാണ്. അങ്ങനെ വന്നാൽ വയനാട് മത്സരിക്കാൻ പ്രിയങ്കക്ക് മേൽ സമ്മർദമേറിയേക്കും.

ചേലക്കരയിലും പാലക്കാട്ടും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അതേസമയത്ത് തന്നെ വയനാട്ടിലും ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യതകളാണ് രാഷ്‌ട്രീയ നിരീക്ഷകർ മുന്നിൽ കാണുന്നത്. 2009 ൽ വയനാട് പാർലമെൻറ് മണ്ഡലത്തിൽ ഡിഐസി- എൻസിപി പിന്തുണയിൽ മത്സരിച്ച മുരളീധരൻ 99663 വോട്ടോടു കൂടി മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ഈ പരിചയ സമ്പത്ത് ആണ് മുരളിയെ ഒരു വിഭാഗം അണികൾ വയനാട്ടിലേക്ക് ഉയർത്തികാട്ടാൻ കാരണം. എങ്കിൽ പോലും ബിജെപിക്കെതിരെ പോരാടി പരാജയപ്പെട്ട മുരളിയെ കോൺഗ്രസിന്‍റെ ഉറച്ച സീറ്റിൽ ഒരു ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുക എന്ന ദൗത്യത്തിന് മുരളിയും നേതൃത്വവും നിൽക്കുമോ എന്നതും കണ്ടറിയേണ്ടതാണ്.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെക്കൂടാതെ കോൺഗ്രസിന്‍റെ എംപിമാരിൽ നായർ വിഭാഗത്തിൽ ഉള്ളവർ കൂടുതൽ ആയതിനാൽ, കെപിസിസി അധ്യക്ഷ സ്ഥാനം മുരളിയിലേക്ക് വരുമോ എന്നതാണ് മറ്റൊരു ചോദ്യം. അതിനും സാധ്യത കുറവാണ്. മുരളി വന്നാൽ ചെന്നിത്തലയെയും മുരളീധരനെയും അതിജീവിച്ച് മുഖ്യമന്ത്രി സ്വപ്‌നം തനിക്ക് വെല്ലുവിളി ആകും എന്ന് വിഡിക്ക് ഉറപ്പാണ്. അത് കൊണ്ട് തന്നെ വിഡിക്ക് മുരളി അധ്യക്ഷൻ ആകുന്നതിനോട് അത്ര യോജിപ്പില്ല. അങ്ങനെ വന്നാൽ ആറ്റിങ്ങൽ എംപി അടൂർ പ്രകാശിന്‍റെ സാധ്യതകൾ കൂട്ടും. ബിജെപിയോടും സിപിഐഎംനോടും ഒരു പോലെ പൊരുതി ജയിച്ചതും, ഈഴവ വിഭാഗത്തിൽ നിന്നുള്ള ആൾ എന്ന ലേബലും അദ്ദേഹത്തിന്‍റെ സാധ്യതകൾ കൂട്ടും.

വി ഡി സതീശനും കെ സി വേണുഗോപാലിനും താത്പര്യം അടൂർ പ്രകാശിനോട് ആണ്. മുസ്‌ലിം ലീഗിനും ഘടകകക്ഷി നേതാക്കൾക്കും ഏറെ താത്പര്യമുള്ള നേതാവാണ് മുരളി എന്നതിനാൽ യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് മുരളിയെത്തുമോ എന്നതാണ് അവസാന ഓപ്ഷനായി നേതൃത്വത്തിന് മുന്നിലുള്ളത്. മുറിവുണക്കാൻ സ്ഥാനം നൽകി നേതാക്കളെ വെട്ടുന്ന കോൺഗ്രസ് പോർക്കളത്തിൽ ക്ലൈമാക്‌സ് എന്താകുമെന്ന് കണ്ടറിയണം.

Also Read: കെ കരുണാകരനും കുടുംബത്തിനും തൃശൂര്‍ ഇന്നും ബാലികേറാമല ; മുരളീധരന്‍ ലോക്‌സഭയിലേക്ക് പരാജയപ്പെടുന്നത് മൂന്നാം തവണ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.