ETV Bharat / state

വെള്ളപ്പൊക്കത്തിൽപ്പെട്ട കാറിന്‍റെ ഇൻഷുറൻസ് തുക നൽകിയില്ല; കമ്പനിയ്‌ക്ക് പിഴയിട്ട് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്‍ - INSURANCE COMPANY FINED

എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്‍റേതാണ് ഉത്തരവ്. ഡിബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

INSURANCE COMPANY SHOULD PAY 1 LAKH  CONSUMER COURT  ഇൻഷുറൻസ് കമ്പനിക്കെതിരെ കമ്മിഷൻ  LATEST NEWS IN MALAYALAM
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 23, 2024, 7:30 PM IST

എറണാകുളം: വെള്ളപ്പൊക്കത്തിൽപ്പെട്ട കാറിൻ്റെ ഇൻഷുറൻസ് തുക നൽകിയില്ല. ഇൻഷുറൻസ് കമ്പനി ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് ഉത്തരവ്. എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്‍റേതാണ് ഉത്തരവ്.

കൊച്ചി സ്വദേശി പി.ടി ഷാജു, സായി സർവീസസ് ഇടപ്പിള്ളി, മാരുതി ഇൻഷുറൻസ്, പോപ്പുലർ വെഹിക്കിൾസ് & സർവീസസ് എന്നിവർക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉപഭോക്തൃ കോടതി ഉത്തരവ് നൽകിയത്. മാരുതി ബലേനോ ആൽഫാ പെട്രോൾ കാറാണ് പരാതിക്കാരൻ ഉപയോഗിച്ചിരുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കാറിന് ബമ്പർ ടു ബമ്പർ ഇൻഷുറൻസ് കവറേജും എടുത്തിരുന്നു. 10,620 രൂപയാണ് ഇൻഷുറൻസ് പ്രീമിയമായി അടച്ചിരുന്നത്. ഇൻഷുറൻസെടുക്കുന്ന സമയം എക്‌സ്‌റ്റൻഡഡ് വാറണ്ടിയും ഇൻഷുറൻസും കമ്പനി വാഗ്‌ദാനം ചെയ്‌തിരുന്നതായി പരാതിക്കാരൻ അറിയിച്ചു.

അതേസമയം അപകടത്തിൽപ്പെട്ട കാറിൻ്റെ എഞ്ചിൻ ബ്ലോക്ക് ആയെന്നും റിപ്പയർ ചെയ്യാൻ കഴിയില്ലെന്നും സർവീസ് സെന്‍റർ അറിയിച്ചതായി പരാതിക്കാരൻ പറഞ്ഞു. എന്നാൽ കാറിന്‍റെ എഞ്ചിൻ മാറ്റിവയ്ക്കുന്നതിന് ചിലവായ 64,939 രൂപയിൽ ഇൻഷുറൻസ് പരിരക്ഷ വെറും 8000 രൂപ മാത്രമേ അനുവദിച്ചുള്ളൂ. ബാക്കി തുകയായ 56,939രൂപയും 40000 രൂപ നഷ്‌ടപരിഹാരവും കോടതി ചെലവും അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരൻ കമ്മിഷനെ സമീപിച്ചത്.

എന്നാൽ 8000 രൂപ മാത്രമേ അനുവദിക്കാൻ നിർവാഹമുള്ളൂ എന്ന നിലപാടാണ് ഇൻഷുറൻസ് കമ്പനി സ്വീകരിച്ചത്. എതിർ കക്ഷികക്ഷികളുടെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് ഡിബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

കേസിലെ ഒന്നും രണ്ടും എതിർ കക്ഷികൾ ഇൻഷുറൻസ് തുകയായ 56,939 രൂപയും 30,000 രൂപ നഷ്‌ടപരിഹാരവും 15,000 രൂപ കോടതി ചെലവും 30 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന് ഉത്തരവ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വ. ഈശ്വരപ്രസാദാണ് കോടതിയിൽ ഹാജരായത്.

Also Read: വാഹനങ്ങള്‍ക്ക് വ്യാജ ഇൻഷുറൻസ് രേഖ ചമച്ച് തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.