ETV Bharat / state

1971ലെ യുദ്ധ നായകന്‍; രാധാമോഹന്‍ നരേഷിന് ജന്മനാട്ടില്‍ സ്‌മാരകം - 1971 INDIA PAK WAR HERO

അരനൂറ്റാണ്ട് മുന്‍പ് പാക് സൈന്യത്തോട് പൊരുതി രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സൈനികന് ഇന്ത്യന്‍ ആര്‍മി ജന്മനാട്ടില്‍ ഒരുക്കിയ സ്‌മാരകം സ്‌മൃതി ദിനത്തില്‍ സമര്‍പ്പിച്ചു.

ARMY MEMORIAL KOLLAM  RADHA MOHAN NARESH MEMORIAL  രാധാമോഹന്‍ നരേഷ് സ്‌മാരകം  MALAYALAM LATEST NEWS
Radha Mohan Naresh Memorial (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 11, 2024, 11:57 AM IST

Updated : Dec 11, 2024, 2:27 PM IST

കൊല്ലം: ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുക്കവെ 1971 ഡിസംബര്‍ 10ന് കാശ്‌മീരിലെ താവി നദിക്കരിയില്‍ വീരമൃത്യു വരിച്ച യുവ സൈനികന്‍ ജാട്ട് റെജിമെന്‍റ് സെക്കന്‍ഡ് ലെഫ്റ്റനന്‍റ് കരുനാഗപ്പള്ളി സ്വദേശി രാധാമോഹന്‍ നരേഷിന് കൊല്ലം ആശ്രാമം മൈതാനത്ത് സ്‌മാരകം ഒരുങ്ങി. 50 കൊല്ലം മുന്‍പ് വീരമൃത്യു വരിച്ച സൈനികന് സൈന്യം തന്നെ ജന്മനാട്ടില്‍ സ്‌മാരകം നിര്‍മിക്കുന്നത് അപൂര്‍വ നടപടിയാണ്. സ്‌മാരകത്തില്‍ നരേഷിന്‍റെ സൈനിക സേവന വിവരങ്ങള്‍ ആലേഖനം ചെയ്‌തിട്ടുണ്ട്.

രാവിലെ നടന്ന ചടങ്ങില്‍ രാധാമോഹന്‍ നരേഷിന്‍റെ സഹോദരങ്ങളായ ഗോപിമോഹന്‍ നരേഷ്, ശ്രീകലറാണി എസ്, പ്രവീണ്‍ നരേഷ് എന്നിവര്‍ സ്‌മാരകം സമര്‍പ്പിച്ചു. തുടര്‍ന്നു നടന്ന യോഗത്തില്‍ രാധാമോഹന്‍ നരേഷിന്‍റെ കുടുംബാംഗങ്ങളെ ആദരിച്ചു.

പൊരുതി വീണത് മുനവര്‍താവി എന്ന തന്ത്രപ്രധാന പാലം സംരക്ഷിച്ച്: 1971 ഡിസംബര്‍ 10ന്, പാകിസ്ഥാന്‍റെ കാലാള്‍പ്പട സൈന്യം ആക്രമണം നടത്തിയ മുനാവര്‍ താവി നദിയിലെ റായ്‌പൂര്‍ ക്രോസിങ് സംരക്ഷിക്കാന്‍ സെക്കന്‍റ് ലെഫ്റ്റനന്‍റ് രാധാമോഹന്‍ നരേഷിനെ പ്ലാറ്റൂണ്‍ കമാന്‍ഡറായി ചുമതലപ്പെടുത്തി. മുനവര്‍താവി എന്ന തന്ത്രപ്രധാന പാലം സംരക്ഷിക്കാന്‍ വേണ്ടി ഏറെനേരം പൊരുതി രാധാമോഹന്‍ വീരമൃത്യു വരിച്ചെങ്കിലും പാലം കടക്കാന്‍ ശത്രുസൈന്യത്തിനായില്ല. പാലം സംരക്ഷിച്ചില്ലായിരുന്നു എങ്കില്‍ പാക് അധീന കാശ്‌മീരിന്‍റെ വലുപ്പം കൂടുമായിരുന്നുവെന്ന് സൈനികവൃത്തങ്ങള്‍ അന്നു പറഞ്ഞിരുന്നു. യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, രാധാമോഹന്‍ നരേഷ് ജാട്ട് റെജിമെന്‍റില്‍ അംഗമായിട്ട് ഒരാഴ്‌ച മാത്രം.

രാധാമോഹന്‍ നരേഷിന്‍റെ സ്‌മാരകം സമര്‍പ്പിച്ചു (ETV Bharat)

ജീവത്യാഗം 21ാം വയസില്‍: 21ാം വയസിലായിരുന്നു രാജ്യത്തിനു വേണ്ടിയുള്ള ജീവത്യാഗം. കഴക്കൂട്ടം സൈനിക സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് രാജ്യത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ആദ്യ വിദ്യാര്‍ഥിയാണ് രാധാമോഹന്‍ നരേഷ്. സൈനിക സ്‌കൂളില്‍ നിന്ന് മികച്ച വിജയം നേടുന്ന വിദ്യാര്‍ഥിക്ക് രാധാമോഹന്‍റെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കരുനാഗപ്പള്ളി പടനായര്‍കുളങ്ങര മുല്ലശ്ശേരി കളീക്കല്‍ വീട്ടില്‍ പരേതനായ നരേന്ദ്രന്‍ നായരുടെയും സുഭദ്രാമ്മയുടെയും മൂത്തമകനായി 1950ലായിരുന്നു രാധാമോഹന്‍റെ ജനനം. 1962ല്‍ കഴക്കൂട്ടം സൈനിക സ്‌കൂള്‍ ചേര്‍ന്നു. 1967ല്‍ കഴക്കൂട്ടം സൈനിക സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. പിന്നീട് നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും അവിടെ നിന്ന് സൈന്യത്തിലും എത്തുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പാങ്ങോട് സൈനിക സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സലില്‍ എം പി, ലെഫ്. നരേഷ് പ്രവര്‍ത്തിച്ചിരുന്ന ഒന്‍പത് ജാട്ട് റെജിമെന്‍റിനെ പ്രതിനിധീകരിച്ച് നായ്ക്ക് സുബേദാര്‍ കിഷോര്‍, കര, നാവിക, വ്യോമ സേനാംഗങ്ങള്‍, സൈനിക വെല്‍ഫെയര്‍ ബോര്‍ഡ് ഓഫിസര്‍ വിങ് കമാന്‍ഡര്‍ (റിട്ട) സന്തോഷ്, കരസേനാ ഉദ്യോഗസ്ഥര്‍, സൈനികര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ പങ്കെടുത്തു.

Also Read: വെള്ളവും ബീഡിയും സിഗരറ്റും നേര്‍ച്ച അര്‍പ്പിക്കുന്ന യുദ്ധസ്‌മാരകം; ബിഎസ്എഫിന്‍റെ കീഴിലാണ് അപൂര്‍വ സ്‌മാരകം

Last Updated : Dec 11, 2024, 2:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.