ETV Bharat / state

ഇലന്തൂരില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ് - വിഗ്രഹങ്ങൾ തകർത്ത നിലയിൽ

ഇലന്തൂർ ശ്രീ ഭഗവതിക്കുന്ന് ദേവീക്ഷേത്രത്തിലെ ഉപദേവതാ വിഗ്രഹങ്ങളും കാണിക്ക വഞ്ചികളുമാണ് തകർത്ത നിലയിൽ കണ്ടത്

idols of demolished  elanthoor Bhagavathikunnu Temple  വിഗ്രഹങ്ങൾ തകർത്ത നിലയിൽ  കെ 9 സ്ക്വാഡിലെ പൊലീസ്‌ നായ സായ
idols of demolished
author img

By ETV Bharat Kerala Team

Published : Feb 5, 2024, 6:25 PM IST

ഇലന്തൂർ ശ്രീ ഭഗവതിക്കുന്ന് ദേവീക്ഷേത്രത്തിലെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം

പത്തനംതിട്ട: ഇലന്തൂർ ശ്രീ ഭഗവതിക്കുന്ന് ദേവീക്ഷേത്രത്തിലെ ഉപദേവതാ വിഗ്രഹങ്ങൾ തകർത്ത നിലയിൽ. തിങ്കളാഴ്ച്ച പുലർച്ചെ 5 മണിയോടെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് ഉപദേവതാ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ തകർത്ത നിലയിൽ കണ്ടത്. കാണിക്ക വഞ്ചികളും തകർത്ത നിലയിലായിരുന്നു. ഉടൻ തന്നെ ക്ഷേത്രക്കമ്മറ്റി ഭാരവാഹികളെയും ആറന്മുള പൊലീസിനേയും വിവരമറിയിച്ചു (Idols of elanthoor Bhagavathikunnu Devi Temple demolished).

സ്ഥലത്തെത്തിയ 'ആറന്മുള പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിക്കുകയും ഉന്നത പൊലീസ് അധികാരികളെ വിവരമറിയിക്കുകയും, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്‌ധർ തുടങ്ങിയ ശാസ്ത്രീയ അന്വേഷണ സംഘങ്ങളുടെ സഹായം തേടുകയുമായിരുന്നു.

ക്ഷേത്രത്തിന് പുറമെ സമീപത്തെ വീടിൻ്റെ കാർ പോർച്ചിൽ കടന്നു കയറി വാഹനത്തിന് കേടുപാടുകൾ വരുത്തുകയും, സെൻ്റ് പീറ്റെഴ്‌സ്‌ ഓർത്തഡോക്‌സ്‌ ദേവാലയത്തിൻ്റെ കുരിശടിയുടെ പുട്ട് തകർക്കാൻ ശ്രമിക്കുകയും ചെയ്‌തിട്ടുണ്ട്.

വലയിലാക്കാൻ വഴി തെളിയിച്ച് പൊലീസ് നായ സായ : ആറൻമുള പൊലീസിൻ്റെ ആവശ്യപ്രകാരം സ്ഥലത്തെത്തിയ കെ 9 സ്ക്വാഡിലെ ഏഴ് വയസുകാരി സായ ഇവിടെ നിന്നും മണം പിടിച്ച് ഓടി ആദ്യം ഒരു കിലോമീറ്ററോളം ദൂരെയുള്ള കാരൂർ സെൻ്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ്‌ പള്ളിലെത്തുകയും ഇവിടെ നിന്ന് വിണ്ടും ഓടി എണ്ണൂറ് മീറ്ററോളം അകലെ ഫർണ്ണീച്ചർ ഗോഡൗണിലെത്തുകയും ഇവിടെനിന്നും ഇലന്തൂൻ നെടുവേലി ജംങ്ഷനിലെ പെട്രോൾ പമ്പിന് പിന്നിലായി പ്രവർത്തിക്കുന്ന ഭാരത് ബെൻസിൻ്റെ വർക്‌ഷോപ്പിലെത്തി നിന്നു.

പൂർണ്ണമായും സിസിടിവി നിരീക്ഷണത്തിലുള്ള വർക്ക്‌ഷോപ്പിൻ്റെ ഡ്രൈവേഴ്‌സ് ക്യാബിനിലെ ബാത്റൂമിലും പ്രതികൾ കയറിയതായി വ്യക്തമായ സൂചന നൽകിയ ശേഷമാണ് സായ തൻ്റെ ദൗത്യം അവസാനിപ്പിച്ചത്. കടുത്ത വെയിലിൽ കിലോമീറ്ററുകൾ താണ്ടി തൻ്റെ ദൗത്യം പൂർത്തിയാക്കിയ സായ വർക് ഷോപ്പിലെ പൈപ്പിൻ ചുവട്ടിൽ വിസ്‌തരിച്ചുള്ള ഒരു കുളി കഴിഞ്ഞപ്പോഴേക്കും ഇവിടെയെത്തിയ കെ 9 സ്ക്വാഡിൻ്റെ വാഹനത്തിൽ വിശ്രമിച്ചു.

ഇതിനിടെ ലോഹ്യം കൂടാനെത്തിയ ചിലരോട് നല്ല പൊലീസ് മുറയിൽ വിരട്ടിയ ശേഷമാണ് സായ മടങ്ങിയത്. കെ 9 സ്ക്വാഡിലെ സെബാസ്‌റ്റ്യൻ, അജിത് എന്നിവരും പത്തനംതിട്ട സ്‌റ്റേഷനിലെ എസ്ഐ സജു ഏബ്രാഹാം, റെജീ ജോൺ എന്നിവരും സായക്കൊപ്പമുള്ള തെളിവെടുപ്പിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.