ETV Bharat / state

മഴയത്ത് ഡ്രൈവ് ചെയ്യുന്നവർ ശ്രദ്ധിക്കുക; റോഡിലെ ഹൈഡ്രോപ്ലേനിങ് എട്ടിന്‍റെ പണി തരും - EXPLAINING HYDROPLANING

മഴക്കാലത്ത് റോഡിൽ സംഭവിച്ചേക്കാവുന്ന അത്യന്തം അപകടകരമായ അവസ്ഥയാണ് ഹൈഡ്രോ പ്ലേനിങ്. ഹൈഡ്രോപ്ലേനിങ് എന്താണെന്ന് വിശദമായറിയാം..

WHY WET ROADS ARE DANGEROUS TO RIDE  HYDROPLANING IN WET ROADS  വെള്ളക്കെട്ടുള്ള റോഡ് അപകടം  ആലപ്പുഴ കളര്‍കോട് വാഹനാപകടം
Representative Image (Facebook@ Kerala MVD)
author img

By ETV Bharat Kerala Team

Published : Dec 6, 2024, 9:13 PM IST

വെള്ളം കെട്ടിക്കിടക്കുന്ന റോഡ് ഏത് 'പ്രോ റൈഡര്‍ക്കും' പേടി സ്വപ്‌നമാവേണ്ട ഒന്നാണ്. ശ്രദ്ധിച്ച് വണ്ടിയോടിച്ചില്ലെങ്കില്‍ ജീവന്‍ അപഹരിക്കാനാകുന്ന അത്രയും മാരകമാകാം ഇത്തരം റോഡുകളില്‍ ഉണ്ടാകുന്ന അപകടം.

ഏതൊരു വാഹനത്തേയും ഡ്രൈവറുടെ നിയന്ത്രണത്തില്‍ നിര്‍ത്തുന്ന 'ബ്രേക്കിങ്' എന്ന സംവിധാനം വെള്ളക്കെട്ടുള്ള റോഡുകളില്‍ നേര്‍ വിപരീതമായും പ്രവര്‍ത്തിച്ചേക്കാം. അത്യന്തികമായി, റോഡും വാഹനത്തിന്‍റെ ടയറുകളും തമ്മിലുള്ള ബന്ധമാണ് നമ്മുടെ വാഹനത്തെ മുന്നോട്ട് നീക്കുന്നത് എന്നതാണ് ഇതിന് കാരണം.

WHY WET ROADS ARE DANGEROUS TO RIDE  HYDROPLANING IN WET ROADS  വെള്ളക്കെട്ടുള്ള റോഡ് അപകടം  ആലപ്പുഴ കളര്‍കോട് വാഹനാപകടം
Representative Image (Getty Images)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അതുകൊണ്ടുതന്നെ മഴക്കാലത്തെ യാത്രകളിലും വെള്ളക്കെട്ടുള്ള റോഡുകളിലൂടെയുള്ള യാത്രകളിലും അതീവ ശ്രദ്ധ ആവശ്യമാണ്. ആലപ്പുഴ കളര്‍കോടിലുണ്ടായ വാഹനാപകടം ആറ് വിദ്യാര്‍ഥികളുടെ ജീവന്‍ അപഹരിച്ച ദാരുണ സംഭവത്തിന് പിന്നാലെ 'ജലപാളി പ്രവർത്തനം' അഥവാ ഹൈഡ്രോ പ്ലേനിങ് എന്ന് പ്രതിഭാസത്തെക്കുറിച്ചുള്ള അവബോധം വീണ്ടും പൊതു ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്.

കേരള മോട്ടോര്‍ വാഹന വകുപ്പിന്‍റെ മുന്നറിയിപ്പ്

എന്താണ് ഹൈഡ്രോപ്ലേനിങ്?

മഴക്കാലത്ത് റോഡിൽ സംഭവിച്ചേക്കാവുന്ന അത്യന്തം അപകടകരമായ അവസ്ഥയാണ് ഹൈഡ്രോ പ്ലേനിങ്. നിരത്തുകളിൽ വാഹനത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പും (Traction) ബ്രേക്കിങ്ങും സ്‌റ്റീയറിങ് ആക്ഷനുകളുമെല്ലാം. വാഹനത്തിലെ യാന്ത്രികമായ ഭാഗങ്ങളുടെ പ്രവർത്തനം മൂലമാണ്. എങ്കിലും അന്തിമമായി പ്രവർത്തനം സംഭവിക്കുന്നത് ടയറും റോഡും തമ്മിലുള്ള ഘർഷണത്തം (Friction) മൂലമാണ് (മിനുസമുള്ള തറയിൽ എണ്ണ ഒഴിച്ചാൽ നമുക്ക് നടക്കാൻ പോലും കഴിയാത്തത് ഈ ഘർഷണത്തിന്‍റെ അഭാവം മൂലമാണ്).

വെള്ളം കെട്ടിനിൽക്കുന്ന റോഡിൽ വേഗത്തിൽ വാഹനം ഓടിക്കുമ്പോൾ ടയറിന്‍റെ പമ്പിങ് ആക്ഷൻ മൂലം ടയറിന്‍റെ താഴെ വെള്ളത്തിന്‍റെ ഒരു പാളി രൂപപ്പെടുന്നു. സാധാരണ ഗതിയിൽ ടയർ റോഡിൽ സ്‌പർശിക്കുന്നിടത്തെ ജലം ടയറിന്‍റെ ത്രെഡിന്‍റെ സഹായത്തോടെ (Impeller action) ചാലുകളിൽ കൂടി (Spill way)പമ്പ് ചെയ്‌ത് കളഞ്ഞ്, ടയറും റോഡും തമ്മിലുള്ള Contact നിലനിർത്തും.

എന്നാൽ ടയറിന്‍റെ വേഗത (Peripheral speed) കൂടുന്തോറും പമ്പ് ചെയ്‌ത് പുറന്തള്ളാൻ കഴിയുന്ന അളവിനേക്കാൾ കൂടുതൽ വെള്ളം ടയറിനും റോഡിനും ഇടയിലേക്ക് അതിമർദ്ദത്തിൽ ട്രാപ് ചെയ്യപ്പെടുകയും വെള്ളം കംപ്രസിബിൾ അല്ലാത്തതു കൊണ്ടുതന്നെ ഈ മർദ്ദം മൂലം ടയർ റോഡിൽ നിന്ന് ഉയരുകയും ചെയ്യും. അങ്ങനെ ടയറിന്‍റെയും റോഡിന്‍റെയും ബന്ധം വിഛേദിക്കപ്പെടുന്ന അത്യന്തം അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോപ്ലേനിങ് അഥവാ അക്വാപ്ലേനിങ്.

റോഡും ടയറുമായുള്ള സമ്പർക്കം വേർപെടുന്നതോടു കൂടി ബ്രേക്കിന്‍റെയും സ്റ്റിയറിങ്ങിന്‍റെയും ആക്‌സിലറേറ്ററിന്‍റേയും പ്രവർത്തനം സാധ്യമല്ലാതെ വരികയും, വാഹനത്തിന്‍റെ നിയന്ത്രണം പൂർണ്ണമായും ഡ്രൈവർക്ക് നഷ്‌ടമാവുകയും ചെയ്യും. തന്മൂലം വാഹനം നിയന്ത്രണം നഷ്‌ടപ്പെട്ട് തെന്നി മറിയുന്നത്തിനും ഇടയാക്കും.

വേഗത വില്ലനാകും:

വാഹനത്തിന്‍റെ വേഗത വർദ്ധിക്കുന്നതോടു കൂടി ഹൈഡ്രോപ്ലേനിങ്ങിന് സാധ്യതയും കൂടും. മാത്രവുമല്ല ടയർ തേയ്‌മാനം മൂലം ടയറിന്‍റെ spillway യുടെ കനം (groove) കുറയുന്നതോടെ പമ്പിങ് കപ്പാസിറ്റി കുറയുന്നതും അക്വാപ്ലേനിങ് സംഭവിക്കുന്നതിന് കാരണമാകും.

ത്രെഡ് ഡിസൈൻ അനുസരിച്ചും വാഹനത്തിന്‍റെ തൂക്കം കൂടുന്നതനുസരിച്ചും ഹൈഡ്രോ പ്ലേനിങ്ങില്‍ ചെറിയ മാറ്റങ്ങൾ ഉണ്ടാകാം.

ഹൈഡ്രോപ്ലേനിങ്ങിനെ ബാധിക്കുന്ന ഘടകങ്ങൾ

  • വേഗത - വേഗത തന്നെയാണ് ഏറ്റവും പ്രധാന ഘടകം
  • ത്രെഡ് ഡിസൈൻ - ചില ത്രെഡ് ഡിസൈൻ ഹൈഡ്രോ പ്ലേനിങ്ങിന് സഹായകരമാകും.
  • ടയർ സൈസ് - സർഫസ് ഏരിയ കൂടുന്നത് ഹൈഡ്രോ പ്ലേനിങ് കുറക്കും.
  • എയർ പ്രഷർ - ഓവർ ഇൻഫ്ളേഷൻ അക്വാപ്ലേനിങ്ങിന് സാധ്യത കൂട്ടും.
  • ജലപാളിയുടെ കനം
  • വാഹനത്തിന്‍റെ തൂക്കം - തൂക്കം കൂടുന്നതിനനുസരിച്ച് ഹൈഡ്രോ പ്ലേനിങ് കുറയും.
  • റോഡ് പ്രതലത്തിന്‍റെ സ്വഭാവം - മിനുസവും ഓയിലിന്‍റെ സാന്നിധ്യവും ഹൈഡ്രോപ്ലേനിങ്ങിനെ വർദ്ധിപ്പിക്കും.

നിയന്ത്രണം നഷ്‌ടമായാൽ

ഹൈഡ്രോ പ്ലേനിങ് മൂലം വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടമായാൽ ഡ്രൈവർ ഉടൻ തന്നെ ആക്‌സിലറേറ്ററിൽ നിന്ന് കാല് പിൻവലിക്കണം. സഡൻ ബ്രേക്കിങ്ങും സ്റ്റിയറിങ് വെട്ടി തിരിക്കുന്നതും ഒഴിവാക്കണം.

ജലപാളി പ്രവർത്തനം (ഹൈഡ്രോ പ്ലേനിങ് ) തടയുന്നതിന് പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനം, വാഹനത്തിന്‍റെ വേഗത കുറക്കുക എന്നത് തന്നെയാണ്. പ്രത്യേകിച്ച് വെള്ളം കെട്ടിക്കിടക്കുയും ഒഴുകുകയും ചെയ്യുന്ന റോഡുകളിൽ (നല്ല വേഗതയ്ക്ക് സാധ്യതയുള്ള ഹൈവേകളിലെ ചില ഭാഗത്ത് മാത്രമുള്ള വെള്ളക്കെട്ട് വളരെയധികം അപകടകരമാണ്), കൂടാതെ ജലം Spill way ക്ക് സഹായിക്കുന്ന ത്രെഡ് പാസ്സേജുകൾ തേയ്‌മാനം സംഭവിച്ച ടയറുകൾ ഒഴിവാക്കണം. ശരിയായി ഇൻഫ്ളേറ്റ് ചെയ്യുകയും നനഞ്ഞ റോഡിൽ ക്രൂയിസ് കൺട്രോൾ ഒഴിവാക്കുകയും ചെയ്യണം.

Also Read: അപകടം വിളിച്ചുവരുത്തല്ലേ... മഴക്കാലത്ത് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കുക

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.