ഇടുക്കി: ഉപ്പുതറയിൽ കാട്ടുതീ പടർന്ന് പിടിച്ച് ഏക്കറു കണക്കിന് കൃഷി കത്തിനശിച്ചു. കാക്കത്തോട് വനത്തിലുണ്ടായ തീയാണ് കാർഷിക മേഖലയിലേക്ക് വ്യാപിച്ചത്. ഉപ്പുതറ പാലക്കാവിലാണ് തീ പടർന്ന് പിടിച്ച് വ്യാപകമായി കൃഷി നശിച്ചത്.
കാക്കത്തോട് വന മേഖലയിൽ നിന്ന് കാട്ടുതീ കൃഷിഭൂമിയിലേക്ക് പടരുകയായിരുന്നു. കുരുമുളക്,കാപ്പി, ഏലം, മലയിഞ്ചി തുടങ്ങിയ വിളകളാണ് കത്തി നശിച്ചത്. അഗ്നിശമന സേനക്ക് ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ തീപിടുത്തം ഉണ്ടായ പ്രദേശത്തേക്ക് എത്താനായില്ല. വനം വകുപ്പിൽ അറിയിച്ചെങ്കിലും സമയത്ത് വരാനോ തീയണക്കാനോ ശ്രമിച്ചില്ലന്നും കർഷകർ ആരോപിക്കുന്നു.
Also Read: കുരുമുളക് കൃഷിക്ക് തിരിച്ചടിയായി കടുത്ത വേനൽ; പ്രതിസന്ധിയിലായി കർഷകർ
വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശമാണ് പാലക്കാവ്, പന്നിക്കണ്ടം എന്നിവിടങ്ങൾ. കാട്ടാന ആക്രമണത്തിന് പിന്നാലെ കാട്ടുതീയും പടരുന്നത് കർഷകർക്ക് വലിയ തിരിച്ചടിയാണ്.