ETV Bharat / state

'നടിയുമായി ഉണ്ടായത് പരസ്‌പര സമ്മതപ്രകാരമുള്ള ബന്ധം' ; ബലാത്സംഗക്കേസില്‍ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം - BAIL FOR OMAR LULU

author img

By ETV Bharat Kerala Team

Published : May 30, 2024, 4:02 PM IST

ഒമർ ലുലുവിന്‍റെ അറസ്റ്റുണ്ടായാൽ 50,000 രൂപയുടെ ആൾ ജാമ്യത്തിൽ വിട്ടയക്കണമെന്ന് ഹൈക്കോടതി. നടിയുമായി ഉണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്നായിരുന്നു സംവിധായകന്‍റെ വാദം

RAPE CASE AGAINST OMAR LULU  INTERIM ANTICIPATORY BAIL OMAR LULU  ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം  ഒമർ ലുലുവിനെതിരെ ബലാത്സംഗക്കേസ്
Director Omar Lulu (Omar Lulu official Facebook page)

എറണാകുളം : യുവനടിയെ ബലാത്സംഗം ചെയ്‌ത കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ഇടക്കാല മുൻകൂർ ജാമ്യം നൽകിയത്. അറസ്റ്റ് ഉണ്ടായാൽ 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

നടിയുമായി ഉണ്ടായത് പരസ്‌പര സമ്മതപ്രകാരമുള്ള ബന്ധം മാത്രമെന്നാണ് ഒമർ ലുലു ഹൈക്കോടതിയിൽ വാദമുന്നയിച്ചത്. കൊച്ചിയിൽ സ്ഥിര താമസക്കാരിയായ യുവനടി നൽകിയ ബലാത്സംഗ പരാതിയിൽ നെടുമ്പാശ്ശേരി പൊലീസാണ് ഒമർ ലുലുവിനെതിരെ രണ്ടുദിവസം മുൻപ് കേസെടുത്തത്. നടി ആദ്യം കൊച്ചി സിറ്റി പൊലീസിന് ആയിരുന്നു പരാതി നൽകിയത്. പിന്നീട് സിറ്റി പൊലീസ് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.

ഇക്കഴിഞ്ഞ ജനുവരി മുതൽ, ഏപ്രിൽ വരെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. ഒമർ ലുലുവിന്‍റെ മുൻ സിനിമയിൽ പരാതിക്കാരി അഭിനയിച്ചിരുന്നു. പുതിയ സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌തായിരുന്നു പീഡനം. വ്യക്തിവൈരാഗ്യം മൂലമാണ് പരാതിയെന്നാണ് ഒമർ ലുലുവിൻ്റെ പ്രതികരണം.

Also Read: ഒമർ ലുലുവിനെതിരെ ലൈംഗിക പീഡന കേസുമായി യുവനടി: പരാതി വ്യക്തിവൈരാഗ്യം മൂലമെന്ന് സംവിധായകൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.