ETV Bharat / state

ഭീതി വിതച്ച് കാട്ടാനകള്‍; പീരുമേട്ടില്‍ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനകളെത്തി

കാട്ടാനകൾ ഒന്നിനു പിറകെ ഒന്നായി ജനവാസ മേഖലയിൽ സ്ഥിരമായി എത്തുന്നത് പതിവായതോടെ രാത്രി സമയങ്ങളിൽ വീടിന് പുറത്തിറങ്ങാൻ പോലും പ്രദേശവാസികൾ ഭയപ്പെടുകയാണ്

ഭീതി വിതച്ച് കാട്ടാനകള്‍  പീരുമേട്ടില്‍ വീണ്ടും കാട്ടാന  Idukki Peerumedu  Wild Elephants  ഇടുക്കി പീരുമേട്
Again Wild Elephants Creating terror in Idukki Peerumedu
author img

By ETV Bharat Kerala Team

Published : Feb 14, 2024, 5:49 PM IST

ഭീതി വിതച്ച് കാട്ടാനകള്‍; പീരുമേട്ടില്‍ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനകളെത്തി

ഇടുക്കി: ഒരിടവേളക്ക് ശേഷം വീണ്ടും ഇടുക്കി പീരുമേട്ടിൽ കാട്ടാനകൾ ഭീതി സൃഷ്‌ടിക്കുന്നു. പീരുമേട്ടിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനകളുടെ സാന്നിധ്യം കണ്ടെത്തി. കഴിഞ്ഞ ദിവസം പീരുമേട് തോട്ടാപ്പുര ഭാഗത്താണ് കാട്ടാന എത്തിയത്.

വനം വകുപ്പ് എത്തി കാട്ടാനകളെ ഉൾക്കാട്ടിലേക്ക് മടക്കാനുള്ള ശ്രമം നടത്തി. വനപാലകർ ആനയെ തോട്ടാപ്പുര ഭാഗത്ത് നിന്നും കാട്ടിലേക്ക് തുരത്തിയെങ്കിലും ആന ജനവാസ മേഖലയുടെ അതിർത്തിയിൽ തന്നെ തുടരുകയാണ്. പീരുമേട് സർക്കാർ അതിഥി മന്ദിരത്തിന് സമീപവും ആനയെ കണ്ടതായി പ്രദേശ വാസികൾ പറയുന്നു. കാട്ടാനകൾ ഒന്നിനു പിറകെ ഒന്നായി ജനവാസ മേഖലയിൽ സ്ഥിരമായി എത്തുന്നത് പതിവായതോടെ രാത്രി സമയങ്ങളിൽ വീടിന് പുറത്തിറങ്ങാൻ പോലും പ്രദേശവാസികൾ ഭയപ്പെടുകയാണ്.

വിലങ്ങാട് മലയങ്ങാട് ജനവാസ കേന്ദ്രത്തിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി: നാല് മണിക്കൂറോളം ജനവാസ മേഖലയില്‍ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ച് കാട്ടിലേക്ക് തിരികെ കയറി. പുലര്‍ച്ചെ മൂന്നരയോടെയാണ് കാട്ടാനക്കൂട്ടം മലയങ്ങാട് ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയത്. കൃഷിയിടങ്ങളില്‍ ഇറങ്ങിയ ആനക്കൂട്ടം തെങ്ങ് ഉള്‍പ്പടെ പിഴുതെറിഞ്ഞു. വ്യാപകമായി കൃഷി നശിപ്പിച്ചാണ് ആനക്കൂട്ടം കാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസവും ഇവിടെ ആന ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു. നിരവധി വീടുകളുള്ള പ്രദേശത്താണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. കുടിവെള്ള പൈപ്പുകളും ആനക്കൂട്ടം തകര്‍ത്തു. തുടര്‍ച്ചയായി കാട്ടാന ഇറങ്ങുന്നത് നാട്ടുകാരില്‍ ഭീതി ഉണ്ടാക്കിയിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ട് സ്ഥലത്ത് എത്തിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. കണ്ണവം വനമേഖലയോടടുത്ത സ്ഥലമാണിത്. വന്യജീവി ഭീഷണിയുള്ള മേഖലയിൽ വൈദ്യുത വേലി കെട്ടണമെന്ന ആവശ്യം വളരെ കാലമായി നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്. രണ്ട് കിലോമീറ്ററോളം വൈദ്യുത വേലി സ്ഥാപിച്ചാൽ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാനാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. വനം വകുപ്പിന്‍റെ നിരീക്ഷണം ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്‌ചയും (12-02-2024) ഇതേ മേഖലയിൽ കാട്ടാന ഇറങ്ങിയിരുന്നു. മലയങ്ങാടുള്ള കടയുടെ പരിസരത്ത് എത്തിയ ആന കൃഷിയിടത്തിലേക്ക് കയറിപ്പോവുകയായിരുന്നു. തുടർന്ന് നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിക്കുകയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ കാട്ടിലേക്ക് തിരികെ അയയ്‌ക്കുകയുമായിരുന്നു. അടുത്തിടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ വയനാട്ടില്‍ ഒരാൾക്ക് ജീവൻ നഷ്‌ടമായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.