ETV Bharat / state

കൈലിയും തലയില്‍ കെട്ടും, കര്‍ഷക വേഷത്തില്‍ സമരപ്പന്തലിലെത്തി എംപി; കോട്ടയത്തെ റബർ ബോർഡ് മാർച്ചില്‍ ആവേശം - JOSE K MANI RUBBER BOARD MARCH

പ്രതിഷേധ മാര്‍ച്ചിനെത്തിയ രാജ്യസഭ എംപിയെ കണ്ട് ഞെട്ടി പ്രവര്‍ത്തകര്‍. തെല്ലും ഭാവവ്യത്യാസമില്ലാതെ സമരത്തിന് നേതൃത്വം നല്‍കി എംപി.

JOSE K MANI IN FARMER OUTFIT  KERALA CONGRESS M MARCH KOTTAYAM  RUBBER BOARD MARCH IN KOTTAYAM  കര്‍ഷക വേഷത്തില്‍ ജോസ്‌ കെ മാണി
Jose K Mani (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 30, 2024, 6:57 PM IST

Updated : Nov 30, 2024, 8:36 PM IST

കോട്ടയം : കൈലിയുടുത്ത് തലയിൽ കെട്ടുമായി പക്കാ റബര്‍ കര്‍ഷകന്‍റെ രൂപത്തിലെത്തിയ രാജ്യസഭ എംപിയെ കണ്ട് പ്രവര്‍ത്തകരും ചുറ്റും കൂടിയവരും ആദ്യം തെല്ലൊന്ന് അത്‌ഭുതപ്പെട്ടു. എന്നാല്‍ എംപിയ്‌ക്ക് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. കയ്യില്‍ ഉണ്ടായിരുന്ന റബര്‍തൈ ഉയര്‍ത്തിപ്പിടിച്ച് എംപി കര്‍ഷക സമരത്തിന് മുന്നിലേക്കെത്തിയതോടെ അണികളില്‍ ആവേശം കൊടുമുടി കയറുകയായിരുന്നു.

കോട്ടയത്ത് കേരള കോൺഗ്രസ് (എം) നടത്തിയ റബർ ബോർഡ് മാർച്ചിലാണ് കർഷകൻ്റെ വേഷത്തിലെത്തി ജോസ്‌ കെ മാണി എംപി, പ്രവര്‍ത്തകരെ ആവേശത്തിലാഴ്‌ത്തിയത്. റബര്‍ കര്‍ഷകരുടെ സമരത്തിന് നേതൃത്വം നല്‍കാനാണ് എംപി എത്തിയത്. റബറിൻ്റെ ഇറക്കുമതി ചുങ്കം ഡിബിടി വഴി കർഷകർക്ക് ലഭ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിഷയം പാർലമെൻ്റിൽ ഉന്നയിക്കുമെന്നും മാർച്ച് ഉദ്ഘാടനം ചെയ്യവേ ജോസ് കെ മാണി സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി.

ജോസ് കെ മാണി സമരത്തില്‍ (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

റബർ കർഷകരുടെ വേഷത്തില്‍, റബർ തൈകളും ഏന്തി പ്രകടനമായി എത്തിയാണ് കേരള കോൺഗ്രസ് (എം) പ്രവർത്തകരും സമരത്തിൽ പങ്കെടുത്തത്. റബർ ബോർഡിന് മുന്നിൽ റബർ ഷീറ്റ് കത്തിച്ചും പ്രതിഷേധിച്ചു. കോട്ടയം ജില്ലാ പ്രസിഡൻ്റ് പ്രൊ. ലോപ്പസ് മാത്യു സമരപരിപാടിയുടെ അധ്യക്ഷത വഹിച്ചു. പാർട്ടി വൈസ് ചെയർമാൻമാരായ ഡോ. എൻ ജയരാജ്, തോമസ് ചാഴിക്കാടൻ എംഎൽഎമാരായ അഡ്വ. ജോബ് മൈക്കിൾ, അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ, സംസ്ഥാന-ജില്ലാ നേതാക്കളും പങ്കെടുത്തു.

Also Read: സഹായിച്ച ഉദ്യോഗസ്ഥരടക്കം സകലരും കുടുങ്ങും; ക്ഷേമ പെന്‍ഷന്‍ അനര്‍ഹമായി വാങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

Last Updated : Nov 30, 2024, 8:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.