ETV Bharat / state

വയനാടിനായി 21 ലക്ഷം നൽകി ഹോട്ടലുടമ വികെ മുരളീധരൻ; തുക മന്ത്രി വിഎൻ വാസവൻ ഏറ്റുവാങ്ങി - Hotel Owner Give 21 Lakh To CMDRF - HOTEL OWNER GIVE 21 LAKH TO CMDRF

വയനാടിനായി ദുരിതാശ്വാസ നിധിയിലേക്ക് 21 ലക്ഷം രൂപ നൽകി ഹോട്ടലുടമ വികെ മുരളീധരൻ. നൽകിയത് ഹോട്ടലിലെ ഒരു മാസത്തെ വരുമാനം. തുക മന്ത്രി വിഎൻ വാസവൻ ഏറ്റുവാങ്ങി.

WAYANAD LANDSLIDE  HOTEL OWNER GIVE 21 LAKH  CMDRF  MINISTER V N VASAVAN
Hotel Owner Give 21 Lakh To CMDRF (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 26, 2024, 9:19 PM IST

വയനാടിനായി 21 ലക്ഷം നൽകി ഹോട്ടലുടമ (ETV Bharat)

കോട്ടയം : വയനാടിനെ സ്നേഹത്തോടെ ചേർത്ത് പിടിച്ച് വൈക്കത്തെ ഒരു ഹോട്ടൽ ഉടമ. തന്‍റെ ഹോട്ടലിലെ ഒരു മാസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. 21 ലക്ഷം രൂപയാണ് വൈക്കം ഇടവട്ടം സ്വദേശി വി കെ മുരളീധരൻ കൈമാറിയത്.

ഹോട്ടൽ കച്ചവടത്തിൽ നിന്നും ലഭിച്ച തുക മന്ത്രി വി എൻ വാസവൻ മുഖേന ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മുംബൈ ആസ്ഥാനമായുള്ള വികെഎം ഗ്രൂപ്പ് എംഡിയും സീ ഫുഡ് എക്സ്പോർട്ടറുമാണ് വി കെ മുരളീധരൻ. ഇദ്ദേഹത്തിൻ്റെ ഉടമസ്ഥയിലുള്ള സ്ഥാപനമാണ് വൈക്കം തലയോലപ്പറമ്പ് റോഡിലെ വടയാർ പുഴയോരം ഫുഡ് കോർട്ട്.

ജൂലൈ 23 മുതൽ ഓഗസറ്റ് 24 വരെ ലഭിച്ച തുകയാണ് മുരളിധരൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. വൈക്കത്തെ ഹോട്ടലിൽ എത്തി മന്ത്രി വി എൻ വാസവനാണ് മുരളീധരനിൽ നിന്നും തുക ഏറ്റുവാങ്ങിയത്. മുരളീധരൻ ചെയ്‌തത് മാതൃകാപരമായ പ്രവർത്തനമാണെന്ന് മന്ത്രി പറഞ്ഞു.

വയനാടിന്‍റെ അതിജീവനത്തിനായുള്ള ഹോട്ടൽ പ്രവർത്തനത്തിൽ ഭക്ഷണം കഴിക്കാൻ എത്തിയവരും മികച്ച സഹകരണം ആയിരുന്നുവെന്ന് ഹോട്ടൽ ഉടമ പറഞ്ഞു. മറവന്തുരുത്ത് പഞ്ചായത്തിൽ 2018ലെ പ്രളയകാലത്ത് 15 ലക്ഷം രൂപയുടെ ഭക്ഷ്യസാധനങ്ങൾ നൽകിയിരുന്നു, നിർധനർക്ക് വീട് നിർമാണമുൾപ്പെടെ നാട്ടിലെ നിരവധി കാരുണ്യപ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമാണ് മുരളീധരൻ. ഈ വലിയ ഉദ്യമത്തിൽ പങ്കുചേർന്ന ഹോട്ടൽ ജീവനക്കാരെ എല്ലാം അഭിനന്ദിച്ചും അവർക്കൊപ്പം സെൽഫിയെടുത്തുമാണ് മന്ത്രി മടങ്ങിയത്.

Also Read: വയനാട് ഉരുൾപൊട്ടൽ: സിനിമ മേഖലയിൽ നിന്ന് നിലയ്ക്കാത്ത സഹായ നിധി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.