ETV Bharat / state

വയനാടിനെ പിടിച്ചുലച്ച ഉരുള്‍പൊട്ടല്‍, കേരളത്തെയും...; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്‌ - Landslides ISRO Satellite Images - LANDSLIDES ISRO SATELLITE IMAGES

വയനാടിലെ ഉരുള്‍പൊട്ടലിന് മുമ്പും ശേഷവും ഉള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്‌ വിട്ട്‌ ഐഎസ്ആർഒ

WAYANAD LANDSLIDES  INDIAN SPACE RESEARCH CENTRE  ISRO RELEASED SATELLITE IMAGES  വയനാട്‌ ഉരുള്‍പൊട്ടല്‍ ഐഎസ്ആർഒ
LANDSLIDES ISRO SATELLITE IMAGES (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 2, 2024, 12:51 PM IST

കോഴിക്കോട് : വയനാടിനെ പിടിച്ചുലച്ച ഉരുള്‍പൊട്ടലിന്‍റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു. ഉരുള്‍പൊട്ടലിന് മുമ്പും ശേഷവും ഉള്ള ചിത്രങ്ങളാണ് ഐഎസ്ആർഒ പുറത്ത് വിട്ടത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്‍റെ (ഐഎസ്ആര്‍ഒ) റിപ്പോര്‍ട്ട് പ്രകാരം ഇതേ സ്ഥലത്തെ പഴയ ഒരു ഉരുള്‍പൊട്ടലിന്‍റെ തെളിവും കിട്ടിയിട്ടുണ്ട്. ഐഎസ്ആര്‍ഒയുടെ ഭാഗമായ ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിങ് കേന്ദ്രം കാര്‍ട്ടോസാറ്റ് -3 ഒപ്റ്റിക്കല്‍ ഉപഗ്രഹവും റിസാറ്റ് ഉപഗ്രഹവും വഴിയാണ് ഉരുള്‍പൊട്ടല്‍ വിശകലനം ചെയ്‌തത്.

WAYANAD LANDSLIDES  INDIAN SPACE RESEARCH CENTRE  ISRO RELEASED SATELLITE IMAGES  വയനാട്‌ ഉരുള്‍പൊട്ടല്‍ ഐഎസ്ആർഒ
ഐഎസ്ആർഒ ഉപഗ്രഹ ചിത്രങ്ങള്‍ (ETV Bharat)

സമുദ്രനിരപ്പില്‍ നിന്ന് 1550 മീറ്റര്‍ ഉയരത്തിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായതെന്നുമാണ് ഐഎസ്ആര്‍ഒ വിലയിരുത്തൽ. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൻ്റെ ഉത്ഭവം 1,550 മീറ്റർ ഉയരത്തിലാണ്. അവശിഷ്‌ടങ്ങളുടെ ഒഴുക്ക് നദിയുടെ ഗതി വിശാലമാക്കുകയും, തീരത്തെ വീടുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കാര്യമായ കേടുപാടുകൾ വരുത്തുകയും ചെയ്യുന്ന ഒരു ദുരന്ത ചിത്രങ്ങൾ വ്യക്തമാക്കുന്നു.

വയനാട്‌ ഉരുള്‍പൊട്ടല്‍ (ETV Bharat)

2023 ലെ ഐഎസ്ആര്‍ഒ തയ്യാറാക്കിയ ലാന്‍ഡ് സ്ലൈഡ് അറ്റ്‌ലസ് ഓഫ് ഇന്ത്യ പട്ടികയില്‍ വയനാടിനെ ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശത്ത് ഉള്‍പെടുത്തിയിരുന്നു. പട്ടികയില്‍ വയനാട് 13-ാം സ്ഥാനത്ത് ആയിരുന്നു. ആകെ ജനസംഖ്യ, വീടുകളുടെ എണ്ണം തുടങ്ങി സുപ്രധാന സാമ്പത്തിക, സാമൂഹിക ഘടകങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയാറാക്കിയത്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗാണ് ഒന്നാമത്. 17 സംസ്ഥാനങ്ങളിലെ 147 ജില്ലകളുടെ പട്ടികയാണ് ഐഎസ്ആര്‍ഒയുടെ നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്‍റര്‍ തയാറാക്കിയത്.

ALSO READ: പരിസ്ഥിതി ലോല പ്രദേശത്ത് അനധികൃതമായി കുഴി എടുത്തു; നടപടിയെടുത്ത് പഞ്ചായത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.