ETV Bharat / state

ഹജ്ജ് അധികനിരക്ക്; കേന്ദ്രത്തിന് കത്ത് നൽകി ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ

ഹജ്ജിന് കോഴിക്കോട്ടു നിന്ന് അധികനിരക്ക് ഈടാക്കുന്നതിനെതിരെ കേന്ദ്രസർക്കാരിന് കത്ത് നൽകി ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ.

High Rate For Hajj  ഹജ്ജ് നിരക്ക് കുത്തെ കൂട്ടി  ഹജ്ജ് നിരക്ക് കുറയ്ക്കണം  ഹജ്ജ് അധികനിരക്ക്
High Rate For Hajj Minister Writes To Central
author img

By ETV Bharat Kerala Team

Published : Jan 25, 2024, 8:38 PM IST

തിരുവനന്തപുരം : 2024 ലെ ഹജ്ജ് തീർത്ഥാടനത്തിന് കോഴിക്കോട് നിന്നുള്ള വൻ വിമാനനിരക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിക്കും കത്തെഴുതിഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ(High Rate For Hajj Minister Writes To Central).

കോഴിക്കോട് നിന്നുള്ള ഹജ്ജ് തീർത്ഥാടകരോടുള്ള വലിയ ദ്രോഹമാണ് ഈ ഉയർന്ന നിരക്കെന്നും നിരക്ക് നിശ്ചയിക്കാൻ റീ ടെണ്ടർ നടപടി സ്വീകരിക്കണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടു. കോഴിക്കോട് നിന്ന് ഇത്തവണ 1.60 ലക്ഷം രൂപയാണ് ടിക്കറ്റ് നിരക്ക് കണക്കാക്കിയിരിക്കുന്നത്. കരിപ്പൂരിൽ നിന്നും, കൊച്ചിയിൽ നിന്നും 75,000/- രൂപയാണ് നിരക്ക്. കേന്ദ്ര സര്‍ക്കാരിന്‍റെ ടെണ്ടർ നടപടികൾ വഴിയാണ് ഈ നിരക്ക് നിശ്ചയിക്കപ്പെട്ടതെന്ന് ആരോപണമുണ്ട്.

കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ ഹജ്ജ് തീർഥാടകർ പുറപ്പെടുന്ന കേന്ദ്രമാണ് കോഴിക്കോട് വിമാനത്താവളം. കഴിഞ്ഞവർഷം കേരളത്തിൽ നിന്നും 11556 തീർത്ഥാടകരാണ് ഹജ്ജ് തീർത്ഥാടനം നടത്തിയത്. ഇതിൽ 7045 പേരും കോഴിക്കോട് നിന്നാണ് യാത്രതിരിച്ചത്. ഇത്തവണ ഫസ്റ്റ് ഓപ്ഷനായി 14464 പേരും സെക്കൻഡ് ഓപ്ഷനായി 9670 പേരും കോഴിക്കോട് നിന്ന് യാത്രയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്.

കോഴിക്കോടിനൊപ്പം കൊച്ചിയും കണ്ണൂരുമാണ്, ഹജ്ജ് എമ്പാർക്കേഷൻ പോയിൻറ്. കോഴിക്കോട് നിന്നും എയർ ഇന്ത്യയും, കരിപ്പൂരിൽ നിന്നും കൊച്ചിയിൽ നിന്നും സൗദി എയർലൈൻസുമാണ് സർവീസിന് അർഹത നേടിയത്.
ഇത്തവണത്തെ ഉയർന്ന നിരക്ക് കോഴിക്കോട് നിന്നുള്ള തീർത്ഥാടകർക്ക് താങ്ങാൻ കഴിയുന്നതല്ല. നിരക്ക് കുറയ്ക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.