ETV Bharat / state

ശബരിമലയിൽ അനധികൃത നെയ് വിൽപ്പന; കീഴ് ശാന്തി ദേവസ്വം വിജിലൻസിന്‍റെ പിടിയിൽ - illegal ghee sale at Sabarimala - ILLEGAL GHEE SALE AT SABARIMALA

ദര്‍ശനത്തിന് എത്തുന്ന അയ്യപ്പഭക്തര്‍ക്ക് അനധികൃതമായി നെയ്യ് വില്‍പ്പന നടത്തി പണം സ്വന്തമായി സമ്പാദിച്ചതായി വിജിലന്‍സ് റിപ്പോര്‍ട്ട്

PRIEST CAUGHT BY DEVASWOM VIGILANCE  SABARIMALA TEMPLE  SABARIMALA ILLEGAL GHEE SALE  ശബരിമല അനധികൃത നെയ് വിൽപ്പന
ILLEGAL GHEE SALE AT SABARIMALA
author img

By ETV Bharat Kerala Team

Published : Apr 16, 2024, 7:43 PM IST

പത്തനംതിട്ട: ശബരിമലയില്‍ അനധികൃത നെയ് വില്‍പ്പന നടത്തിയ കീഴ് ശാന്തി ദേവസ്വം വിജിലൻസിന്‍റെ പിടിയില്‍. ചെറായി സ്വദേശി മനോജാണ് പിടിയിൽ ആയത്. ഇയാളുടെ പക്കല്‍ നിന്നും 14565 രൂപ കണ്ടെത്തി. ടെമ്പിള്‍ സ്പെഷ്യല്‍ ഓഫീസറുടെയും, ദേവസ്വം വിജിലൻസ് ആൻഡ് സെക്യൂരിറ്റി വിഭാഗത്തിന്‍റെയും മിന്നല്‍ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

ഇന്നലെ ഉച്ചയ്ക്കായിരുന്നു പരിശോധന. പടിഞ്ഞാറെ നടയിലെ നെയ് എക്സ്ചേഞ്ച് കൗണ്ടറിലാണ് ഇയാള്‍ ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്നത്. ഭക്തരില്‍ നിന്ന് വാങ്ങിയ 12000 രൂപയും ഇയാള്‍ താമസിക്കുന്ന സ്‌റ്റാഫ് ക്വാര്‍ട്ടേഴ്‌സ്‌ മുറിയില്‍ നിന്ന് 2565 രൂപയും കണ്ടെത്തിയതായി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.

ദര്‍ശനത്തിന് എത്തുന്ന അയ്യപ്പഭക്തര്‍ക്ക് അനധികൃതമായി നെയ്യ് വില്‍പ്പന നടത്തി പണം സ്വന്തമായി സമ്പാദിച്ചുവെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. തുടർ നടപടികള്‍ക്കായി എക്‌സിക്യൂട്ടീവ് ഓഫിസർ പമ്പ പൊലീസിനെ സമീപിച്ചു.

ALSO READ: അണിഞ്ഞൊരുങ്ങിയ ഗജവീരന്മാര്‍, ഇടമുറിയാതെ താളമേളം; 'കളര്‍ഫുള്ളായി' കൊല്ലം പൂരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.