ETV Bharat / state

കൂറ്റൻ പാറക്കല്ലുകള്‍ നീക്കി; കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഗതാഗതം താത്കാലികമായി പുനഃസഥാപിച്ചു - Devikulam Gap Road Traffic Restored

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ദേവികുളം ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ കാരണം തടസപ്പെട്ട വാഹന ഗതാഗതം താത്ക്കാലികമായി പുനഃസ്ഥാപിച്ചു. റോഡിലേക്ക് വീണുകിടന്ന കൂറ്റൻ പാറക്കല്ലുകൾ പൊട്ടിച്ചു നീക്കി തുടങ്ങി.

കൊച്ചി ധനുഷ്‌കോടി ദേശീയപാത  ദേവികുളം ഗ്യാപ് റോഡ്  DEVIKULAM GAP ROAD TRAFFIC  Idukki News
Kochi Dhanushkodi National Highway (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 13, 2024, 10:26 AM IST

ദേവികുളം ഗ്യാപ് റോഡിൽ ഗതാഗതം താത്‌ക്കാലികമായി പുനഃസ്ഥാപിച്ചു (ETV Bharat)

ഇടുക്കി: ദേവികുളം ഗ്യാപ് റോഡിൽ ഗതാഗതം താത്‌ക്കാലികമായി പുനഃസ്ഥാപിച്ചു. കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പാതയോരത്ത് നിന്നും വലിയ തോതില്‍ കല്ലും മണ്ണും റോഡിലേക്കിടിഞ്ഞെത്തിയായിരുന്നു ഗതാഗത തടസത്തിന്‍റെ കാരണം. കല്ല് പൊട്ടിച്ച് നീക്കി തുടങ്ങിയതോടെ ഗ്യാപ് റോഡിലൂടെ ഒറ്റവരിയായി വാഹനങ്ങള്‍ കടന്നു പോയി തുടങ്ങി.

കല്ല് പൂര്‍ണ തോതില്‍ റോഡില്‍ നിന്നും നീക്കം ചെയ്യേണ്ടതുണ്ട്. മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തില്‍ ഇടിഞ്ഞെത്തിയ കല്ലുകൾ പൊട്ടിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. കല്ലും മണ്ണും നീക്കി വൈകാതെ റോഡിലെ യാത്രാതടസം പൂര്‍ണമായി നീക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

മഴ പെയ്യുന്നതോടെ പ്രദേശത്ത് രൂപം കൊള്ളുന്ന മണ്ണിടിച്ചില്‍ ഭീഷണിയും യാത്ര നിയന്ത്രണങ്ങളും നിത്യേന ഈ റോഡിനെ ആശ്രയിക്കുന്നവര്‍ക്ക് വലിയ ദുരിതം സമ്മാനിക്കുന്നുണ്ട്. മൂന്നാര്‍ മേഖലയില്‍ നിന്നും ചിന്നക്കനാല്‍ മേഖലയിലെത്തി പഠനം നടത്തുന്ന വിദ്യാർഥികളാണ് ഏറ്റവും അധികം പ്രതിസന്ധി അഭിമുഖീകരിക്കുന്നത്. ഗ്യാപ് റോഡില്‍ യാത്ര നിയന്ത്രണം ഉണ്ടാകുന്നതോടെ യാത്രക്ക് അധിക സമയവും തുകയും പ്രദേശവാസികള്‍ കണ്ടെത്തേണ്ടതായി വരുന്നു.

Also Read : കൊച്ചി-ധനുഷ്കോടി ദേശീയപാത നിർമാണത്തിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ; ഇൻഷുറൻസ് തുകയും കാത്ത് തമിഴരശന്‍റെ കുടുംബം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.