ETV Bharat / state

'വേനലിനെ നേരിടേണ്ടത് കരുതലോടെ' മുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

ഇതുവരെ റെക്കോർഡ് ചെയ്യപ്പെട്ട തപനില അനുസരിച്ചു ലോകത്ത് ഏറ്റവും ചൂടേറിയ വർഷം 2023 ആയിരുന്നു.

High temperature വേനൽകാലം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി താപനില State Disaster Management Authority
The State Disaster Management Authority has warned that summer should be faced with caution
author img

By ETV Bharat Kerala Team

Published : Feb 22, 2024, 4:19 PM IST

'വേനലിനെ നേരിടേണ്ടത് കരുതലോടെ' മുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം: വേനൽകാലത്തെ നേരിടേണ്ടത് കരുതലോടെയെന്ന മുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. താപനില ഉയരുന്നതിന് ഒരു പ്രത്യേക കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും ഈ വർഷം എൽനിനോ പ്രതിഭാസത്തിന്‍റെ സ്വാധീനഫലമായാണ് താപനില ഇത്രയേറെ ഉയർന്നു നിൽക്കുന്നതെന്നാണ് വിലയിരുത്തല്‍.

എന്നാൽ ഈ പ്രതിഭാസം ഇപ്പോൾ സാധാരണ നിലയിലായതായും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാർഡ് അനലിസ്റ്റായ ഫഹദ് മർസൂക്ക് ഇടിവി ഭാരതിനോട് പറഞ്ഞു. കഴിഞ്ഞ കുറെ വർഷങ്ങളായി ചൂടേറിയ ഫെബ്രുവരി മാസമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഭാഗമായാണ് കടുത്ത ചൂട് അനുഭവപ്പെടുന്നത് (State Disaster Management Authority).

കേരളത്തിൽ മാത്രമല്ല ലോകത്താകെ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇതുവരെ റെക്കോഡ് ചെയ്യപ്പെട്ട തപനില അനുസരിച്ചു ലോകത്ത് ഏറ്റവും ചൂടേറിയ വർഷം 2023 ആയിരുന്നു. കഴിഞ്ഞ വർഷങ്ങളിലും ഫെബ്രുവരി മാസം ചൂടേറിയതായിരുന്നു. അതിന് പ്രത്യേക കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

വരും ദിവസങ്ങളിലും ചൂട് കൂടും. മാർച്ച്‌, ഏപ്രിൽ മാസങ്ങളിലേക്ക് കടക്കുന്നതോടെ ചൂട് ഇനിയും വർധിക്കും. നല്ലൊരു വേനൽമഴ ലഭിച്ചില്ലെങ്കിൽ കനത്ത ചൂടാകും അനുഭവപ്പെടുക. മെയ്‌ മാസം വരെ വേനൽകാലമായാണ് കണക്കാക്കേണ്ടത്. അതനുസരിച്ചുള്ള ആസൂത്രണമാണ് നടത്തേണ്ടതെന്നും ഫഹദ് മർസൂക്ക് പറഞ്ഞു.

വേനലിനെ കരുതുക, സൂക്ഷിച്ചില്ലെങ്കില്‍ അപകടമാണ്

  • നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, ഉൾപ്പെടെ പുറം പണികളിൽ ഏർപ്പെടുന്നവർ ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തണം.
  • പകൽ 11 മണി മുതല്‍ 3 മണിവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്ന സാഹചര്യം ഒഴിവാക്കണം.
  • ദാഹം ഇല്ലെങ്കിലും പരമാവധി വെള്ളം കുടിക്കണം.
  • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ ഉൾപ്പെടെയുള്ളവ പരമാവധി ഒഴിവാക്കണം.
  • പക്ഷിമൃഗാദികൾക്ക് ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കണം. ഇല്ലെങ്കിൽ അവ അക്രമകാരികളാകാൻ സാധ്യതയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.