ETV Bharat / state

നിപ വൈറസ്; ഐസിഎംആര്‍ സംഘം കോഴിക്കോടെത്തി - ICMR TEAM REACHED KOZHIKODE

നാല് ശാസ്ത്രജ്ഞരും രണ്ട് സാങ്കേതിക വിദഗ്‌ധരും അടങ്ങുന്ന ഐസിഎംആര്‍ സംഘമാണ് കോഴിക്കോട്ടെത്തിയത്.

NIPAH VIRUS  നിപ വൈറസ്  ICMR  ഐസിഎംആര്‍ സംഘം
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 22, 2024, 9:38 AM IST

Updated : Jul 22, 2024, 10:02 AM IST

കോഴിക്കോട് : നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കോഴിക്കോട്ടെത്തി ഐസിഎംആര്‍ സംഘം. നാല് ശാസ്ത്രജ്ഞരും രണ്ട് സാങ്കേതിക വിദഗ്‌ധരുമാണ് സംഘത്തിലുള്ളത്. പ്രതിരോധ നടപടികള്‍, പരിശോധന, ചികിത്സ തുടങ്ങിയവയില്‍ ഐസിഎംആര്‍ സംസ്ഥാനത്തെ ആരോഗ്യ സംവിധാനവുമായി ചേർന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും.

നിലവില്‍ നിപ വൈറസ് ബാധ സംശയിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട 68 കാരനെ ട്രാന്‍സിറ്റ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിൻ്റെ പ്രാഥമിക സ്രവ പരിശോധന ഫലം നെഗറ്റീവായിരുന്നു. സ്രവ പരിശോധന കൂടുതല്‍ എളുപ്പമാക്കുന്നതിന് മൊബൈല്‍ ബിഎസ്എല്‍ 3 ലബോറട്ടറി ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തും.

ഇതോടെ വേഗത്തില്‍ ഫലം ലഭ്യമാകും. മരിച്ച കുട്ടിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ആറ് പേരുടെയും പരിസരവാസിയായ ഒരാളുടെയും പരിശോധന ഫലം നെഗറ്റീവാണ്. 330 പേരാണ് കുട്ടിയുടെ സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇതിൽ 68 പേർ ആരോഗ്യ പ്രവർത്തകരാണ്.

101 പേർ ഹൈറിസ്‌ക് പട്ടികയിലാണ് ഉൾപ്പെട്ടിട്ടുള്ളത്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ ഏർപെടുത്തിയ നിയന്ത്രണം തുടരുകയാണ്. നിപ ബാധയിൽ തുടർ നടപടികൾ ആലോചിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകനയോഗം ചേരും.

Also Read: നിപ വൈറസ്: 63 പേര്‍ ഹൈറിസ്‌ക് കാറ്റഗറിയില്‍, സമ്പര്‍ക്കപ്പട്ടികയില്‍ 246 പേര്‍

Last Updated : Jul 22, 2024, 10:02 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.