ETV Bharat / state

കുടുംബശ്രീയുടെ കെ-ലിഫ്‌റ്റ് ; ഇടമലക്കുടിയില്‍ 100 കുടുംബങ്ങള്‍ക്ക് ഉപജീവനമൊരുക്കും - Kudumbashrees K Lift

ഇടമലക്കുടിയിലെ 100 കുടുംബങ്ങള്‍ക്കാണ് ഉപജീവനമൊരുക്കുന്നത്. കുരുമുളക്, ഏലം എന്നിവയുടെ ബ്രാന്‍ഡിങ്ങിനെ കുറിച്ച് ചര്‍ച്ച ചെയ്‌തു. പദ്ധതി നടപ്പാക്കുന്നത് കുടുംബശ്രീയുടെ കെ-ലിഫ്റ്റ് പദ്ധതിയുടെ ഭാഗമായി.

കുടുംബശ്രീയുടെ കെ ലിഫ്‌റ്റ്  ഇടമലക്കുടി കുടുംബങ്ങള്‍ക്ക് ഉപജീവനം  Live hood For Idamalakudi  Kudumbashrees K LIft  ഇടുക്കി ഇടമലക്കുടി
Kudumbashree Provide Live hood For Families In Idamalakudi
author img

By ETV Bharat Kerala Team

Published : Mar 6, 2024, 7:15 AM IST

ഇടുക്കി : ഇടമലക്കുടി ഗ്രാമപഞ്ചായത്തില്‍ നൂറു കുടുംബങ്ങള്‍ക്ക് ഉപജീവനമൊരുക്കാന്‍ കുടുംബശ്രീ ഊരുസംഗമത്തിന്‍റെ തീരുമാനം. വിവിധ കുടികളില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുത്ത ഊരുസംഗമത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇടമലക്കുടിയിലെ പ്രധാന കാര്‍ഷിക ഉത്പന്നങ്ങളായ കരുമുളകിന്‍റെയും ഏലത്തിന്‍റെയും ബ്രാന്‍ഡിങ് അടക്കമുള്ള പുതിയ സംരംഭങ്ങളെ കുറിച്ച് സംഗമത്തില്‍ ചര്‍ച്ച നടത്തി.

ഈ വര്‍ഷം സംസ്ഥാനത്തെ മൂന്ന് ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഉപജീവനം ലക്ഷ്യമിട്ട് കുടുംബശ്രീ ആവിഷ്‌കരിച്ച കെ-ലിഫ്റ്റ് (കുടുംബശ്രീ ലൈവ് ലി ഹുഡ് ഇനിഷ്യേറ്റീവ് ഫോര്‍ ട്രാന്‍സ്‌ഫര്‍മേഷന്‍) പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തിലെ നൂറ് അംഗങ്ങള്‍ക്ക് വരുമാന മാര്‍ഗം ഉറപ്പാക്കാന്‍ തീരുമാനിച്ചത്. മൃഗ സംരക്ഷണം, കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍, തയ്യല്‍ യൂണിറ്റ്, പെട്ടിക്കട, മുള ഉത്പന്നങ്ങള്‍, വന വിഭവങ്ങളുടെ ശേഖരണം വിപണനം തുടങ്ങിയ മേഖലകളിലാണ് വിവിധ കുടികളിലായി പഞ്ചായത്ത് നിവാസികള്‍ക്ക് തൊഴില്‍ ഒരുക്കുന്നത്. മൃഗ സംരക്ഷണ മേഖലക്ക് ഊന്നല്‍ നല്‍കി തദ്ദേശീയ ഇനത്തില്‍പ്പെട്ട ആട്, കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കും. മത്സ്യം വളര്‍ത്താനുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കും.

വിവിധ സംരംഭങ്ങള്‍ തുടങ്ങുന്നതിന് കുടികളില്‍ നിന്നും ഇതിനകം ലഭിച്ച അപേക്ഷകള്‍ പരിഗണിച്ച് എത്രയും വേഗം പദ്ധതി നടപ്പാക്കും. ദേവികുളം ബ്ലോക്കില്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്‍റെ ഒന്നാം വാര്‍ഡായിരുന്ന ഇടമലക്കുടി 2010 നവംബര്‍ ഒന്നിനാണ് കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായി രൂപീകരിക്കുന്നത്. അതിന് മുമ്പ് തന്നെ ഇവിടെ കുടുബശ്രീ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും. പ്രത്യേക പഞ്ചായത്താക്കിയ ശേഷം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി.

36 അയല്‍ക്കൂട്ടങ്ങളിലായി ഇപ്പോള്‍ എല്ലാ കുടുംബങ്ങളെയും കുടുംബശ്രീയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എന്‍ആര്‍എല്‍എം പദ്ധതിയുടെ ഭാഗമായി ഊരില്‍ നിന്ന് തന്നെയുള്ള ആനിമേറ്റര്‍മാരെ നിയോഗിച്ചുകൊണ്ട് ഊരുതല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആസൂത്രിതവും വ്യവസ്ഥാപിതവുമായി നടപ്പാക്കി വരികയാണ്. സൊസൈറ്റി കുടിയില്‍ സിഡിഎസ് ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചതും പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ സഹായകമായിട്ടുണ്ട്. കുടിനിവാസികളായ 20 ആനിമേറ്റര്‍മാര്‍ സിഡിഎസ് ഓഫിസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

ഇടമലക്കുടി ഗ്രാമപഞ്ചായത്ത് ഓഫിസിലാണ് കുടുംബശ്രീ സംഗമം ചേര്‍ന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മോഹന്‍ദാസ് സംഗമത്തിന്‍റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. സിഡിഎസ്‌ ചെയര്‍പേഴ്‌സണ്‍ അമരാവതി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പിആര്‍ഒ നാഫി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് ട്രൈബല്‍ ഓഫിസറായ മനോജ് പദ്ധതി വിശദീകരണവും നടത്തി. കുടുംബശ്രീ അംഗങ്ങള്‍ക്ക് പുറമെ ഊരുമൂപ്പന്‍, യൂത്ത് ക്ലബ് പ്രതിനിധികള്‍, ആനിമേറ്റര്‍മാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.