ETV Bharat / state

പള്ളിയിൽ കയറി ജയ്ശ്രീറാം വിളിക്കുമെന്ന് വെല്ലുവിളി വീഡിയോ, പിന്നാലെ പള്ളിയിൽ കയറി വിദ്വേഷ പ്രചരണം: താമരശേരിയിൽ യുവാവ് അറസ്റ്റിൽ - HINDU YOUTH ARRESTED FOR HATE SPEECH

പള്ളിക്കുള്ളിൽ കയറി ജയ്ശ്രീറാം വിളിക്കുമെന്ന തരത്തിൽ വെല്ലുവിളിച്ച് കൊണ്ടായിരുന്നു ആദ്യത്തെ വീഡിയോ. പിന്നീട് വിശ്വാസികൾ നമസ്‌കരിക്കുന്ന സമയം ഇയാൾ പള്ളിയിൽ കയറി ജയ്ശ്രീറാം വിളിച്ച് വിദ്വേഷ പരാമർശം നടത്തിക്കൊണ്ട് വീഡിയോ എടുക്കുകയായിരുന്നു. സംഭവം താമരശേരി കാരാടി ജുമാമസ്‌ജിദിൽ.

പള്ളിയിൽ കയറി വിദ്വേഷ പ്രചരണം  HINDU YOUTH ARRESTED FOR HATE SPEECH IN MOSQUE  പള്ളിയിൽ കയറി ജയ്ശ്രീറാം വിളിച്ചു  HATE SPEECH IN MOSQUE IN THAMARASSERY
Accused Abhijay (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 9, 2024, 12:35 PM IST

കോഴിക്കോട് : വിശ്വാസികൾ നിസ്ക്കരിക്കുന്നതിനിടെ പള്ളിയിൽ കയറി ജയ്ശ്രീറാം മുഴക്കി വിദ്വേഷ പരാമർശം നടത്തിയ യുവാവ് അറസ്റ്റിൽ. കാരാടി സ്വദേശി ആലിക്കുന്നുമ്മൽ അഭിജയ് ആണ് അറസ്റ്റിലായത്. കോഴിക്കോട് താമരശേരിയിലാണ് സംഭവം. തന്‍റെ പ്രകടനത്തിന്‍റെ വീഡിയോ ചിത്രീകരിച്ച ഇയാൾ അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. താമരശേരി കാരാടി ജുമാമസ്‌ജിദിലാണ് നിസ്‌കാരം നടക്കുന്ന സമയത്ത് പള്ളിക്കകത്ത് കയറിയുള്ള യുവാവിന്‍റെ അഭ്യാസം.

പള്ളിക്കുള്ളിൽ കയറി ജയ്ശ്രീറാം വിളിക്കുമെന്ന് പറഞ്ഞാൽ വിളിക്കുമെന്ന വെല്ലുവിളി ഉയർത്തുന്നതാണ് ഒരു വീഡിയോ. രണ്ടാമത്തെ വീഡിയോയിൽ ഇയാൾ മുസ്ലിംകളെ അസഭ്യം പറയുന്നതാണ്. പള്ളിയിലുണ്ടായിരുന്നവർ നിസ്‌കാരത്തിലായതിനാൽ ഇയാൾ പള്ളിയിൽ കയറിയത് അറിഞ്ഞിരുന്നില്ല.

വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പള്ളി കമ്മിറ്റി ഭാരവാഹികൾ വിവരം അറിഞ്ഞത്. തുടർന്ന് താമരശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഘർഷം സൃഷ്‌ടിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് കരുതുന്നത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്.

Also Read: മതത്തിന്‍റെ പേരില്‍ വോട്ടുപിടിത്തം: ബിജെപി നേതാവ് തേജസ്വി സൂര്യയ്ക്കെതിരെ കേസെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.