കാസർകോട്: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ജൂലൈ 30) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ല കലക്‌ടര്‍ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചത്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
Also Read: വയനാട്ടിലെ ചൂരൽമലയിൽ ഉരുൾപൊട്ടൽ; ഒരാള്‍ മരിച്ചു, 16 പേർക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം