ETV Bharat / state

ഗവർണർ മാമൂക്കോയയുടെ ഒരു കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്നു ; പരിഹസിച്ച് കെ കെ ശൈലജ എംഎല്‍എ - ഗവർണർക്കെതിരെ വിമര്‍ശനം

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് കെ കെ ശൈലജ എംഎല്‍എ. നിയമസഭയിൽ നന്ദി പ്രമേയ ചർച്ചയിലാണ് ശൈലജ ഗവർണർക്ക് നേരെ വിമർശനം ഉന്നയിച്ചത്. ഗവർണർ നയപ്രഖ്യാപനത്തോട് കാണിച്ച സമീപനം അത്യന്തം പ്രതിഷേധാർഹമാണ് കെ കെ ശൈലജ പറഞ്ഞു.

K K Shailaja Criticized governor  Arif Mohammad Khan  Policy announcement speech assembly  ഗവർണർക്കെതിരെ വിമര്‍ശനം  നിയമസഭ
ഗവർണർക്കെതിരെ വിമര്‍ശനവുമായി കെ കെ ശൈലജ എംഎല്‍എ
author img

By ETV Bharat Kerala Team

Published : Jan 29, 2024, 4:51 PM IST

Updated : Jan 30, 2024, 8:02 PM IST

K K Shailaja MLA Criticized Governor Arif Mohammad Khan

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി കെ കെ ശൈലജ എംഎല്‍എ ( K K Shailaja MLA Criticized Governor). ഗവര്‍ണര്‍ കാട്ടിക്കൂട്ടുന്നത് പക്വതയില്ലാത്ത പ്രതികരണങ്ങളാണെന്നും ഗവർണർ ഏതോ ഒരു സിനിമയിലെ മാമൂക്കോയയുടെ കഥാപാത്രത്തെ ഓർമ്മിപ്പിക്കുകയാണെന്നും കെ കെ ശൈലജ പറഞ്ഞു. നിയമസഭയിൽ നന്ദി പ്രമേയ ചർച്ചയിലാണ് ശൈലജ ഗവർണർക്ക് നേരെ വിമർശനം ഉന്നയിച്ചത്. കടുത്ത വിമർശനം ഉന്നയിക്കാൻ ഇടയാക്കുന്ന പെരുമാറ്റമാണ് ഗവർണറിൽ നിന്നും ഉണ്ടാകുന്നത്. പക്ഷേ ജനപ്രതിനിധി എന്ന നിലയിലും അദ്ദേഹത്തിന്‍റെ പ്രായം കണക്കാക്കി കൊണ്ടുമെല്ലാം അത്തരത്തിലുള്ള ഭാഷ ഉപയോഗിക്കാൻ സാധിക്കില്ലെന്ന് കെ കെ ശൈലജ നിയമസഭയില്‍ പറഞ്ഞു.

ഗവർണർ നയപ്രഖ്യാപനത്തോട് കാണിച്ച സമീപനം അത്യന്തം പ്രതിഷേധാർഹമാണ്. പ്രതിപക്ഷം ഇന്ന് നടത്തിയ പ്രതിഷേധം രേഖപ്പെടുത്തേണ്ടത് കേന്ദ്രസർക്കാരിനോടും നയപ്രഖ്യാപനത്തെ അവഹേളിച്ച ഗവർണറോടും ആണ്. ഗവർണർ പ്രസംഗത്തിന്‍റെ ആദ്യ വാചകവും അവസാന വാചകവും മാത്രമായിട്ട് വായിക്കുന്നത് തെറ്റാണെന്ന് പറയാൻ സാധിക്കില്ല. ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങളുണ്ടെങ്കിൽ ഗവർണർമാർക്ക് അങ്ങനെ ചെയ്യാം. എന്നാൽ അദ്ദേഹത്തിന്‍റെ ശാരീരിക ആരോഗ്യത്തിന് യാതൊരു തരക്കേടും ഇല്ല എന്നാണ് അതിനുശേഷം നടന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നതെന്നും കെ കെ ശൈലജ പറഞ്ഞു.

അതുകൊണ്ട് സഭയോടും ഫെഡറൽ ഭരണഘടനയോടും ജനാധിപത്യത്തോടുമുള്ള ആദരവ് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം നയപ്രഖ്യാപനം വേണ്ട രീതിയിൽ അവതരിപ്പിക്കാൻ തയ്യാറാകേണ്ടതായിരുന്നു. എന്നാൽ അങ്ങനെയല്ല അദ്ദേഹം ചെയ്‌തത്, ശക്തമായ പ്രതിഷേധം ജനാധിപത്യ വിശ്വാസികളായ ജനങ്ങൾ രേഖപ്പെടുത്തണമെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു..

നിലമേലിൽ നടന്ന നാടകീയ സംഭവങ്ങളിലും ശൈലജ പ്രതികരിച്ചു. പ്രതിഷേധം നടക്കുമ്പോൾ വാഹനം തുറന്നു സുരക്ഷാ ക്രമീകരണങ്ങൾ തെറ്റിച്ച് ഗവർണർമാർ തെരുവിൽ ഇറങ്ങി നിൽക്കുന്നത് ഇത് ആദ്യമായാണ്. ഇതുപോലൊരു സമീപനം ഗവർണർ പദവിയിലിരിക്കുന്ന ആളുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ല. അഴകൊഴമ്പൻ സമീപനമാണ് പ്രതിപക്ഷത്തിന്. ബംഗാളിലും ത്രിപുരയിലും എന്താണ് നഷ്‌ടപ്പെട്ടതെന്ന് ജനങ്ങൾക്ക് ഇപ്പോൾ അറിയാം. അത് കേരളത്തില്‍ സംഭവിക്കില്ലെന്നും കെ കെ ശൈലജ പറഞ്ഞു.

അതീവ ഭയാനകമായ അവസ്ഥയിലൂടെ രാജ്യം ഇപ്പോൾ കടന്നുപോകുകയാണ്. ലജ്ജാവഹമായ കാര്യം മതപരമായ ചടങ്ങിൽ ഒരു മതേതര രാജ്യത്തിൻറെ പ്രധാനമന്ത്രി യജമാനനായി പങ്കെടുക്കുന്നു. ഇതിൽപരം ആപത്ക്കരമായ കാര്യം എന്താണ്? മര്യാദ പുരുഷോത്തമനായ ശ്രീരാമന്‍റെ പേരിൽ കേന്ദ്രസർക്കാർ നടത്തുന്നത് ഒട്ടും മര്യാദയില്ലാത്ത കാര്യങ്ങളാണെന്നും കെ കെ ശൈലജ സൂചിപ്പിച്ചു.

Last Updated : Jan 30, 2024, 8:02 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.