ETV Bharat / state

പാകിസ്ഥാന്‍ യുവതികൾക്ക് ഇന്ത്യൻ പൗരത്വം; ഹർജിയില്‍ ഹൈക്കോടതി ഉത്തരവ് - Indian Citizenship For Pakistani

author img

By ETV Bharat Kerala Team

Published : Jul 30, 2024, 4:21 PM IST

പാകിസ്ഥാൻ പൗരത്വം ഉപേക്ഷിച്ചെന്ന സാക്ഷ്യപത്രം നിർബന്ധമാക്കാതെ ഇന്ത്യൻ പൗരത്വം നൽകാൻ ഹൈക്കോടതി നിർദേശം

HC ORDER TO GRANT CITIZENSHIP  PAKISTANI WOMEN MIGRATED TO INDIA  CITIZENSHIP FOR PAKISTANI WOMEN  പാകിസ്ഥാന്‍ ഇന്ത്യൻ പൗരത്വം
Kerala High Court (ETV Bharat)

എറണാകുളം: പാകിസ്ഥാനിൽ ജനിക്കുകയും പിന്നീട് ഇന്ത്യയിലേക്ക് കുടിയേറുകയും ചെയ്‌ത രണ്ട് യുവതികൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ ഹൈക്കോടതിയുടെ ഉത്തരവ്. പാകിസ്ഥാൻ പൗരത്വം ഉപേക്ഷിച്ചെന്ന സാക്ഷ്യപത്രം നിർബന്ധമാക്കാതെ ഇന്ത്യൻ പൗരത്വം നൽകാൻ നടപടി സ്വീകരിക്കാനാണ് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചത്. തലശ്ശേരി സ്വദേശികളായ റഷീദ ബാനുവും 21, 24 വയസായ രണ്ട് പെൺമക്കളുമാണ് കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയത്.

പൗരത്വം ഉപേക്ഷിച്ചെന്ന പാകിസ്ഥാൻ സർക്കാരിന്‍റെ സാക്ഷ്യ പത്രമുണ്ടേൽ, ഇന്ത്യൻ പൗരത്വം നൽകാമെന്നായിരുന്നു കേന്ദ്ര സർക്കാർ നിലപാട്. എന്നാൽ പ്രായപൂർത്തിയാകുന്നതിനു മുന്നേ പാകിസ്ഥാൻ പാസ്പോർട്ട് സറണ്ടർ ചെയ്‌ത്‌ ഇന്ത്യയിലേക്ക് കുടിയേറിയവരായിരുന്നു രണ്ട് പെൺകുട്ടികളും. 21 വയസ് തികയുന്നതിനു മുൻപ് കുടിയേറി വന്നതുകൊണ്ട് ഇനി പൗരത്വം ഉപേക്ഷിച്ചെന്ന സാക്ഷ്യപത്രം പാകിസ്ഥാനിലെ ചട്ടപ്രകാരം ലഭിക്കില്ല.

ഈ സാഹചര്യം കേന്ദ്ര സർക്കാരിന് മുൻപിൽ ഹർജിക്കാർ നിവേദനം മുഖാന്തരം അറിയിച്ചെങ്കിലും സാക്ഷ്യപത്രം വേണമെന്നായിരുന്നു സർക്കാർ നിലപാട്. തുടർന്നാണ് ഹർജിയുമായി ഇവർ ഹൈക്കോടതിയെ സമീപിച്ചത്.

ഇന്ത്യൻ പൗരത്വം കൊടുക്കുന്നതിൽ എതിർപ്പില്ലെന്ന് ചൂണ്ടിക്കാട്ടി പാകിസ്ഥാൻ ഹൈക്കമ്മീഷൻ നിരാക്ഷേപ പത്രം ഹർജിക്കാർക്ക് നേരത്തെ നൽകിയിരുന്നു. ഈ രേഖകൾ അടക്കം പരിഗണിച്ച് ഇന്ത്യൻ പൗരത്വം ഈ രണ്ട് പെൺകുട്ടികൾക്കും നൽകാനായി മൂന്ന് മാസത്തിനുള്ളിൽ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതി നിർദേശം.

കതിരൂരിൽ ജനിച്ച പെൺകുട്ടികളുടെ അച്ഛൻ 9 വയസുള്ളപ്പോൾ വിഭജനത്തിനു മുൻപ് പാകിസ്ഥാനിലേക്ക് കുടിയേറുകയും പിന്നീട് മക്കളുടെ ചെറുപ്രായത്തിൽ പാകിസ്ഥാൻ പാസ്പോർട്ട് സറണ്ടർ ചെയ്‌ത്‌ ഇന്ത്യയിലേക്കു വരികയുമായിരുന്നു. പെൺകുട്ടികൾ ജനിച്ചത് പാകിസ്ഥാനിലായിരുന്നു.

ALSO READ: യുജിസി നെറ്റ് പരീക്ഷകള്‍ റദ്ദാക്കിയ തീരുമാനത്തിനെതിരെ പൊതുതാത്പര്യ ഹര്‍ജി; സ്വീകരിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.