ETV Bharat / state

പത്തനംതിട്ട എംപി ആന്‍റോ ആന്‍റണിയുടെ സഹോദര പുത്രൻ ഓസ്ട്രേലിയൻ മന്ത്രിസഭയിൽ - Malayali Into Australian Ministry - MALAYALI INTO AUSTRALIAN MINISTRY

ഓസ്‌ട്രേലിയന്‍ മന്ത്രിസഭയില്‍ ആദ്യ മലയാളി. ആദ്യ എട്ടംഗ മന്ത്രിസഭയിൽ ഇടം നേടിയത് പത്തനംതിട്ട എംപി ആന്‍റോ ആന്‍റണിയുടെ സഹോദര പുത്രൻ കൂടിയായ ജിൻസൺ.

ഓസ്‌ട്രേലിയന്‍ മന്ത്രിസഭ ആദ്യമലയാളി  JINSON CHARLS MINISTER IN AUSTRALIA  AUSTRALIA ELECTION LABOUR PARTY  MP ANTO ANTONY
Jinson Charls (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 9, 2024, 7:54 PM IST

പത്തനംതിട്ട : ഓസ്‌ട്രേലിയന്‍ മന്ത്രിസഭയില്‍ അംഗമായി മലയാളി. ഓസ്‌ട്രേലിയന്‍ നോർത്തേൺ ടെറിറ്ററി സംസ്ഥാന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ജിൻസണ്‍ ചാൾസാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച എട്ടംഗ മന്ത്രിസഭയിൽ ഇടം നേടിയത്. പാലാ മൂന്നിലവ് സ്വദേശിയായ ജിന്‍സണ്‍ ചാൾസ് പത്തനംതിട്ട എംപി ആൻ്റോ ആൻ്റണിയുടെ സഹോദര പുത്രനാണ്.

കായികം, കല-സാംസ്‌കാരികം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് ജിന്‍സണ്‍ ചാൾസിന് ലഭിച്ചത്. ലേബർ പാർട്ടി ടിക്കറ്റിലാണ് ജിൻസൺ ചാൾസ് മത്സരിച്ചു വിജയിച്ചത്. 2011 ൽ നഴ്‌സിങ് ജോലിക്കായി ഓസ്ട്രേലിയയിലെത്തിയ ജിൻസൺ നോർത്ത് ടെറിറ്ററി സർക്കാരിന്‍റെ ടോപ്പ് എൻഡ് മെന്‍റൽ ഹെൽത്തിലെ ഡയറക്‌ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്‌സിറ്റിയിൽ ലക്‌ചററായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഓസ്ട്രേലിയയിലെ മറ്റു സംസ്ഥാനങ്ങളിലും മലയാളികൾ മത്സരിച്ചിരുന്നെങ്കിലും നോർത്തേൺ ടെറിറ്ററിയിൽ നിന്ന് ജിൻസൺ ചാൾസ് മാത്രമാണ് വിജയിച്ചത്. പ്രവാസി മലയാളികള്‍ക്കായി മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ രാജഗിരി ഹോസ്‌പിറ്റലുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഫാമിലി കണക്റ്റ് പദ്ധതിയുടെ ഓസ്ട്രേലിയയിലെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ആണ് ജിന്‍സണ്‍ ചാൾസ്.

Also Read:കുടിയേറ്റത്തിന് കടിഞ്ഞാണിടാന്‍ ഓസ്‌ട്രേലിയ; മലയാളി വിദ്യാര്‍ഥികളെയും ബാധിക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.