തീയതി: 16-04-2024 ചൊവ്വ
വർഷം: ശുഭകൃത് ഉത്തരായനം
മാസം: മേടം
തിഥി: ശുക്ല അഷ്‌ടമി
നക്ഷത്രം: പൂയം
അമൃതകാലം: 12:24 PM മുതൽ 01:56 PM വരെ
വർജ്യം: 06:15 PM മുതൽ 07:50 PM വരെ
ദുർമുഹൂർത്തം: 08:36 PM മുതൽ 09:24 PM വരെ & 11:48 PM മുതൽ 12:36 PM വരെ
രാഹുകാലം: 07 :24 AM മുതൽ 11:48 AM വരെ
സൂര്യോദയം: 06:12 AM
സൂര്യാസ്‌തമയം: 06:35 PM
ചിങ്ങം: ചിങ്ങം രാശിയിലെ നക്ഷത്രങ്ങള്‍ ഇന്ന് വലിയ തിളക്കമുള്ളതായിരിക്കില്ല. നിങ്ങൾ ഇന്ന് പലകാര്യങ്ങളിലും വേവലാതിപ്പെടാം. ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും ബാധിച്ചേക്കാം. നിങ്ങൾക്ക് എതിരായി പ്രവർത്തിച്ചേക്കാവുന്ന ആരുമായുമുള്ള വാദങ്ങളും മോശമായ പെരുമാറ്റവും ഇന്ന് ഒഴിവാക്കുക. തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ശ്രമിക്കുക.
കന്നി: സാമൂഹിക അംഗീകാരം നിങ്ങളെ ഇന്ന് സന്തോഷവാന്മാരാക്കും. നിക്ഷേപങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും നിങ്ങളുടെ കൂടെയുണ്ടാകും. ഇന്ന് കച്ചവടക്കാർക്ക് വളരെ നല്ല ദിവസമാണ്. മനോഹരമായ ഒരു യാത്രയുടെ സൂചനകൾ നിങ്ങളുടെ കൂടെയുണ്ട്. എന്നിരുന്നാലും, നിങ്ങൾ ജോലിക്കായി ആ യാത്ര അവസാനിപ്പിച്ചേക്കാം.
തുലാം: നിങ്ങളുടെ വീട്ടിലെയും ജോലിസ്ഥലത്തെയും സ്വരച്ചേർച്ചയുള്ള അന്തരീക്ഷം ഇന്ന് നിങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്‌ടിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥന്മാർ നിങ്ങളുടെ കാര്യക്ഷമതയിൽ സംതൃപ്‌തരായി നിങ്ങൾക്ക് സ്ഥാനക്കയറ്റം നൽകാൻ സാധ്യതകാണുന്നു.
വൃശ്ചികം: മാനസികമായും ശാരീരികമായും നിങ്ങൾക്ക് ഇന്ന് അലസതയും ബലഹീനതയും അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ കച്ചവടത്തിൽ താൽക്കാലികമായ തടസങ്ങൾ നേരിടേണ്ടിവന്നേക്കാം. ഇത് നിങ്ങളെ പ്രകോപിപ്പിച്ചേക്കൻ കാരണമാകും അതിനാൽ വളരെ ശ്രദ്ധിക്കുക. നിങ്ങളുടെ സമപ്രായക്കാരുമായോ മുതിർന്ന ഉദ്യോഗസ്ഥരുമായോ ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾക്ക് സാധ്യത കണ്ടാൽ പരമാവധി അത് ഒഴിവാക്കുക.
ധനു: നിങ്ങൾക്ക് അദൃശ്യമായ പ്രശ്‌നങ്ങളും സംഭവങ്ങളും നിറഞ്ഞ ഒരു ദിവസം ആയിരിക്കും ഇന്നത്തേത്. മാനസിക സമ്മര്‍ദങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുക. ദിവസത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കരുത്. അമിത സംവേദനക്ഷമത ഇന്ന് നിങ്ങളുടെ മാനസിക ക്ലേശങ്ങൾ വർധിപ്പിക്കും. നിങ്ങളുടെ പങ്കാളിയുടെ കാര്യങ്ങൾ നയപരമായി കൈകാര്യം ചെയ്യണം. മര്യാദയോടെ പെരുമാറുക.
മകരം: ഇന്ന് നിങ്ങളുടെ ബിസിനസ് നല്ല രീതിയിൽ നടക്കും. ഒന്നിലധികം ഉൽപ്പന്നങ്ങൾ വാങ്ങാനും വിൽക്കാനും നിങ്ങൾക്ക് ഇന്ന് കഴിഞ്ഞേക്കും. ഇന്ന് നിങ്ങൾക്ക് ഒരു സൗഹൃദ അന്തരീക്ഷം പ്രതീക്ഷിക്കാം. എങ്കിലും നിങ്ങളുടെ കുട്ടികളുടെ പഠനം നിങ്ങൾക്ക് ആശങ്കയ്ക്കിടയാക്കും.
കുംഭം: ഇന്നത്തെ ദിവസം നിങ്ങളുടെ എല്ല ശ്രമങ്ങളിലും വിജയം വാഗ്‌ദാനം ചെയ്യുന്നു. നിങ്ങളുടെ ശൈലിയിലും കഴിവിലും നിങ്ങൾ ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യും. നിങ്ങളുടെ കുടുംബത്തോടൊപ്പം ചെലവഴിച്ച സമയം നിങ്ങൾക്ക് സന്തോഷവും സംതൃപ്‌തിയും നൽകും. ഇന്നത്തെ ദിവസം മുഴുവൻ നിങ്ങൾ ആവേശത്താല്‍ നിറയും.
മീനം : ഉറപ്പായും നിങ്ങൾക്ക് ഈ ദിവസം സാമ്പത്തികമായി പ്രയോജനമുണ്ടാകുന്ന ഒന്നാകുന്നതിനുള്ള അവസരങ്ങൾ ഉണ്ട്. പണം ബിസിനസിൽ നിന്നോ, വിദേശ നിക്ഷേപങ്ങളിൽ നിന്നോ ആവാം ലഭിക്കുക. ആളുകളുമായുള്ള ബന്ധങ്ങൾ, അവ വികസിപ്പിക്കുന്നതിലുമുള്ള നിങ്ങളുടെ കഴിവ്, എന്നിവ നിങ്ങൾക്ക് അനുകൂലമാകും വിധം ഇന്ന് പ്രവർത്തിക്കും.
മേടം: ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല. അതിനാൽ ശാന്തതയോടും ജാഗ്രതയോടും കൂടെ അതിനെ കടന്നുപോകാൻ അനുവദിക്കുക. നിങ്ങൾ കൂടുതൽ വൈകാരികമായി ഇടപെടുന്നതിനാൽ എളുപ്പത്തിൽ പരിക്കേൽക്കാൻ സാധ്യതയുണ്ട്. അതിനാൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. അമ്മയുടെ ആരോഗ്യവും മറ്റ് നിർണായക കാര്യങ്ങളും നിങ്ങളെ ഇന്ന് ആകുലരാക്കിയേക്കാം.
ഇടവം: വേവലാതികളുടെ മാറാപ്പുകൾ ഉപേക്ഷിച്ച് ഉന്മേഷവാനായി ദിവസം വിശിഷ്‌ടമാക്കുക. നിങ്ങൾ ഇന്ന് നിങ്ങളുടെ സർഗാത്മക നിറവിലാണ്. മാത്രമല്ല സാഹിത്യത്തോടുള്ള നിങ്ങളുടെ ചായ്‌വ് ഇന്ന് വർധിക്കുകയും ചെയ്യും. അമ്മയുമായുള്ള നിങ്ങളുടെ ഓജസുള്ള സംഭാഷണം അമ്മയോട് ചേർന്നുനിൽക്കാൻ നിങ്ങളെ സഹായിക്കും. പാചകസംബന്ധമായ ആനന്ദവും സന്തോഷകരമായ യാത്രയും ഇന്ന് നിങ്ങളുടെ കൂടെയുണ്ട്.
മിഥുനം: നിങ്ങൾക്ക് ഇന്ന് സമ്മിശ്രവികാരങ്ങൾ അനുഭവപ്പെട്ടേക്കാം. നിങ്ങൾ എത്ര ക്ഷീണിതനും വേവലാതിക്കാരനുമാണെങ്കിലും, അടുത്തുള്ളവരെയും പ്രിയപ്പെട്ടവരെയും കണ്ടുമുട്ടുന്നത് നിങ്ങളെ സന്തോഷിപ്പിക്കും. നിങ്ങളുടെ ക്രിയാത്മക മനോഭാവവും സാധ്യതയും നിങ്ങളുടെ ജോലിയിൽ ഇന്ന് പ്രതിഫലിക്കും. പകരം, നിങ്ങളെ പിന്തുണയ്‌ക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരുമായ സഹപ്രവർത്തകരെ നിങ്ങൾ കണ്ടെത്തും.
കര്‍ക്കടകം: തമാശകളും ഉല്ലാസങ്ങളും സുഹൃത്തുക്കളും ഇന്ന് നിങ്ങളോടൊത്തുണ്ടാവും. അത് പതിവിൽ നിന്ന് വ്യത്യസ്‌തമായിരിക്കും. അതിനാൽ പരമാവധി പ്രയോജനപ്പെടുത്തുക. ഇന്ന് നിങ്ങളുടെ പൂർണ ഉന്മേഷത്തിലേക്ക് നിങ്ങൾ എത്തിച്ചേരുകയും ക്രിയാത്മകമായ ഊർജം ദിവസം മുഴുവൻ നിങ്ങളെ ചുറ്റിപ്പറ്റുകയും ചെയ്യും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഒരു വിനോദയാത്ര ആസൂത്രണം ചെയ്‌തുകൊണ്ട് വിശ്രമിക്കാൻ ഈ ദിവസം നിങ്ങളോട് ആവശ്യപ്പെട്ടേക്കാം.