ETV Bharat / state

ഭര്‍ത്താവിന്‍റെ ക്രൂര മര്‍ദനത്തിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു - HUSBAND BRUTALLY BEATEN WIFE - HUSBAND BRUTALLY BEATEN WIFE

ഭര്‍ത്താവിന്‍റെ മര്‍ദനത്തെത്തുടര്‍ന്ന് നട്ടെല്ലും വാരിയെല്ലും പൊട്ടി ഗുരുതരമായി പരിക്കേറ്റ്‌ ചികിത്സയിലായിരുന്നു

BRUTALLY BEATEN BY HUSBAND  HOUSEWIFE DIED  HUSBAND KILLED WIFE  ഭര്‍ത്താവിന്‍റെ ക്രൂര മര്‍ദനം
HUSBAND BRUTALLY BEATEN WIFE (source: Etv Bharat Reporter)
author img

By ETV Bharat Kerala Team

Published : May 6, 2024, 4:42 PM IST

പത്തനംതിട്ട : ഭര്‍ത്താവിന്‍റെ ക്രൂര മര്‍ദനത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇലന്തൂര്‍ പരിയാരം കിഴക്ക് തുമ്പമണ്‍തറ സ്വദേശിനി സുജ (50) യാണ് മരിച്ചത്. ഇവരെ മര്‍ദിച്ച കേസില്‍ ഭര്‍ത്താവ് സൈക്കിള്‍ സജിയെന്ന സജി കൊട്ടാരക്കര സബ് ജയിലില്‍ റിമാൻഡില്‍ കഴിയുകയാണ്.

സംഭവത്തില്‍ ആറന്മുള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സജിയെ അറസ്റ്റു ചെയ്‌ത്‌ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു. ഒരു മാസം മുൻപാണ് പത്തനംതിട്ടയിലെ പെട്രോള്‍ പമ്പിലെ തൊഴിലാളിയായ സജി മദ്യലഹരിയില്‍ ഭാര്യ സുജയെ ക്രൂരമായി മര്‍ദിച്ചത്.

മര്‍ദനത്തെത്തുടര്‍ന്ന് നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ടായതടക്കം ഗുരുതരമായി പരിക്കേറ്റ സുജ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഏതാനും ദിവസം മുൻപ് ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാർജായി വീട്ടിലെത്തിയെങ്കിലും പരസഹായമില്ലാതെ എഴുന്നേല്‍ക്കാനാകാത്ത അവസ്ഥയിലായിരുന്നു സുജ.

ഞായറാഴ്‌ച പുലർച്ചെ സ്ഥിതി വഷളായതോടെ മരണം സംഭവിക്കുകയായിരുന്നു. ദമ്പതികൾക്ക് രണ്ട് പെണ്മക്കളാണുള്ളത്.

ALSO READ: യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസ്: ഭർത്താവ് ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.