ETV Bharat / state

കോൺഗ്രസിനെതിരായ ഐടി വകുപ്പ് നടപടി, പ്രതിഷേധം ശക്തം; ഇൻകം ടാക്‌സ് കമ്മിഷണറേറ്റ് ഉപരോധിച്ച് കേരള ഘടകം - Income Tax Office Dharna

കോൺഗ്രസിനെതിരെയുള്ള ആദായനികുതി നടപടിയിൽ കേരളത്തിലും ശക്തമായ പ്രതിഷേധം. ഇൻകം ടാക്‌സ് കമ്മിഷണറേറ്റിന് മുന്നിലെ ഉപരോധം എം എം ഹസന്‍ ഉദ്ഘാടനം ചെയ്‌തു

INCOME TAX OFFICE DHARNA  MM HASSAN INAUGURATED UPARODHAM  CONGRESS  ACCOUNTS FREEZED
MM Hassan inaugurated income Tax commission office Uparodham in Thiruvananthapuram
author img

By ETV Bharat Kerala Team

Published : Mar 30, 2024, 4:14 PM IST

കോൺഗ്രസിനെതിരായ ഐടി വകുപ്പ് നടപടി, പ്രതിഷേധം ശക്തം

തിരുവനന്തപുരം : എഐസിസിയുടെ അക്കൗണ്ടുകൾ മരവിപ്പിക്കുകയും പിഴ ഈടാക്കാനുമുള്ള ഇൻകം ടാക്‌സിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ കേരളത്തിലും ശക്തമായ പ്രതിഷേധം. തിരുവനന്തപുരത്തെ ആദായനികുതി കമ്മിഷണറേറ്റ് ഉപരോധം കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് എംഎം ഹസൻ ഉദ്ഘാടനം ചെയ്‌തു.

സാമ്പത്തികമായി കോൺഗ്രസിനെ ശ്വാസം മുട്ടിക്കുന്നതിൽ വോട്ടർമാർ മറുപടി നൽകുമെന്ന് ഹസൻ ഉപരോധം ഉദ്ഘാടനം ചെയ്‌ത് കൊണ്ട് പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തെയാണ് ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് നരേന്ദ്ര മോദി മരവിപ്പിച്ചതെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഇന്ത്യയിലെ പ്രധാന പ്രതിപക്ഷത്തിന് പണപ്പിരിവ് നടത്താൻ എല്ലാ അവകാശവുമുണ്ട്. സ്ഥാനാർഥികൾക്ക് പണം നൽകാൻ കഴിയാത്ത തരത്തിൽ കോൺഗ്രസിനെ ഈ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിഷ്‌ക്രിയമാക്കി കൊണ്ട് കോൺഗ്രസിന്‍റെ പ്രവർത്തനങ്ങള്‍ മരവിപ്പിക്കാനാണ് ശ്രമം.

ലോകത്ത് ഏതെങ്കിലും ഒരു രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പ്രധാന പ്രതിപക്ഷ കക്ഷിയുടെ എല്ലാ അക്കൗണ്ടും മരവിപ്പിക്കുക, അക്കൗണ്ടിൽ നിന്ന് ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് പിഴ തുക കവർന്നെടുക്കുക എന്നീ സംഭവങ്ങൾ ആദ്യമാണ്. അതു കൊണ്ടാണ് ഐക്യരാഷ്ട്ര സഭയും ജർമ്മനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളും പ്രതിഷേധം പ്രകടിപ്പിച്ചത്. ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുന്ന കോൺഗ്രസിന് എന്ത് സഹായവും നൽകാമെന്നാണ് അവർ പറഞ്ഞത്. മിക്ക പ്രതിപക്ഷ പാർട്ടികളോടും പിഴയടയ്ക്കാൻ നിർദേശിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതൽ തുകയടയ്ക്കാൻ നിർദേശിച്ചത് കോൺഗ്രസിനോടാണ്.

സാമ്പത്തികമായി കോൺഗ്രസിനെ ശ്വാസം മുട്ടിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് കോൺഗ്രസിനെ പിന്മാറ്റാൻ ശ്രമിക്കുമ്പോൾ അധികാരത്തിലിരിക്കുന്ന ബിജെപി കോടികളാണ് ഇലക്‌ടറല്‍ ബോണ്ട്‌ വഴി നേടിയത്. ഇലക്‌ടറൽ ബോണ്ടിന്‍റെ വിവരങ്ങൾ എസ്ബിഐയോട് സുപ്രീംകോടതി ചോദിച്ചപ്പോൾ 6060 കോടി എന്നായിരുന്നു മറുപടി. മഞ്ഞു മലയുടെ ഒരു അറ്റം മാത്രമാണ് എസ്ബിഐ വെളിപ്പെടുത്തിയത്.

ഇലക്‌ടറൽ ബോണ്ടിന്‍റെ 99 ശതമാനവും എസ്ബിഐ വെളിപ്പെടുത്തിയിട്ടില്ല. അത് വെളിപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതിയിൽ എസ്ബിഐയുടെ അഭിഭാഷകൻ വാദിച്ചു. 15 കോടി രൂപ ഇലക്‌ടറൽ ബോണ്ട്‌ എടുത്തയാളിന് 1500 കോടി രൂപയുടെ പദ്ധതിയാണ് ഹിമാചൽ പ്രദേശിൽ നൽകിയത്.

ലോട്ടറി രാജാവെന്ന് അറിയപ്പെടുന്ന സാന്‍റിയാഗോ മാർട്ടിൻ കോടിക്കണക്കിന് രൂപയാണ് നൽകിയത്. കോടികൾ സമ്പാദിക്കാൻ അഴിമതിയിലൂടെ പദ്ധതികൾ നൽകി. ഇലക്‌ടറൽ ബോണ്ട്‌ വഴി ബിജെപി നേടിയ പണം അഴിമതി പണമാണ്. ബിജെപി സ്ഥാനാർഥികളിലൂടെ അത് ഒഴുകുകയാണ്.

കോൺഗ്രസ്‌ ജനങ്ങളുടെ സംഭാവനയിൽ നിന്ന് ശേഖരിച്ച ഫണ്ടാണ് മരവിപ്പിച്ചത്. ഇഡിയേയും സിബിഐയേയും ഉപയോഗിച്ച് ബിജെപി ഇതര സംസ്ഥാനങ്ങളിലെ നേതാക്കളെ വേട്ടയാടുകയാണ്. ഇന്ത്യ സഖ്യത്തിലെ പാർട്ടികളുടെ രണ്ട് കയ്യും കൂട്ടിക്കെട്ടിയിട്ടിരിക്കുന്നു. ബിജെപി പോരിന് വിളിക്കുകയാണ്. മോദിയുടെ പ്രതികാര രാഷ്ട്രീയം ആളിക്കത്തുന്നത് അണയാനാണ്. ഇന്ത്യ സഖ്യത്തെ നിർവീര്യമാക്കി നേരിടാമെന്നാണ് മോദി കരുതുന്നത്.

Also Read: '1,700 കോടി രൂപ അടയ്‌ക്കണം' ; കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പിന്‍റെ പുതിയ നോട്ടീസ് - Congress Gets Notice Of 1700 Crore

എല്ലാ പ്രതിസന്ധികളെയും നേരിട്ട് ഇന്ത്യ സഖ്യം 300 ലധികം സീറ്റുകൾ ലോക്‌സഭ തെരഞ്ഞെടുപ്പിൽ നേടും. തെരഞ്ഞെടുപ്പിന് മുൻപ് ഇനിയും നേതാക്കളുടെ അറസ്റ്റ് ഉണ്ടാകും. അറസ്റ്റ് കൊണ്ട് കോൺഗ്രസിനെ നേരിടാമെന്ന് കരുതണ്ട. രണ്ട് നൂറ്റാണ്ട് കാലം സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യവുമായി പോരാട്ടം നടത്തിയ പ്രസ്ഥാനത്തെയാണ് മോദി വിരട്ടുന്നത്. ഫാസിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കാനുള്ള പോരാട്ടത്തിന് ജനങ്ങൾ അണിചേരും. ജനാധിപത്യ വിശ്വാസികളായ വോട്ടർമാർക്ക് മുന്നിലാണ് ഈ സമരം. അവരിൽ നിന്നാണ് സഹകരണം തേടുന്നതെന്നും എം എം ഹസൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.