ETV Bharat / state

കോസ്‌റ്റ് ഗാർഡ്‌ പിടികൂടിയ ഇറാനിയൻ ഉരു കൊച്ചിയിൽ എത്തിച്ചു - Iranian Uru taken to Kochi - IRANIAN URU TAKEN TO KOCHI

തീരസംരക്ഷണ സേന പിടികൂടിയ ഇറാനിയന്‍ ഉരു കൊച്ചിയില്‍. ഉരുവിലുണ്ടായിരുന്നത് കന്യാകുമാരി സ്വദേശികള്‍

URU CUSTODY  COAST GUARD  IRANIAN URU  KOYILANDI
Coast Guard held Iranian Uru taken to Kochi (Etv Bharat)
author img

By ETV Bharat Kerala Team

Published : May 6, 2024, 11:12 AM IST

കോഴിക്കോട്: കൊയിലാണ്ടി പുറംകടലിൽ നിന്ന് കോസ്റ്റ് ഗാർഡ്‌ പിടികൂടിയ ഇറാനിയൻ ഉരു കൊച്ചിയിൽ എത്തിച്ചു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ഉരുവിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ സംഘം ശമ്പളം കിട്ടാഞ്ഞതിനെ തുടർന്ന് ഉരു കൈക്കലാക്കി രക്ഷപ്പെട്ട് എത്തിയതാണെന്നാണ് പ്രാഥമിക വിവരം.

കോസ്റ്റ്ഗാർഡിന്‍റെ പരിശോധനയിൽ കൊയിലാണ്ടിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് ഉരു കണ്ടെത്തിയത്. ഉരുവിലുള്ളവരെ വിശദമായി ചോദ്യം ചെയ്യും. നിലവിൽ മറ്റ് ദുരൂഹതകളില്ല എന്നാണ് വിവരം.

Also Read: വെള്ളം കയറിയ ബോട്ട് കടലില്‍ മുങ്ങി, അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കോസ്‌റ്റ് ഗാര്‍ഡ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.