ETV Bharat / state

കര്‍ക്കടകത്തില്‍ രാമായണം വായിക്കേണ്ടത് എങ്ങനെ; രാമായണ മാസാചരണത്തിന്‍റെ ആചാരാനുഷ്‌ഠാനങ്ങളറിയാം - HOW TO RECITE RAMAYANAM - HOW TO RECITE RAMAYANAM

കര്‍ക്കടക മാസത്തില്‍ രാമായണം വായിക്കുന്നത് പുണ്യമായാണ് ഹൈന്ദവര്‍ കരുതുന്നത്. രാമായണ പാരായണത്തിന് ചില ചിട്ടവട്ടങ്ങളുണ്ട്. രാമായണം എങ്ങനെ വായിക്കണം, എപ്പോൾ വായിക്കണം, പുലര്‍ത്തേണ്ട ചിട്ടകളെന്തൊക്കെ, വിശദമായറിയാം..

HOW TO READ RAMAYANAM  KERALA RAMAYANA MONTH  KARKIDAKAM RAMAYANA  രാമായണ മാസം
- (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 16, 2024, 1:43 PM IST

ന്ന് കര്‍ക്കടകം ഒന്ന്. കേരളത്തില്‍ ഇനി രാമായണ പാരായണത്തിന്‍റെ നാളുകൾ. പഞ്ഞ കർക്കടകം, കള്ളക്കർക്കടകം എന്നെല്ലാം അറിയപ്പെട്ടിരുന്ന കര്‍ക്കടകമാസം ഇപ്പോൾ പുണ്യ കര്‍ക്കടകമാണ്. രാമകഥാ ശീലുകൾ മുഴങ്ങുന്ന നാളുകളുടെയാണ് ഇനി കേരളത്തിലെ ഹൈന്ദവര്‍ കടന്നുപോകുക. രാമകഥ പുണ്യം വിളിച്ചോതിക്കൊണ്ട് ഇനി 30 ദിവസത്തേക്ക് വീടുകളില്‍ രാമായണ പാരായണം നടക്കും. വെല്ലുവിളി നിറഞ്ഞ കർക്കടക മാസത്തില്‍ മാനസികവും ശാരീരികവുമായ ഉണര്‍വ് നേടാനാണ് രാമായണ പാരായണം.

രാമായണം വായിക്കേണ്ടതിങ്ങനെ: കര്‍ക്കടകം ഒന്നിന് രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിയിച്ച് രാമായണത്തെ തൊട്ട് വന്ദിച്ചാണ് രാമായണ പാരായണം ആരംഭിക്കേണ്ടത്. ആദ്യം ശ്രീരാമ സ്‌തുതികള്‍ ചൊല്ലിയ ശേഷമെ പാരായണം തുടങ്ങാവൂ. കര്‍ക്കടകം അവസാനിക്കുമ്പോള്‍ രാമായണം മുഴുവന്‍ വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. ഉഷ സന്ധ്യ, മദ്ധ്യാഹ്ന സന്ധ്യ, സായം സന്ധ്യ എന്നീ മൂന്ന് സന്ധ്യകളിലും രാമായണം വായിക്കാന്‍ പാടില്ലെന്നും വിശ്വാസമുണ്ട്. ബാലകാണ്ഡത്തിലെ 'ശ്രീരാമ രാമ രാ'മ എന്ന ഭാഗത്ത് നിന്നാണ് പാരായണം തുടങ്ങേണ്ടത്. ഏത് ഭാഗം വായിക്കുന്നതിന് മുമ്പും ബാലകാണ്ഡത്തിലെ ഈ ഭാഗം പാരായണം ചെയ്‌തിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കപ്പെടുന്നു.

ശുഭ കാര്യങ്ങള്‍ വര്‍ണിക്കുന്നിടത്ത് നിന്ന് തുടങ്ങി ശുഭകരമായ കാര്യങ്ങള്‍ വിവരിക്കുന്നിടത്ത് പാരായണം അവസാനിപ്പിക്കണം. യുദ്ധം, കലഹം, മരണം തുടങ്ങിയവയുള്ള ഭാഗത്തുനിന്ന് പാരായണം തുടങ്ങുകയോ അവസാനിപ്പിക്കുകയോ ചെയ്യരുത്. നിത്യപാരായണം ചെയ്യുമ്പോള്‍ യുദ്ധകാണ്ഡത്തിന്‍റെ അവസാന ഭാഗത്ത് നല്‍കിയിരിക്കുന്ന രാമായണ മാഹാത്മ്യം കൂടി പാരായണം ചെയ്‌തു വേണം വായന നിർത്താൻ.

നാലമ്പല യാത്ര: നാലമ്പല യാത്രയാണ് രാമായണ മാസത്തിലെ മറ്റൊരു പ്രധാന ആചാരം. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, ഭരതന്‍റെ പ്രതിഷ്‌ഠയുള്ള ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്‌മണപ്പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ് നാലമ്പലങ്ങള്‍. ദശരഥ പുത്രന്മാരായ ശ്രീരാമന്‍, ഭരതന്‍, ലക്ഷ്‌മണന്‍, ശത്രുഘ്‌നന്‍ എന്നിവരെ ഒരു ദിവസം കൊണ്ട് വണങ്ങിയാല്‍ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം.

കർക്കടകം ഒന്നു മുതൽ ഓരോ ദിവസവും പാരായണം ചെയ്യേണ്ട രാമായണ ഭാഗങ്ങൾ:

  1. ബാലകാണ്ഡം- ആരംഭം മുതൽ ഉമാമഹേശ്വര സംവാദം വരെ
  2. ബാലകാണ്ഡം- ശിവൻ പാർവതിയോട് കഥ പറയുന്നത് മുതൽ പുത്രകാമേഷ്‌ടി വരെ
  3. ബാലകാണ്ഡം- വിശ്വാമിത്രന്‍റെ യാഗരക്ഷ മുതൽ അഹല്യാസ്‌തുതി വരെ
  4. ബാലകാണ്ഡം- സീതാസ്വയംവരം മുതൽ ഭാർഗവഗർവ്വശമനം വരെ
  5. അയോദ്ധ്യാകാണ്ഡം- ആരംഭം മുതൽ ശ്രീരാമാഭിഷേകാരംഭം വരെ
  6. അയോദ്ധ്യാകാണ്ഡം- ശ്രീരാമാഭിഷേക വിഘ്നം മുതൽ വിച്‌ഛിന്നാഭിഷേകം വരെ
  7. അയോദ്ധ്യാകാണ്ഡം - ലക്ഷ്‌മണോപദേശം മുതൽ രാമസീതാരഹസ്യം വരെ
  8. അയോദ്ധ്യാകാണ്ഡം- വനയാത്ര മുതൽ വാല്‍മീകാശ്രമപ്രവേശം വരെ
  9. അയോദ്ധ്യാകാണ്ഡം- വാല്‍മീകിയുടെ ആത്മകഥ മുതൽ സംസ്‌കാരകർമ്മം വരെ
  10. അയോദ്ധ്യാകാണ്ഡം- ഭരതന്‍റെ വനയാത്ര മുതൽ അത്ര്യാശ്രമപ്രവേശം വരെ
  11. ആരണ്യകാണ്ഡം- ആരംഭം മുതൽ അഗസ്‌ത്യസ്‌തുതി വരെ
  12. ആരണ്യകാണ്ഡം- ജടായുസംഗമം മുതൽ ഖരവധം വരെ
  13. ആരണ്യകാണ്ഡം- ശൂർപ്പണകാവിലാപം മുതൽ സീതാന്വേഷണം വരെ
  14. ആരണ്യകാണ്ഡം- ജടായുഗതി മുതൽ ശബര്യാശ്രമപ്രവേശം വരെ
  15. കിഷ്‌കിന്ധാകാണ്ഡം- ആരംഭം മുതൽ ബാലിസുഗ്രീവ യുദ്ധം വരെ
  16. കിഷ്‌കിന്ധാകാണ്ഡം- ബാലിവധം മുതൽ താരോപദേശം വരെ
  17. കിഷ്‌കിന്ധാകാണ്ഡം- സുഗ്രീവരാജ്യാഭിഷേകം മുതൽ സുഗ്രീവൻ രാമ സന്നിധിയിൽ വരെ
  18. കിഷ്‌കിന്ധാകാണ്ഡം- സീതാന്വേഷണോദ്യോഗം മുതൽ അംഗദാദികളുടെ സംശയം വരെ
  19. കിഷ്‌കിന്ധാകാണ്ഡം- സമ്പാതിവാക്യം മുതൽ സമുദ്രലംഘന ചിന്ത വരെ
  20. സുന്ദരകാണ്ഡം- ആരംഭം മുതൽ രാവണന്‍റെ ഇച്‌ഛാഭംഗം വരെ
  21. സുന്ദരകാണ്ഡം- ഹനുമാൻ സീതാസംവാദം മുതൽ ലങ്കാമർദ്ദനം വരെ
  22. സുന്ദരകാണ്ഡം- ഹനുമാൻ രാവണസഭയിൽ മുതൽ ഹനുമാന്‍റെ പ്രത്യാഗമനം വരെ
  23. യുദ്ധകാണ്ഡം- ആരംഭം മുതൽ രാവണവിഭീഷണ സംഭാഷണം വരെ
  24. യുദ്ധകാണ്ഡം- വിഭീഷണൻ ശ്രീരാമസന്നിധിയിൽ മുതൽ സേതുബന്ധനം വരെ
  25. യുദ്ധകാണ്ഡം- രാവണശുകസംവാദം മുതൽ യുദ്ധാരംഭം വരെ പാരായണം
  26. യുദ്ധകാണ്ഡം- രാവണന്‍റെ പുറപ്പാട് മുതൽ നാരദസ്‌തുതി വരെ
  27. യുദ്ധകാണ്ഡം- അതികായവധം മുതൽ ദിവ്യൗഷധഫലം വരെ
  28. യുദ്ധകാണ്ഡം- മേഘനാദവധം മുതൽ രാവണന്‍റെ ഹോമവിഘ്നം വരെ
  29. യുദ്ധകാണ്ഡം- രാമരാവണയുദ്ധം മുതൽ രാവണവധം വരെ
  30. യുദ്ധകാണ്ഡം- വിഭീഷണ രാജ്യാഭിഷേകം മുതൽ ഹനുമൽ ഭരതസംവാദം വരെ
  31. യുദ്ധകാണ്ഡം- അയോദ്ധ്യാപ്രവേശം മുതൽ യുദ്ധകാണ്ഡം അവസാനം വരെ

ഒറ്റ ശ്ലോക രാമായണം: എല്ലാ ദിവസവും രാമായണം ജപിക്കാൻ പറ്റാത്തവർക്കായി രാമായണത്തിന്‍റെ മുഴുവൻ സാരവും ഉള്‍ക്കൊള്ളുന്ന എക ശ്ലോകി രാമായണം ഉണ്ട്. രാമായണത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന സംഭവങ്ങളെല്ലാം ഈ ശ്ലോകത്തിൽ ഉൾച്ചേര്‍ത്തിരിക്കുന്നു.

എക ശ്ലോകി രാമായണം:

'പൂർവം രാമ തപോവനാദി ഗമനംഹത്വാ മൃഗം കാഞ്ചനം.

വൈദേഹീ ഹരണം ജടായു മരണം

സുഗ്രീവ സംഭാഷണം.

ബാലീ നിഗ്രഹണം സമുദ്ര തരണം

ലങ്കാപുരീ മർദ്ദനം.

കൃത്വാ രാവണ കുംഭകർണ്ണ നിധനം

സമ്പൂർണ രാമായണം'

Also Read: രാമനവമി : 19 കിലോ സ്വർണം കൊണ്ട് നിർമിച്ച രാമായണം പ്രദര്‍ശിപ്പിച്ച് വിശ്വഹിന്ദു പരിഷത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.