ETV Bharat / state

'തോട്ടപ്പള്ളിയില്‍ നടക്കുന്നത് അറ്റോമിക് മിനറൽസ് കടത്ത്': ഹൈക്കോടതിയില്‍ ഹർജി നല്‍കി ഷോൺ ജോർജ് - ILLEGAL MINING IN THOTTAPALLI - ILLEGAL MINING IN THOTTAPALLI

തോട്ടപ്പള്ളി സ്‌പിൽവേയുടെ മുന്നിലെ മണൽ നീക്കം ചെയ്യണമെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവിന്‍റെ മറവിൽ മണൽക്കടത്ത് നടക്കുന്നതായി ആരോപിച്ച് ഷോൺ ജോർജ്. അനധികൃത ഖനനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചു.

തോട്ടപ്പള്ളി അനധികൃത ഖനനം  തോട്ടപ്പള്ളി മണൽ കടത്ത്  SAND TRAFFICKING IN THOTTAPALLI  SHAUN GEORGE APPROACHES HC
Shaun George & Kerala High Court (ETV Bharat- File Photos)
author img

By ETV Bharat Kerala Team

Published : Aug 14, 2024, 6:59 AM IST

എറണാകുളം: തോട്ടപ്പള്ളി തീരദേശ മേഖലയിലെ അനധികൃത ഖനനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അഡ്വ. ഷോൺ ജോർജ്. തോട്ടപ്പള്ളി സ്‌പിൽവേയുടെ മുന്നിലെ മണൽ നീക്കം ചെയ്യണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നേരത്തെ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിന്‍റെ മറവിൽ അറ്റോമിക് മിനറൽസ് കടത്തുകയാണെന്നാണ് ആരോപണം.

മണൽ കടത്തുമായി ബന്ധപ്പെട്ട് സിഎംആർഎൽ കമ്പനിയിൽ വലിയ രീതിയിലുള്ള അഴിമതി നടന്നിട്ടുണ്ടെന്ന് ഇന്‍ററിം സെറ്റിൽമെന്‍റ് ബോർഡ് കണ്ടെത്തിയതിന് ശേഷവും ഇപ്പോഴും മണൽക്കടത്ത് നിർബാധം തുടരുകയാണെന്നും ഷോൺ ജോർജ് സമർപ്പിച്ച ഹർജിയിൽ പറയുന്നു. അറ്റോമിക് എനർജി ബോർഡിന്‍റെ മേൽനോട്ടത്തിൽ പ്രത്യേക അനുമതിയോടെ ചെയ്യേണ്ട പ്രവർത്തനങ്ങളാണ് ദുരന്തനിവാരണ അതോറിറ്റിയുടെ സുരക്ഷ മാനദണ്ഡങ്ങൾ മുൻനിർത്തിയുള്ള ഒരു ഉത്തരവിന്‍റെ മറവിൽ കഴിഞ്ഞ അഞ്ചു വർഷക്കാലമായി തുടരുന്നതെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അടിയന്തരമായി വിഷയത്തിൽ കോടതി ഇടപെടണമെന്നും അനധികൃത ഖനനം നിർത്തിവെയ്‌പ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ക്രമക്കേടുകളിൽ, എൻഐഎ, സിബിഐ അന്വേഷണവും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

Also Read: 'മുണ്ടക്കൈ സ്ഥിതിചെയ്യുന്നത് റെഡ് സോണിൽ'; മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടെന്ന് വയനാട് ഡിഎഫ്ഒ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.