ആലപ്പുഴ : പള്ളിപ്പുറത്ത് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷ് പിടിയിൽ. കഞ്ഞികുഴിയിലെ ബാറിൽ നിന്നാണ് രാജേഷിനെ പൊലീസ് പിടികൂടിയത്. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി അമ്പിളി (42) ആണ് മരിച്ചത്.
പള്ളിച്ചന്തയിൽ ശനിയാഴ്‌ച വൈകിട്ട് ആറരയോടെയാണ് രാജേഷ് അമ്പിളിയെ കുത്തിയത്. സ്‌കൂട്ടറില്‍ വരുമ്പോള്‍ ഭര്‍ത്താവ് രാജേഷ് ആക്രമിക്കുകയും ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. തിരുനല്ലൂർ ബാങ്കിലെ കലക്ഷൻ ഏജന്‍റായ അമ്പിളിയുടെ പണമടങ്ങിയ ബാഗുമായാണ് ഇയാള്‍ കടന്നത്.
രാജേഷിന് ഉണ്ടായിരുന്ന മറ്റൊരു ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടായതായും പറയുന്നു. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ കെവിഎം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജേഷ് ജലഗതാഗത വകുപ്പ് ജീവനക്കാരനാണ്. മക്കൾ രാജലക്ഷ്‌മി, രാഹുൽ.
ALSO READ: ഭര്‍ത്താവിന്‍റെ ക്രൂര മര്‍ദനത്തിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു