മലപ്പുറം: സർക്കാറിന്‍റെ കാരുണ്യ പദ്ധതി വഴി പണം ലഭിക്കാതെ പ്രതിസന്ധിയിൽ ആശുപത്രികൾ. സർക്കാർ പണം നൽകാത്തതിനാൽ കാരുണ്യ പദ്ധതിക്ക് കീഴിലെ ചികിത്സ നിർത്തിവയ്ക്കാൻ സ്വകാര്യ ആശുപ്രതികളുടെ തീരുമാനം. സർക്കാർ കോടികൾ കുടിശിക വരുത്തിയതിനാൽ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും കഴിയുന്നില്ലെന്നാണ് ചില ആശുപ്രതികളുടെ പരാതി.
500 കോടിയോളം രൂപയാണ് ആശുപത്രികൾക്ക് സർക്കാർ നൽകാനുള്ളത്. കുടിശിക പെരുകിയതോടെ കാരുണ്യയ്ക്ക് കീഴിലെ ചെലവുള്ള ചികിത്സകൾ ആശുപത്രികൾ നിർത്തിവച്ചിട്ട് മാസങ്ങളായി. ഇതിന് പുറമേയാണ് മറ്റ് ചികിത്സകളും നിർത്തിവയ്ക്കാനുള്ള നീക്കം. എന്നാൽ അത്യാഹിത സ്വഭാവമുള്ള ചികിത്സകൾ മുടക്കില്ല
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
42 ലക്ഷം ബിപിഎൽ കുടുംബങ്ങളാണ് കാരുണ്യ പദ്ധതിയിലുള്ളത്. വർഷം 5 ലക്ഷം രൂപയുടെ ചികിത്സയാണ് ഇതിലൂടെ ലഭിക്കുക. കേന്ദ്ര സർക്കാരിന്‍റെ ആയുഷ്‌മാൻ പദ്ധതിയിൽ നിന്നുള്ള വിഹിതവും കാരുണ്യ ലോട്ടറിയിൽ നിന്നുള്ള വരുമാനവും സംസ്ഥാന സർക്കാർ ഫണ്ടും ഉപയോഗിച്ചാണ് കാരുണ്യ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിൽ ഇപ്പോൾ 346 സ്വകാര്യ ആശുപ്രതികളാണുള്ളത്. സർക്കാർ ഫണ്ട് കൃത്യമായി കിട്ടാതായതോടെ 58 ആശുപത്രികൾ പിൻമാറിയിരുന്നു.
സർക്കാർ ആശുപത്രികൾക്ക് പണം നൽകാനുണ്ടെങ്കിലും കുടിശിക വലുതല്ലാത്തതിനാൽ അവർക്ക് കാര്യമായ പരാതിയില്ല. പല സ്വകാര്യ ആശുപത്രികളും കൊള്ള ചികിത്സാ നിരക്കാണ് ഈടാക്കുന്നതെന്നും ഇത് ന്യായീകരിക്കാവുന്നതല്ലെന്നുമാണ് സർക്കാർ വാദം. കുടിശിക തീർക്കാനുള്ള നടപടി കൈക്കൊള്ളുന്നുണ്ട്. ചികിത്സ നിരക്ക് കുറയ്ക്കാൻ ആശുപ്രതികളും തയാറാകണം. തോന്നും പോലെ നിരക്ക് ഈടാക്കുന്നതിനാലാണ് കുടിശിക പെരുകുന്നതെന്നും സർക്കാർ വ്യക്തമാക്കി.
Also Read : ഡെഡ് ലൈൻ പറഞ്ഞ് സ്വകാര്യ ആശുപത്രികൾ, കാരുണ്യ പദ്ധതിയിൽ നിന്ന് പിന്മാറാനൊരുക്കം