ETV Bharat / state

ഓപ്പറേഷന്‍ ലൈഫ്: സംസ്ഥാനത്ത് 107 ഹോട്ടലുകൾ അടച്ചുപൂട്ടി - FOOD AND SAFETY DEPARTMENT RAID - FOOD AND SAFETY DEPARTMENT RAID

ഓപ്പറേഷന്‍ ലൈഫിൻ്റെ ഭാഗമായാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് സംസ്ഥാനത്തുടനീളം പരിശോധന നടത്തിയത്. 107 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യത്തിലാണ് നടപടി.

OPERATION LIFE  FOOD AND SAFETY DEPARTMENT  ഹോട്ടലുകൾ അടച്ചുപൂട്ടി  Hotels Closed In Kerala
Food And Safety Department Raid (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 18, 2024, 10:05 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 107 ഹോട്ടലുകൾ അടച്ചുപൂട്ടി ഭക്ഷ്യ സുരക്ഷ വകുപ്പ്. രണ്ട് ദിവസമായി നടത്തിയ പരിശോധനയിലാണ് നടപടി. പകര്‍ച്ചവ്യാധി പ്രതിരോധത്തിൻ്റെ ഭാഗമായി നടക്കുന്ന ഓപ്പറേഷന്‍ ലൈഫിനിടെയാണ് ഹോട്ടലുകള്‍ പൂട്ടിച്ചത്.

ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിൻ്റെ പ്രത്യേക നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന. മുന്നറിയിപ്പില്ലാതെയാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധനക്കെത്തിയത്.

കാലവര്‍ഷവുമായി ബന്ധപ്പെട്ട് ഹോട്ടലുകള്‍, റെസ്റ്റോറൻ്റുകള്‍ എന്നിവിടങ്ങളിലെയും ജീവനക്കാരുടെയും ശുചിത്വം ഉറപ്പ് വരുത്തുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം. ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡ്, വ്യക്തി ശുചിത്വം, പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം തുടങ്ങിയവ സംഘം പരിശോധിച്ചു.

രണ്ട് ദിവസത്തെ സ്‌പെഷ്യല്‍ ഡ്രൈവില്‍ സംസ്ഥാന വ്യാപകമായി 2644 സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 107 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. 368 സ്ഥാപനങ്ങള്‍ക്ക് റെക്‌ടിഫിക്കേഷന്‍ നോട്ടിസുകളും 458 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിങ് നോട്ടിസുകളും നല്‍കി. 9 സ്ഥാപനങ്ങള്‍ക്കെതിരെ അഡ്ജ്യൂഡിക്കേഷന്‍ നടപടികളും ആരംഭിച്ചു.

തിരുവനന്തപുരത്ത് 324, കൊല്ലത്ത് 224, പത്തനംതിട്ടയില്‍ 128, ആലപ്പുഴയില്‍ 121, കോട്ടയത്ത് 112, ഇടുക്കിയില്‍ 74, എറണാകുളത്ത് 386, തൃശൂരില്‍ 247, പാലക്കാട് 173, മലപ്പുറത്ത് 308, കോഴിക്കോട് 273, വയനാട് 51, കണ്ണൂര്‍ 169, കാസര്‍കോട് 54 ഇടങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. കോഴിക്കോട് 28, കൊല്ലം 21, തിരുവനന്തപുരം 16, തൃശൂര്‍ 11, എറണാകുളം 7, മലപ്പുറം 7, കണ്ണൂര്‍ 6, ആലപ്പുഴ 5, കോട്ടയം 5, പത്തനംതിട്ട 1 എന്നിങ്ങനെയാണ് സ്ഥാപനങ്ങൾ അടച്ചു പൂട്ടിയത്.

ഓപ്പറേഷന്‍ മണ്‍സൂണിൻ്റെ ഭാഗമായി ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തി വരുന്ന പരിശോധനകള്‍ക്ക് പുറമേയാണ് ഈ പ്രത്യേക ഡ്രൈവ് സംഘടിപ്പിച്ചത്. കടകള്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Also Read: പത്തനംതിട്ടയിൽ മെഡിക്കൽ വിദ്യാർഥിക്ക് ഭക്ഷ്യ വിഷബാധ; നഗരസഭ അധികൃതർ ഹോട്ടൽ പൂട്ടിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.