ETV Bharat / state

ലോക്‌സഭ തെരഞ്ഞെടുപ്പ്; ഡീന്‍ കുര്യാക്കോസിനെതിരെ ഇത്തവണയും ജോയ്‌സ് ജോര്‍ജ്, ഹാട്രിക് പോരാട്ടത്തിനൊരുങ്ങി ഇടുക്കി - ഇടുക്കി എൽഡിഎഫ് സ്ഥാനാർഥി

ആദ്യ രണ്ട് തവണയും എൽഡിഎഫ് പിന്തുണയിൽ സ്വതന്ത്രനായാണ് ജോയ്‌സ് ജോർജ് മത്സരിച്ചത്. എന്നാല്‍ ഇത്തവണ സിപിഎമ്മിന്‍റെ ഔദ്യോഗിക സ്ഥാനാർഥി ആയാണ് മത്സരത്തിനിറങ്ങുന്നത്.

Ldf Candidate Joice George  loksabha election 2024  Idukki  ഇടുക്കി എൽഡിഎഫ് സ്ഥാനാർഥി  എംപി ജോയ്‌സ് ജോർജ്
Idukki LDF Candidate Joyce George About Loksabha Election 2024
author img

By ETV Bharat Kerala Team

Published : Feb 28, 2024, 11:21 AM IST

ജോയ്‌സ് ജോർജ് പ്രതികരിക്കുന്നു

ഇടുക്കി : ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജയമുറപ്പെന്ന് ഇടുക്കി പാർലമെന്‍റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയും മുൻ എംപിയുമായ ജോയ്‌സ് ജോർജ്. സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്‌ട്രീയ സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം. കഴിഞ്ഞ കുറെ വർഷങ്ങളായി എൽഡിഎഫിന്‍റെ ഭാഗമായതിനാലാണ് പാർട്ടി ചിഹ്നം ലഭിച്ചതെന്നും ജോയ്‌സ് ജോര്‍ജ് പറഞ്ഞു.

2014ൽ ഹൈറേഞ്ച് സംരക്ഷണ സമിതി സ്ഥാനാർഥിയായി എൽഡിഎഫ് പിന്തുണയിൽ മത്സര രംഗത്ത് എത്തിയ ജോയ്‌സ് ജോർജ്, ഡീൻ കുര്യാക്കോസിനെ പരാജയപെടുത്തി ഇടുക്കിയെ ഇടത് പാളയത്തിൽ എത്തിച്ചു. യുഡിഎഫിന്‍റെ ഉരുക്കു കോട്ടയായ ഇടുക്കിയിൽ അര ലക്ഷത്തിൽ അധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജോയ്‌സ് ജോർജ് വിജയിച്ച് കയറിയത്.

2019ലെ രണ്ടാം അങ്കത്തിൽ ഡീൻ കുര്യാക്കോസിനോട് പരാജയപ്പെട്ടു. ആദ്യ രണ്ട് തവണയും എൽഡിഎഫ് പിന്തുണയിൽ സ്വതന്ത്രനായാണ് ജോയ്‌സ് ജോർജ് മത്സരിച്ചത്. എന്നാല്‍ ഇത്തവണ സിപിഎമ്മിന്‍റെ ഔദ്യോഗിക സ്ഥാനാർഥി ആയാണ് മത്സരത്തിനിറങ്ങുന്നത് (Lok Sabha Election 2024).
അതേസമയം ഇടുക്കി പാർലമെന്‍റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും ഡീൻ കുര്യാക്കോസിന് തന്നെയാണ് സാധ്യത. സിറ്റിങ് എം പി ഡീൻ കുര്യാക്കോസിനെതിരായി ഇടതുമുന്നണി സ്ഥാനാർഥിയായി ജോയ്‌സ് ജോർജ് എത്തുന്നതോടെ ഇരുവരുടെയും ഹാട്രിക് പോരാട്ടത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുക.

കസ്‌തൂരി രംഗൻ വിഷയം കത്തിനിന്ന 2014 ലാണ് ഡീൻ കുര്യാക്കോസും ജോയ്‌സ് ജോർജും തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ക്രൈസ്‌തവ സഭ എതിരായതോടെ പി ടി തോമസിനെ പിൻവലിച്ചായിരുന്നു ഡീൻ കുര്യാക്കോസിന് അവസരം നൽകിയത്. സഭയുടെ പിന്തുണ ഉറപ്പിക്കാൻ ലക്ഷ്യം വച്ചാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയോടെ ജോയ്‌സ് ജോർജിനെ ഇടതുമുന്നണി കളത്തിലിറക്കിയത്.

ഇതോടെ ഫ്രാൻസിസ് ജോർജിന് ശേഷം കിട്ടാക്കനിയായിരുന്ന ഇടുക്കി സീറ്റ് ഇടതുമുന്നണി തിരിച്ചു പിടിച്ചു. എന്നാൽ 2019 ൽ കാറ്റ് നേരെ തിരിച്ചു വീശി. ഡീനിനോട് പരാജയപ്പെടാനായിരുന്നു ജോയിസിന്‍റെ വിധി. എന്നാൽ ഇത്തവണ ജോയ്‌സ് അല്ലാതെ മറ്റൊരു പരീക്ഷണത്തിനില്ലെന്നാണ് എൽഡിഎഫിന്‍റെ തീരുമാനം. ജോയ്‌സ് ജോർജിലൂടെ 2014 ആവർത്തിക്കുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത് (Idukki LDF Candidate Joice George).

കേരള കോൺഗ്രസ്‌ മാണി ഗ്രൂപ്പ്‌ യുഡിഎഫ് മുന്നണി വിട്ടതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എങ്ങനെ സ്വാധീനിക്കുമെന്നാണ് ആവർത്തന പോരാട്ടത്തിൽ ഇരു മുന്നണികളും ഉറ്റുനോക്കുന്നത്. കേരള കോൺഗ്രസ് കൂടി മുന്നണിയിൽ എത്തിയതോടെ കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരികെ നേടാമെന്ന ആത്മവിശ്വാസത്തിലാണ് ഇടത് ക്യാമ്പ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.