ഇടുക്കി: വന്യജീവി ശല്യവും കാലാവസ്ഥ വ്യതിയാനവും മൂലം മനുഷ്യന് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ ഹൈറേഞ്ച് മേഖലയില്‍ നിലനില്‍ക്കുന്നുവെന്ന് യാക്കോബായ സഭ ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോര്‍ അത്താനാസിയോസ്. കാര്‍ഷിക മേഖലയാകെ തകര്‍ന്നിരിക്കുകയാണ്.
എല്ലാം രാഷ്ട്രീയമായി ഒഴുകി കൊണ്ടിരിക്കുന്ന ഈ കാലയളവില്‍ ഈ വിഷയങ്ങളില്‍ കര്‍ഷകന് ഏതെങ്കിലും വിധത്തിലുള്ള കൈത്താങ്ങാകുമെന്ന് കേരളത്തിലെ ഏതെങ്കിലുമൊരു രാഷ്ട്രീയ പ്രസ്ഥാനം പറഞ്ഞതായി താന്‍ കേട്ടില്ലെന്നും എന്നാല്‍ അത് ആവശ്യമാണെന്നും ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത അടിമാലിയില്‍ പറഞ്ഞു.
Also Read: അതിരപ്പിള്ളിയിൽ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം; കൃഷി നശിപ്പിച്ചു