ETV Bharat / state

കൊച്ചിയില്‍ കൊടും ക്രൂരത ; നവജാത ശിശുവിന്‍റെ മൃതദേഹം റോഡില്‍, എറിയുന്ന ദൃശ്യം പുറത്ത് - Infant thrown from flat Kochi - INFANT THROWN FROM FLAT KOCHI

മൃതദേഹം കണ്ടത് ശുചീകരണ തൊഴിലാളികള്‍. കുഞ്ഞിന് ഒരു ദിവസം പ്രായമെന്ന് നിഗമനം.

INFANT THROWN FROM FLAT KOCHI  INFANT BABY FOUND DEAD IN ROAD  INFANT DEAD BOY FOUND DEAD IN ROAD  കുഞ്ഞിനെ ഫ്ലാറ്റില്‍ നിന്ന് എറിഞ്ഞു
infant baby found dead in road (Reporter)
author img

By ETV Bharat Kerala Team

Published : May 3, 2024, 10:40 AM IST

Updated : May 3, 2024, 11:19 AM IST

റോഡില്‍ നവജാത ശിശുവിന്‍റെ മൃതദേഹം (Reporter)

എറണാകുളം : നവജാത ശിശുവിൻ്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ. പനമ്പിള്ളി നഗറിൽ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തെ ഫ്ലാറ്റിൽ നിന്നും കുഞ്ഞിനെ താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. നവജാത ശിശു റോഡിൽ വീഴുന്ന നടുക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു.

ഇന്ന് രാവിലെ ശുചീകരണ തൊഴിലാളികളാണ് നവജാത ശിശുവിൻ്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ റോഡിൽ കണ്ടത്തിയ വിവരം പൊലീസിനെ അറിയിച്ചത്. നഗരത്തിലെ തിരക്കേറിയ ഭാഗത്ത് രാത്രി വൈകിയായിരിക്കാം മൃതദേഹം ഉപേക്ഷിച്ചതെന്ന നിഗമനത്തിലായിരുന്നു പൊലീസ് അന്വേഷണം തുടങ്ങിയത്. എന്നാൽ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞതായി വ്യക്തമായത്.

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം റോഡിലേക്ക് എറിഞ്ഞതാണോ, എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നോ എന്നതടക്കമുള്ള വിവരം അന്വേഷണത്തിൽ മാത്രമേ വ്യക്തമാവുകയുള്ളൂ. മൃതദേഹം വലിച്ചെറിഞ്ഞ ഫ്ലാറ്റിൽ ഇരുപത്തിയൊന്ന് കുടുംബങ്ങളാണ് താമസിച്ചിരുന്നത്. ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഇന്നലെ ജനിച്ച കുഞ്ഞാണെന്നാണ് കരുതുന്നത്.

Last Updated : May 3, 2024, 11:19 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.