പത്തനംതിട്ട : വീട്ടുകാർ സ്ഥലത്ത് ഇല്ലാതിരുന്ന വീട് കുത്തി തുറന്ന് മണ്ണെണ്ണ ഒഴിച്ച് വീടിനും മുറ്റത്തിരുന്ന ബൈക്കിനും തീയിട്ട് അജ്ഞാതര്‍. വീട്ടുടമയുടെ കാർ ഒരു മാസം മുൻപ് ദുരൂഹ സാഹചര്യത്തിൽ കത്തി നശിച്ചിരുന്നു. റാന്നി പെരുനാട്ടില്‍ ആണ് സംഭവം. പെരുനാട് പേഴുമ്പാറ രാജ്ഭവനിൽ രാജ്‌കുമാറിന്‍റെ വീടിനും വാഹനത്തിനുമാണ് വെള്ളിയാഴ്‌ച പുലര്‍ച്ചെ ഒരു മണിയോടെ തീ പിടിച്ചത്.
ഒരു മാസം മുന്‍പ് റോഡരികില്‍ പാര്‍ക്ക് ചെയ്‌തിരുന്ന ഇദ്ദേഹത്തിന്‍റെ കാറും കത്തി നശിച്ചിരുന്നു. വെള്ളിയാഴ്‌ച പുലര്‍ച്ചെ വീടും മുറ്റത്തിരുന്ന ബൈക്കും കത്തിനശിക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മണ്ണെണ്ണ ഒഴിച്ചതിന് ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് വ്യക്തമായി. വീട് ഭാഗികമായും മുറ്റത്തിരുന്ന ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു.
രാജ്‌കുമാറും മാതാവും മാത്രമാണ് വീട്ടില്‍ താമസം. സംഭവ ദിവസം ഇവര്‍ ആറന്മുളയിൽ സഹോദരിയുടെ വീട്ടിലായിരുന്നു. വീട് കുത്തി തുറന്നു വീട് മുഴുവന്‍ മണ്ണെണ്ണ ഒഴിച്ചാണ് തീ ഇട്ടത്. വീടിനുള്ളിലെ കിടക്കകളും ഫര്‍ണിച്ചറുകളും കത്തിനശിച്ചു. രാജ്‌കുമാര്‍ പേഴുംപാറ ജംഗ്ഷനില്‍ ടിവി റിപ്പയറിങ് കട നടത്തുകയാണ്.
കഴിഞ്ഞ മാര്‍ച്ചിലാണ് ഇദ്ദേഹത്തിന്‍റെ കാര്‍ റോഡറികില്‍ കത്തി നശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് കത്തിയതെന്ന് അന്ന് രാജ്‌കുമാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇന്ന് വീടിനും ബൈക്കിനും തീ പിടിച്ചത് ഫയര്‍ഫോഴ്‌സ് എത്തി അണയ്ക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.
ALSO READ: വൈക്കത്തെ 36 ഏക്കർ വയലിൽ വൻ തീപിടിത്തം: തീയണച്ചത് നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ