ETV Bharat / state

കട്ടപ്പന ഇരട്ട കൊലപാതകം; കുറ്റം സമ്മതിച്ച് പ്രതി നിതീഷ്, അറസ്റ്റ് ഉടന്‍ - കട്ടപ്പന ഇരട്ടക്കൊലപാതകം

ഇവിടെ ആഭിചാര ക്രിയകൾ നടന്നതായി സംശയിക്കുന്ന തെളിവുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

kattappana murder case  കട്ടപ്പന ഇടുക്കി  മന്ത്രവാദവും ആഭിചാരക്രിയകളും  black magic
Police may conduct further investigation today on kattappana murder case
author img

By ETV Bharat Kerala Team

Published : Mar 9, 2024, 4:40 PM IST

Updated : Mar 9, 2024, 4:59 PM IST

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ കുറ്റം സമ്മതിച്ച് പ്രതി നിതീഷ്. ഗൃഹനാഥന്‍ വിജയനെയും, നവജാത ശിശുവിനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് പ്രതി സമ്മതിച്ചു. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പ്രതിയുടെ കക്കാട്ടുകടയിലെ വീട്ടില്‍ പൊലീസ് ഇന്ന് തന്നെ പരിശോധന നടത്തും.

മോഷണക്കേസില്‍ പീരുമേട് ജയിലില്‍ കഴിയുന്ന നിതീഷിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടാനായി അന്വേഷണ സംഘം ഇന്ന് കോടതിയെ സമീപിക്കുകയായിരുന്നു. നിതീഷിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടിയാൽ മാത്രമേ അന്വേഷണം പുരോഗമിക്കുകയുള്ളൂ എന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു. വീട്ടിനുള്ളില്‍ ഗൃഹനാഥനെയും നവജാത ശിശുവിനെയും കൊന്ന് കുഴിച്ചുമൂടി എന്ന സംശയത്തില്‍ തന്നെയായിരുന്നു പൊലീസ് സംഘവും.

പ്രതി നിതീഷിനെ വിട്ടുകിട്ടിയാല്‍ മൃതദേഹം മറവു ചെയ്‌തിട്ടുണ്ട് എന്ന് സംശയിക്കുന്ന കക്കാട്ടുകടയിലെ വീടിന്‍റെ തറ മാന്തിയാകും പരിശോധന നടത്തുകയെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. നവജാത ശിശുവിനെ കൊന്ന് മറവു ചെയ്തെന്ന് സംശയിക്കുന്ന കട്ടപ്പന സാഗര ജംഗ്ഷനിലെ വീട്ടിലും പരിശോധന നടത്തും (Police may conduct further investigation today on kattappana murder case).

കേസിലെ മറ്റൊരു പ്രതിയെന്ന് സംശയിക്കുന്ന വിഷ്‌ണു പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളേയും വിട്ടുകിട്ടിയാല്‍ മാത്രമെ അന്വേഷണം പുരോഗമിക്കൂ. കട്ടപ്പനയിലെ വര്‍ക്ക് ഷോപ്പില്‍ മോഷണം നടന്നതുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് ഇരട്ട കൊലപാതകം നടന്നുവെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചിരിക്കുന്നത്. അന്വേഷണം വഴിത്തിരിവില്‍ എത്തി നില്‍ക്കുകയാണ്.

റിമാൻഡിൽ കഴിയുന്ന നിതീഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുവാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിനായുള്ള അപേക്ഷ ഇന്ന് കോടതി അവധിയാണെങ്കിലും പ്രത്യേകമായി പരിഗണിക്കുമെന്നാണ് സൂചന. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കക്കാട്ടുകടയിലെ വീട്ടിൽ എത്തിക്കും. തുടർന്നാകും വീടിന്‍റെ തറ ഉൾപ്പടെ മാന്തിയുള്ള പരിശോധന നടത്തുക.

നിതീഷ്, വിഷ്‌ണു, വിഷ്‌ണുവിന്‍റെ മാതാവ്, സഹോദരി എന്നിവരാണ് കക്കാട്ടുകടയിലെ വാടക വീട്ടിൽ കഴിഞ്ഞിരുന്നത്. ഇവിടെ ആഭിചാര ക്രിയകൾ നടന്നതായി സംശയിക്കുന്ന തെളിവുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട് (Police may conduct further investigation today on kattappana murder case).

വിഷ്‌ണുവിൻ്റെ പിതാവ് വിജയനെ കുറെ കാലമായി കാൺമാനില്ലായിരുന്നു. വിജയനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു മൂടിയതായും അതിനും വർഷങ്ങൾക്ക് മുമ്പ് നവജാത ശിശുവിനെയും കൊലപ്പെടുത്തി ഇവർ മുൻപ് താമസിച്ചിരുന്ന വീടിനുള്ളിൽ കുഴിച്ചു മൂടിയതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. വിഷ്‌ണുവിന്‍റെ സഹോദരിയാണ് ഈ വിവരങ്ങൾ പൊലീസിനോട് വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് പ്രതി നിതീഷിനോട് ചോദിച്ചപ്പോള്‍ അയാള്‍ കൊലപാതകം നടത്തിയതായി സമ്മതിക്കുകയും ചെയ്‌തു.

Last Updated : Mar 9, 2024, 4:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.