കോട്ടയം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റക്കാർക്ക് എതിരെ കർശന നടപടി വേണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കേരള ലോയേഴ്‌സ് കോൺഗ്രസ് മെമ്പർഷിപ്പ് ക്യാമ്പയ്‌ൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് മേഖലയിലായാലും സ്ത്രീ സുരക്ഷ ഉറപ്പാക്കണം.
ബംഗാളിൽ ഡോക്‌ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെടുന്നു. ദേശീയ അന്തർ ദേശീയ തലങ്ങളിൽ ശ്രദ്ധ നേടിയ മലയാള സിനിമ, ഇന്ന് സ്ത്രീകൾക്ക് എതിരായ അക്രമത്തിൻ്റെ പേരിൽ ചർച്ചയായിരിക്കുകയാണ്. ഇപ്പോൾ പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്.
റിപ്പോർട്ടിൽ പേരുള്ള കുറ്റക്കാർക്കെതിരെ കർശന നടപടി വേണം. നിയമോപദേശം തേടി കേസ് എടുക്കാൻ കഴിയുമെങ്കിൽ കേസ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.