ETV Bharat / state

'കര്‍ഷകനാണ്, കള പറിക്കാനിറങ്ങിയതാ'; ഒളിയമ്പുമായി എന്‍ പ്രശാന്തിന്‍റെ ഫേസ്ബുക്ക് പോസ്‌റ്റ് - N PRASANTH IAS FB POST CONTROVERSY

പ്രശാന്തിന്‍റെ ഫേസ്ബുക്ക് പോസ്‌റ്റ് നടപടി ആവശ്യപ്പെട്ടുള്ള ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന് പിന്നാലെ

N PRASANTH IAS  IAS OFFICERS ROWKERALA  എന്‍ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റ്  MALAYALAM LATEST NEWS
N Prasanth (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 11, 2024, 1:29 PM IST

തിരുവനന്തപുരം: ഒളിയമ്പുമായി വീണ്ടും എന്‍ പ്രശാന്തിന്‍റെ ഫേസ്ബുക്ക് പോസ്‌റ്റ്. 'കര്‍ഷകനാണ്, കള പറിക്കാനിറങ്ങിയതാ' എന്നാണ് എന്‍ പ്രശാന്ത് ഐഎഎസിന്‍റെ ഫേസ്ബുക്ക് പോസ്‌റ്റ്. പ്രശാന്തിനെതിരെയും കെ ഗോപാലകൃഷ്‌ണനെതിരെയും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് പുതിയ ഫേസ്ബുക്ക് പോസ്‌റ്റുമായി എന്‍ പ്രശാന്ത് രംഗത്തു വന്നത്.

കള പറിക്കുന്ന ആധുനിക യന്ത്രത്തിന്‍റെ സവിശേഷതകളും പോസ്‌റ്റില്‍ വിശദീകരിക്കുന്നു. ഫലഭൂയിഷ്‌ടമായ കൃഷിയിടത്തിലെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പൂര്‍ണമായും നശിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി യന്ത്രത്തിന്‍റെ ചിത്രം സഹിതമാണ് പോസ്‌റ്റ്. ഒന്നാന്തരം വീഡര്‍ വന്നു കഴിഞ്ഞുവെന്നു പറഞ്ഞാണ് പോസ്‌റ്റ് അവസാനിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കര്‍ഷകനല്ലെങ്കിലും കള പറിക്കുന്നുവെന്ന് കേട്ടതായി ശ്രീജിത്ത് പണിക്കര്‍ പോസ്‌റ്റിന് താഴെ കമന്‍റ് ചെയ്‌തിട്ടുണ്ട്. നിരവധി പേരാണ് മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ സിനിമയിലെ ഡയലോഗിനോട് ഉപമിച്ച് പോസ്‌റ്റിന് താഴെ കമന്‍റുമായി എത്തിയിട്ടുള്ളത്. നിരവധി വ്യവസായ പ്രമുഖരും പോസ്‌റ്റില്‍ കമന്‍റ് ചെയ്‌തിട്ടുണ്ട്.

Also Read: രാഹുലിന്‍റെ പ്രചാരണ വീഡിയോ സിപിഎം പേജിൽ; ഹാക്ക് ചെയ്‌തതെന്ന് ജില്ലാ സെക്രട്ടറി, കോണ്‍ഗ്രസുമായുള്ള ഡീലെന്ന് കെ സുരേന്ദ്രന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.