കോഴിക്കോട്: കോടഞ്ചേരിയിൽ ഇലുപ്പമരങ്ങൾ സാമൂഹ്യവിരുദ്ധര്‍ മുറിച്ചു കടത്തിയതായി പരാതി. പതങ്കയം ടൂറിസ്റ്റ് കേന്ദ്രത്തിലെ വെള്ളച്ചാട്ടത്തിന് സമീപത്തെ രണ്ട് കൂറ്റൻ ഇലുപ്പമരങ്ങളാണ് മുറിച്ച് കടത്തിയത്. ടൂറിസ്റ്റ് കേന്ദ്രത്തിലെത്തുന്നവരുടെ പ്രധാന ആകർഷണമായിരുന്നു ഈ മരങ്ങൾ.
ഞായറാഴ്‌ചയാണ് (സെപ്‌റ്റംബർ 1) സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത ശക്തമായ മഴയ്ക്കിടെയാണ് സാമൂഹ്യവിരുദ്ധർ മരങ്ങള്‍ മുറിച്ചു കടത്തിയത്. ഇതിനെതിരെ നാട്ടുകാര്‍ വനം വകുപ്പിലും പൊലീസിലും പരാതി നൽകി. എന്നാൽ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ സമരവുമായി മുന്നോട്ടുപോകുമെന്നും നാട്ടുകാര്‍ പറയുന്നു.
Also Read: അറക്കവാളിന് വിട്ടുകൊടുത്തില്ല; കാറ്റിൽ കടപുഴകിയ 'മധുരിക്കും' കുടംപുളിക്ക് പുനർജ്ജന്മം