ETV Bharat / state

ഇടുക്കിയുടെ സ്വപ്‌ന പദ്ധതിക്ക് വനം വകുപ്പ് തടസ്സം നില്‍ക്കുന്നുവെന്ന് എംഎൽഎ വാഴൂർ സോമൻ

ഇടുക്കിയുടെ സ്വപ്‌ന പദ്ധതിയായ വണ്ടിപ്പെരിയാർ സത്രം എയർ സ്ട്രിപ്പിന്‍റെ പുരോഗതിക്ക് തടസ്സം നിന്ന് വനം വകുപ്പ്. അപ്രോച്ച് റോഡിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് വനം വകുപ്പ് തടസം നിൽക്കുന്നത്. അപ്രോച്ച് റോഡിന്‍റെ നിർമ്മാണം കൂടി പൂർത്തിയായാൽ മാത്രമേ സത്രം എയർ സ്ട്രിപ്പ് യാഥാർഥ്യമാകൂ.

ഇടുക്കിയുടെ സ്വപ്‌ന പദ്ധതിക്ക് വനം വകുപ്പ് തടസ്സം നില്‍ക്കുന്നുവെന്ന് എംഎൽഎ വാഴൂർ സോമൻ
ഇടുക്കിയുടെ സ്വപ്‌ന പദ്ധതിക്ക് വനം വകുപ്പ് തടസ്സം നില്‍ക്കുന്നുവെന്ന് എംഎൽഎ വാഴൂർ സോമൻ
author img

By ETV Bharat Kerala Team

Published : Mar 6, 2024, 3:32 PM IST

ഇടുക്കിയുടെ സ്വപ്‌ന പദ്ധതിക്ക് വനം വകുപ്പ് തടസ്സം നില്‍ക്കുന്നുവെന്ന് എംഎൽഎ വാഴൂർ സോമൻ

ഇടുക്കി : ഇടുക്കിയുടെ സ്വപ്‌ന പദ്ധതിയായ വണ്ടിപ്പെരിയാർ സത്രം എയർ സ്ട്രിപ്പിന്‍റെ പുരോഗതിക്കായുള്ള അപ്രോച്ച് റോഡിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വനം വകുപ്പ് തടസം നിൽക്കുന്നതായി പീരുമേട് എംഎൽഎ വാഴൂർ സോമൻ പറഞ്ഞു. അപ്രോച്ച് റോഡിന്‍റെ നിർമ്മാണം കൂടി പൂർത്തിയായാൽ മാത്രമേ സത്രം എയർ സ്ട്രിപ്പ് യാഥാർഥ്യമാവുകയുള്ളുവെന്നും വനം വകുപ്പ് തടസ്സം നിൽക്കുന്ന വിവരം സംസ്ഥാന ഗവൺമെന്‍റിനെ ധരിപ്പിച്ചിട്ടുണ്ടെന്നും നടപടിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും എംഎൽഎ വാഴൂർ സോമൻ അറിയിച്ചു.

ഇടുക്കി ജില്ലയുടെ സ്വപ്‌ന പദ്ധതിയായ വണ്ടിപ്പെരിയാർ സത്രം എയർ സ്ട്രിപ്പിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏതാണ്ട് 70 ശതമാനത്തോളം പൂർത്തിയായിരിക്കുകയാണ്. സത്രം എയർ സ്ട്രിപ്പിന്‍റെ പ്രവർത്തനങ്ങൾ പൂർണ്ണമായ തോതിൽ ആകണമെങ്കില്‍ ഒരു അപ്രോച്ച് റോഡ് കൂടി ആവശ്യമാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എംഎൽഎ വാഴുർ സോമൻ ഈ വിഷയം നിയമസഭയിൽ ഉന്നയിച്ച് അപ്രോച്ച് റോഡിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാരിൽ നിന്നും ഫണ്ട് അനുവദിപ്പിച്ചത്.

എന്നാൽ റോഡിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാനിരിക്കെ വനം വകുപ്പ് തടസ്സവാദവുമായി മുൻപോട്ട് വന്നിരിക്കുകയാണെന്ന് എംഎൽഎ വാഴൂർ സോമൻ പറഞ്ഞു. സത്രം എയർസ്ട്രിപ്പിലേക്കുള്ള അപ്രോച്ച് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി മുൻപ് തീരുമാനമെടുത്തതാണ്. എന്നാൽ വനം വകുപ്പ് ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനം നിഷേധാത്മകമാണെന്നും അദ്ദേഹം പറഞ്ഞു.

അപ്രോച്ച് റോഡിന്‍റെ കൂടി നിർമ്മാണം പൂർത്തിയായാൽ മാത്രമേ എയർസ്ട്രിപ്പ് എന്ന ജില്ലയുടെ സ്വപ്‌ന പദ്ധതി യാഥാർഥ്യമാവുകയുള്ളു. ഇതിനായി വിഷയം സംസ്ഥാന സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നടപടിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും പീരുമേട് എംഎൽഎ വാഴൂർ സോമൻ അറിയിച്ചു.

11 ഇടത്ത് പിരിവ് ; ദേശീയപാത 66ന്‍റെ വികസനം പൂര്‍ത്തിയാവുന്നതോടെ ടോള്‍ ഏർപ്പെടുത്തും : ദേശീയപാത 66ന്‍റെ വികസനം പ്രാവർത്തികമാകുന്നതോടെ ചുങ്കവും ഏർപ്പെടുത്തും. കാസര്‍കോട് തലപ്പാടി മുതല്‍ തിരുവനന്തപുരം കാരോടുവരെ 645 കിലോമീറ്റര്‍ നീളത്തിലാണ് ദേശീയപാത 66. പാത കടന്നുപോകുന്ന പതിനൊന്നിടത്ത് പുതിയ ടോള്‍ കേന്ദ്രങ്ങൾ വരും. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ രണ്ടുവീതവും ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓരോ കേന്ദ്രങ്ങളിലുമാണ് ചുങ്കം പിരിക്കുക.

2008ലെ, ദേശീയപാതകളില്‍ ചുങ്കം പിരിക്കാനുള്ള നിയമം അടിസ്ഥാനമാക്കിയാണ് ടോള്‍ നിരക്കുകള്‍ നിശ്ചയിക്കുക. ഇതുപ്രകാരം കാറില്‍ ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 65 പൈസയാണ് നല്‍കേണ്ടത്. ചെറിയ ചരക്കുവാഹനങ്ങള്‍, മിനി ബസുകള്‍ തുടങ്ങിയവയ്ക്ക് 1.05 രൂപയും ബസുകള്‍ക്കും ട്രക്കുകള്‍ക്കും 2.20 രൂപയും മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് 3.45 രൂപയുമാണ് നിരക്ക് വരിക. ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് ചുങ്കം ബാധകമല്ല.

ദേശീയപാത 66 ന്‍റെ വികസനം പൂര്‍ത്തിയാകുന്നതോടെ ചുങ്കം പിരിവ് ഉപഗ്രഹാധിഷ്‌ഠിതമാക്കാന്‍ തയ്യാറെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതേ കുറിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി സൂചന നൽകിയിരുന്നു. നിലവില്‍ ചുങ്കം പിരിക്കുന്ന കേന്ദ്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ മാത്രമാണ് തുക ഈടാക്കുന്നത്. ഉപഗ്രഹ സംവിധാനം നടപ്പായാല്‍ ചെറിയദൂരം യാത്ര ചെയ്‌താലും തുക നല്‍കണം.

ALSO READ : അരലക്ഷം കോടിയുടെ വികസനം; വിവിധ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാമന്ത്രി നരേന്ദ്ര മോദി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.