തീയതി: 14-10-2024 തിങ്കള്‍
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
മാസം: കന്നി
തിഥി: ശുക്ല ഏകാദശി
നക്ഷത്രം: ചതയം
അമൃതകാലം: 01:39 PM മുതല്‍ 03:08 PM വരെ
ദുർമുഹൂർത്തം: 12:37 PM മുതല്‍ 01:25 PM വരെ & 03:01 PM മുതല്‍ 03:49 PM വരെ
രാഹുകാലം: 07:42 AM മുതല്‍ 09:11 AM വരെ
സൂര്യോദയം: 06:13 AM
സൂര്യാസ്‌തമയം: 06:07 PM
ചിങ്ങം: വ്യാപാരികൾക്കും വ്യവസായികൾക്കും കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടിവരും. സാമ്പത്തിക നഷ്‌ടം ഉണ്ടാകാൻ സാധ്യതയുണ്ട്. നിക്ഷേപം നടത്തുന്നതിനും ഊഹക്കച്ചവടത്തിനും നല്ല ദിവസമല്ല. ആളുകളുമായി ചൂടേറിയ വാഗ്വാദങ്ങൾ ഒഴിവാക്കുക. എല്ലാ ഇടപാടുകളിലും ജാഗ്രത പുലർത്തുക.
കന്നി: നിങ്ങളുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാകും. മുന്നിലുള്ള തക്കതായ അവസരം മൊതലെടുത്ത് ഭാവി സുന്ദരമാക്കുന്നതിനുള്ള സാമ്പത്തികം നേടിയെടുക്കാൻ ശ്രമിക്കും. നിങ്ങളുടെ മുൻഗണന പട്ടികയിൽ ബന്ധങ്ങൾക്കുള്ള സ്ഥാനം ഏറ്റവും മുന്നിലായിരിക്കും. ആത്മീയതയിലേക്ക് ചായുന്നതായി തോന്നുകയും, യോഗയും ധ്യാനവും ചെയ്യാൻ ശ്രമിക്കുകയും ചെയ്യും.
തുലാം: ഊർജ്ജസ്വലനും സന്തോഷവാനുമായ വ്യക്തിയായി കാണപ്പെടും. വ്യക്തിജീവിതത്തിൽ സർഗാത്മകകഴിവുകൾ പ്രദർശിപ്പിക്കാൻ കഴിയും. തിരഞ്ഞെടുക്കുന്ന വഴിയിൽ അത്യധികം ആദരിക്കപ്പെടുകയും കൂടുതല്‍ മുന്നേറാൻ കഴിയുകയും ചെയ്യും. വിദേശത്ത് ഉപരിപഠനം നടത്തുന്നതിനെപ്പറ്റി തീരുമാനമെടുക്കേണ്ടി വരും.
വൃശ്ചികം: സ്‌നേഹത്തിനുവേണ്ടി കൂടുതല്‍ ശ്രദ്ധയും ഊർജ്ജവും കൊടുക്കേണ്ടി വരും. ഗവേഷണ സംബന്ധിയായ ജോലിയേപ്പറ്റി ചിന്തിക്കും. ഇഷ്‌ടങ്ങളെപ്പറ്റി സംസാരിക്കാൻ പറ്റുന്ന പ്രത്യേകതയുള്ള ഒരാളെ കണ്ടെത്തുകയും അയാളുമൊത്ത് സമയം ആസ്വദിക്കുകയും ചെയ്യും.
ധനു: ഉദാരമനസ്‌കത നിങ്ങളുടെ പേരിനൊപ്പം ചേർക്കാവുന്നതാണ്. തുറന്ന മനസോടെയുള്ള പെരുമാറ്റവും ചിന്താഗതിയും ഗുണം ചെയ്യും. പങ്കാളിയെ ക്ഷമയോടെ കേൾക്കണം. അത് അവരെ നന്നായി പരിഗണിക്കുന്നു എന്ന തോന്നൽ അവരില്‍ ഉണ്ടാക്കും.
മകരം: കഠിനമായ സാഹചര്യങ്ങൾ മൂലം മാനസികനില തെറ്റാൻ സാധ്യതയുള്ളതിനാൽ ക്ഷമ കൈവിടാതെ ഇരിക്കേണ്ടതാണ്. അത് ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ സഹായിക്കും. ജോലിസ്ഥലത്ത് ആരുമായും വാക്ക് തർക്കത്തിൽ ഏർപ്പെടരുത്. അല്ലാത്തപക്ഷം അത് നിങ്ങളെ വളരെയധികം വിഷമിപ്പിക്കും. വ്യക്തിപരമായി പങ്കാളിയോട് തുറന്ന് ഇടപെടുകയും അവർ എത്രമാത്രം പ്രത്യേകതയുള്ള വ്യക്തിയാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യണം.
കുംഭം: നല്ലൊരു എതിരാളിയാണെന്ന് തെളിയിക്കുകയും ലാഭത്തിനായി നിയമ വിരുദ്ധമായ പദ്ധതികൾ വേണ്ടെന്ന് വയ്‌ക്കുകയും ചെയ്യും. കഠിനമായ സാഹചര്യങ്ങളിൽ സ്വഭാവത്തിന്‍റെ കരുത്ത് പ്രദർശിപ്പിക്കുകയും അതിൽ നിപുണനാണെന്ന് തെളിയിക്കുകയും ചെയ്യും.
മീനം: സാമ്പത്തികാവസ്ഥയെക്കുറിച്ച് ഒട്ടും ശദ്ധിക്കാത്ത നിങ്ങൾ ഭാവിയിലേക്കുള്ള സാമ്പത്തികപദ്ധതികൾ ആസൂത്രണം ചെയ്യില്ല. ഓരോ ദിവസവും വരുന്നതു പോലെ തരണം ചെയ്യും. ഇന്നൊരു വെളിപാടുണ്ടാകുകയും ജീവിതത്തെക്കുറിച്ച് കാര്യമായി ചിന്തിക്കുകയും സാമ്പത്തിക പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന്‍റെ ഗുണം മനസിലാക്കുകയും ചെയ്യും. ഇത് തള്ളിക്കളയരുത്.
മേടം: പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്നതിന് എല്ലാ മാനസിക കഴിവുകളും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. എന്നിരുന്നാലും ചെറിയ കാര്യങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങൾ പോലും ദീർഘകാലപ്രഭാവം ഉണ്ടാക്കുന്നുവെങ്കിൽ ശരിയായ ഉപദേശം തേടേണ്ടതാണ്.
ഇടവം: സന്തോഷവും സുഖവുമുള്ള ദിവസമാണിന്ന്. അവിടെ ഒരു ദുഖവും വേദനയും ഇല്ല. എന്നിരുന്നാലും നിങ്ങൾക്ക് ചെയ്യാൻ പറ്റാത്തത്ര കാര്യങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. ഇത് നിങ്ങളെ സമ്മർദ്ദത്തിലും ബുദ്ധിമുട്ടുലുമാക്കും. ജോലിഭാരം അമിതമാക്കാതെ പ്രായോഗികമായി ചിന്തിക്കാൻ ഉപദേശിക്കുന്നു. യഥാർഥമായതും ഉചിതമായതുമായ തീരുമാനങ്ങൾ എടുക്കുക.
മിഥുനം: കുടുംബവുമൊത്ത് വിനോദയാത്ര പോകണമെന്ന് അമിതമായ ആഗ്രഹക്കും. അത് പ്രാവർത്തികമാക്കുകയും ചെയ്യും. യാത്ര സന്തോഷം നിറഞ്ഞതും ചെലവുകൾ കണക്കുകൂട്ടലുകൾക്കുള്ളിൽ നിൽക്കുന്നതുമായിരിക്കും.
കര്‍ക്കടകം: ജോലിക്ക് പ്രധാന്യം നൽകുക. നിങ്ങളിൽ അർപ്പിതമായിരിക്കുന്ന ജോലി ഏകാഗ്രതയോടുകൂടി എത്രയും പെട്ടന്ന് ചെയ്‌ത് തീർക്കുക. ജോലിയോടുള്ള അർപ്പണബോധം വളരെ വലുതാണ്. സുഹ്യത്തുക്കളെ കാണാൻ പോകുന്ന രീതി അനുസരിച്ച് അവർക്ക് എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നറിയാൻ കഴിയും.