ETV Bharat / state

വിഷുക്കണി തയ്യാറാക്കേണ്ടത് എങ്ങനെ? ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.. - HOW TO PREPARE VISHU KANI - HOW TO PREPARE VISHU KANI

വിഷുക്കണി ഒരുക്കാന്‍ അവശ്യം വേണ്ട ദ്രവ്യങ്ങള്‍ എന്തൊക്കെ ? വിഷുക്കണി ഒരുക്കേണ്ടതെങ്ങിനെ ? വിശദമായി നോക്കാം..

VISHU  വിഷുക്കണി  വിഷുക്കണി ഒരുക്കേണ്ടതെങ്ങിനെ  വിഷുക്കണിക്ക് ഒരുക്കേണ്ട ദ്രവ്യങ്ങൾ
HOW TO PREPARE VISHU KANI
author img

By ETV Bharat Kerala Team

Published : Apr 13, 2024, 7:17 PM IST

പൂവും പൂക്കളവും പോലെ തന്നെ ഒഴിച്ചു കൂടാനാവാത്തതാണ് മലയാളിക്ക് വിഷുവും വിഷുക്കണിയും കൈനീട്ടവും. ലോകത്തിന്‍റെ ഏതു കോണിലായാലും മലയാളിക്ക് വിഷുക്കണിയൊരുക്കാതിരിക്കാനാവില്ല. മലയാളിയുടെ കാർഷിക സംസ്‌കാരത്തിനെ ഓർമപ്പെടുത്തുന്ന ഉത്സവമായതു കൊണ്ടുതന്നെ വിഷുക്കണിയിലും പ്രധാനം കാര്‍ഷിക വിഭവങ്ങള്‍ തന്നെ. വേനലിൽ പൂക്കുന്ന കൊന്നപ്പൂവിന്‍റെ ശോഭയില്‍, പൊന്നും പട്ടും പറമ്പിലെ ഫലങ്ങളും കൃഷ്‌ണരൂപവും കണികണ്ട് വർഷം തുടങ്ങുക എന്നതാണ് വിഷുവിന്‍റെ തത്വം.

കണിയൊരുക്കത്തിന് പ്രാദേശികമായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. ഓരോ പ്രദേശത്തും ലഭ്യമായ ഫലങ്ങൾ, വസ്‌തുക്കൾ എന്നിവ കണിക്കാഴ്‌ചയിൽ ഇടം പിടിക്കും. വിഷുക്കണി ഒരുക്കാന്‍ അവശ്യം വേണ്ട ദ്രവ്യങ്ങള്‍ എന്തൊക്കെ ? വിഷുക്കണി ഒരുക്കേണ്ടതെങ്ങിനെ ?

വിഷുക്കണിക്ക് ഒരുക്കേണ്ട ദ്രവ്യങ്ങൾ...

  1. നിലവിളക്ക്
  2. ഓട്ടുരുളി
  3. ഉണക്കലരി
  4. നെല്ല്
  5. നാളികേരം
  6. സ്വർണ്ണ നിറമുള്ള കണിവെള്ളരി
  7. ചക്ക
  8. മാങ്ങ, മാമ്പഴം
  9. കദളിപ്പഴം
  10. വാൽക്കണ്ണാടി (ആറന്മുളലോഹകണ്ണാടി)
  11. കൃഷ്‌ണ വിഗ്രഹം
  12. കണിക്കൊന്ന പൂവ്
  13. എള്ളെണ്ണ (വിളക്കെണ്ണ പാടില്ല)
  14. തിരി
  15. കോടിമുണ്ട്
  16. ഗ്രന്ഥം
  17. നാണയങ്ങൾ
  18. സ്വർണ്ണം
  19. കുങ്കുമം
  20. കണ്മഷി
  21. വെറ്റില
  22. അടക്ക
  23. ഓട്ടുകിണ്ടി
  24. വെള്ളം

വിഷുക്കണി എങ്ങനെ ഒരുക്കാം ?

കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം. ഓരോ വസ്‌തുവും സത്വ, രജോ,തമോ ഗുണമുള്ളവയാണ്. കണിയൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവു.

ഓട്ടുരുളിയിൽ കണിയൊരുക്കണം. ഉരുളി തേച്ചു വൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേർത്തു പകുതിയോളം നിറയ്‌ക്കുക. ഇതിൽ നാളികേരമുറി വയ്ക്കണം. നാളികേരമുറിയിൽ എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവു ചിലയിടങ്ങളിൽ ഉണ്ട്. സ്വർണവർണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്‌ക്കണം. ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ്‌ക്കേണ്ടത്.

ചക്ക ഗണപതിയുടെ ഇഷ്‌ടഭക്ഷണമാണെന്നു വിശ്വാസം. മാങ്ങ സുബ്രഹ്‌മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ഇത്രയുമായാൽ വാൽക്കണ്ണാടിവയ്‌ക്കാം. ഭഗവതിയുടെ സ്‌ഥാനമാണു വാൽക്കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻകൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവും അറിയുക എ ന്നും സങ്കൽപമുണ്ട്.

കൃഷ്‌ണ വിഗ്രഹം ഇതിനടുത്തുവയ്‌ക്കാം. എന്നാൽ ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തിൽ പതിക്കരുത്. തൊട്ടടുത്തു താലത്തിൽ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വർണവും വയ്ക്കണം. കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വയ്‌ക്കുന്നവരുണ്ട്. നാണയത്തുട്ടുകൾ വെറ്റിലയ്‌ക്കും പാക്കിനു മൊപ്പം വേണം വയ്‌ക്കാൻ.

ലക്ഷ്‌മിയുടെ പ്രതീകമാണു സ്വർണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു. പച്ചക്കറി വിത്തുകൾ വയ്‌ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകൾ വിതയ്‌ക്കുന്ന പതിവു ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്. ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചുവയ്‌ക്കണം. ജീവന്‍റെയും പ്രപഞ്ചത്തിന്‍റെയും ആധാരമായ ജലം കണ്ണിൽത്തൊട്ടശേഷമാവണം കണികാണേണ്ടത്.

Also Read:

  1. ഡാന്‍സിങ് അമ്പ്രലാ മുതല്‍ ഹെലികോപ്‌ടര്‍ ഡ്രോണ്‍ വരെ; വിഷു കളറാക്കാന്‍ പടക്കവിപണി ഒരുങ്ങിക്കഴിഞ്ഞു
  2. കടുത്ത വേനലിലും നൂറുമേനി വിളവ്; വിഷു സദ്യ കെങ്കേമമാക്കാൻ പുതിയോട്ടിൽ താഴം വയലിലെ പച്ചക്കറികളുണ്ട്
  3. വിഷു വിപണി കീഴടക്കി മലബാറിന്‍റെ സ്വന്തം പടക്കം; വെള്ളനൂർ പടക്കങ്ങള്‍ക്ക് ആവശ്യക്കാരേറെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.