ഇടുക്കി: എക്‌സിറ്റ് പോൾ ഫലങ്ങളിൽ വിശ്വസിക്കുന്നില്ലെന്ന് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ്. രാജ്യത്ത് ഇന്ത്യ സഖ്യം തന്നെ അധികാരത്തിൽ വരും. ഇടുക്കിയിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഡീൻ കുര്യാക്കോസ് തൊടുപുഴയിൽ പറഞ്ഞു.
2004ൽ എക്‌സിറ്റ് പോൾ പ്രവചനങ്ങളെ മറികടന്നാണ് കോൺഗ്രസ് അധികാരത്തിൽ എത്തിയത്. വളരെ ശുഭപ്രതീക്ഷയോടെ തന്നെയാണ് ഇന്ത്യ സഖ്യം ഈ തെരഞ്ഞെടുപ്പിൽ രാജ്യമാകമാനം പോരടിച്ചത്. രാജ്യത്ത് ഒരു ജനാധിപത്യ മതേതര ഗവണ്മെന്‍റ് യാഥാർഥ്യമാകണം. സാധാരണക്കാർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകണം. അതിനായി ഭരണമാറ്റം വേണമെന്ന വാദം എല്ലാവരിലേക്കും എത്തിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണിക്ക് കഴിഞ്ഞു എന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.
അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎക്ക് വൻ ഭൂരിപക്ഷത്തോടെ ഹാട്രിക് വിജയം ലഭിക്കുമെന്നാണ് ശനിയാഴ്‌ച പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 150ല്‍ താഴെ സീറ്റുകൾ മാത്രമെ ഇന്ത്യ സഖ്യത്തിന് ലഭിക്കൂ എന്നും സര്‍വേ ഫലങ്ങള്‍ പറയുന്നുണ്ട്. എന്നാൽ ഇത്തരം സര്‍വേഫലങ്ങള്‍ ലാഭേച്‌ഛയോടെ തയാറാക്കിയതാണെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്.
Also Read:
- എക്‌സിറ്റ് പോൾ ചർച്ചകളിൽ മുഴുവൻ അംഗ കക്ഷികളും പങ്കെടുക്കുമെന്ന് ഇന്ത്യ മുന്നണി; തീരുമാനം ഏകകണ്‌ഠമായി
- എല്ലാ എക്‌സിറ്റ് പോളുകളും ഫലിക്കില്ല; പാളിപ്പോയ ചില പ്രവചനങ്ങളുടെ കഥ
- 'മന്ദിര്‍, മസ്‌ജിദ്, മുസ്‌ലിം എന്ന് 421 തവണ, തൊഴിലില്ലായ്‌മയെ കുറിച്ചൊന്നും മിണ്ടിയില്ല': പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ഖാര്‍ഗെ
- എന്‍ഡിഎയ്ക്ക് ഉജ്വല വിജയം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; സര്‍വേ ഫലങ്ങള്‍ ലാഭേച്‌ഛയോടെ തയാറാക്കിയതെന്ന് കോണ്‍ഗ്രസ്
- 'പുറത്ത് വന്നത് എക്‌സിറ്റ് പോളല്ല, മോദി മീഡിയ പോൾ': പരിഹസിച്ച് രാഹുല്‍ ഗാന്ധി