ETV Bharat / state

വാഹനങ്ങൾ രൂപമാറ്റം വരുത്തുന്നതിൽ കർശന നടപടിയുമായി ഹൈക്കോടതി - High Court On Vehicle Modification - HIGH COURT ON VEHICLE MODIFICATION

വാഹനങ്ങളിൽ രൂപമാറ്റം വരുത്തുകയോ, അധികമായി ലൈറ്റുകൾ ഘടിപ്പിക്കുകയോ ചെയ്‌താൽ കടുത്ത നടപടി

STRICT ACTION ON MODIFICATION  VEHICLE MODIFICATION  MODIFYING AGAINST MOTOR VEHICLE ACT  വാഹനങ്ങൾ രൂപമാറ്റം ഹൈക്കോടതി നടപടി
HIGH COURT (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 3, 2024, 10:38 PM IST

എറണാകുളം: മോട്ടോർ വാഹന ചട്ടത്തിനു വിരുദ്ധമായി വാഹനങ്ങളിൽ രൂപമാറ്റം വരുത്തുകയോ, അധികമായി ലൈറ്റുകൾ ഘടിപ്പിക്കുകയോ ചെയ്‌താൽ കടുത്ത നടപടിയെടുക്കാനാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവ്. ഇക്കഴിഞ്ഞ ഒക്ടോബറിൽ ഇറക്കിയ നിർദേശങ്ങൾക്കു പുറമേയാണിത്. ഓടുന്ന വാഹനത്തിൽ ഡ്രൈവർ കാബിനിലിരുന്നു വീഡിയോ പകർത്തുന്ന വ്ളോഗർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം നടപടിയെടുക്കണം .

വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നത് പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വ്ളോഗർമാരും വാഹന ഉടമകളും യൂട്യൂബിലടക്കം പങ്കുവച്ച വീഡിയോകൾ ശേഖരിക്കണം, എൻഫോഴ്സ്മെന്‍റ്‌ ഓഫീസർമാർക്കാണ് കോടതി നിർദേശം നൽകിയത്.
വാഹനങ്ങളിൽ നടത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ ഈടാക്കും.

പിടിച്ചെടുക്കുന്ന വാഹനവും നിയമലംഘനത്തിന്‍റെ ദൃശ്യങ്ങളും മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കണം, പിന്നീട് വാഹനത്തിന്‍റെ കസ്റ്റഡി ഉൾപ്പെടെ മജിസ്ട്രേറ്റ് കോടതിയാണ് തീരുമാനിക്കുക. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഓടിച്ചാൽ 3 മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും, വാഹനത്തിന്‍റെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യും.

അനധികൃതമായി വാഹനങ്ങളിൽ സർക്കാരിന്‍റെ പേരുൾപ്പെടുത്തിയ ബോർഡ് വയ്ക്കുന്നവർക്കെതിരെ മുൻ ഉത്തരവ്‌ പ്രകാരം കർശന നടപടി എടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. 2023 മുതൽ പരിഗണനയിലുള്ള സ്വമേധയായെടുത്ത ഹർജിയിലാണ് കോടതി നടപടി.

ALSO READ: കാറിനുളളിൽ സ്വിമ്മിംഗ് പൂൾ: നേരിട്ട് ഇടപെട്ട് ഹൈക്കോടതി; കര്‍ശന നടപടിക്ക് നിര്‍ദ്ദേശം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.