കോഴിക്കോട്: ഐസിയു പീഡനക്കേസില്‍ അതിജീവിതയുടെ മൊഴിയെടുക്കുന്നതില്‍ വീഴ്‌ച വരുത്തിയ ഡോക്‌ടർക്കെതിരെ നടപടിയാവശ്യപ്പെട്ട് പരാതി നല്‍കി. ഡോക്‌ടർ പ്രീതിക്കെതിരെ മെഡിക്കല്‍ കോളേജ് പ്രിൻസിപ്പലിനാണ് അതിജീവിത പരാതി നൽകിയത്. തനിക്ക് ലഭിച്ച പരാതി മെഡിക്കല്‍ വിദ്യാഭ്യാസ വിഭാഗത്തിന് കൈമാറുമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അതിജീവിതയെ അറിയിച്ചു.
പൊലീസ് അന്വേഷണത്തില്‍ അതിജീവിതയെ ആദ്യം പരിശോധിച്ച ഡോക്‌ടർ പ്രീതി മൊഴിയെടുക്കുന്നതിലും മറ്റും വീഴ്‌ച വരുത്തിയെന്ന് കണ്ടെത്തിയിട്ടുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ അതിജീവിത മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയത്.
ALSO READ: ആദ്യ ദിനം സഭ അടിച്ചു പിരിഞ്ഞു, രണ്ടാം ബാർ കോഴയിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു