എറണാകുളം: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ് റദ്ദാക്കണമെന്ന ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആർ ചന്ദ്രശേഖരൻ്റെ ആവശ്യം ഹൈക്കോടതി തള്ളി. കേസ് റദ്ദാക്കണമെന്ന കശുവണ്ടി വികസന കോർപറേഷൻ എംഡി ആയിരുന്ന എ കെ എ രതീഷിൻ്റെ ആവശ്യവും കോടതി തള്ളിയിട്ടുണ്ട്. ഇരുവർക്കും എതിരെ പ്രോസിക്യൂഷൻ അനുമതിക്കായുള്ള അപേക്ഷ വീണ്ടും പരിശോധിക്കാൻ നിർദ്ദേശമുണ്ട്.
സിബിഐയുടെ അപേക്ഷയിന്മേൽ മൂന്നുമാസത്തിനകം തീരുമാനമെടുക്കാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം. കോർപറേഷൻ മുൻ എംഡി കെഎ രതീഷ്, മുൻ ചെയർമാനും ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റുമായ ആർ ചന്ദ്രശേഖരൻ, കരാറുകാരനായ ജയ് മോഹൻ എന്നിവരാണ് പ്രതികൾ.
തോട്ടണ്ടി ഇറക്കുമതി ഇടപാടിൽ 500 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് സിബിഐ കേസ്. വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Also Read: തോട്ടണ്ടി ഇറക്കുമതി കേസ്; സിബിഐ കുറ്റപത്രം കോടതി അംഗീകരിച്ചു