ETV Bharat / state

പുരാവസ്‌തു തട്ടിപ്പ് കേസ്; അന്വേഷണ ഉദ്യോഗസ്ഥൻ വൈ ആർ റസ്‌റ്റത്തിനെതിരെ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ് - ANTIQUITIES FRAUD CASE - ANTIQUITIES FRAUD CASE

കേസിലെ പരാതിക്കാരിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥൻ വൈ ആർ റസ്‌റ്റം കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ പ്രാഥമിക അന്വേഷണം നടത്താനാണ് കോടതിയുടെ ഉത്തരവ് വന്നത്

YR RUSTOM  പുരാവസ്‌തു തട്ടിപ്പ് കേസ്  മോൺസൻ മാവുങ്കൽ പുരവസ്‌തു തട്ടിപ്പ്  MONSAN MAUNGKAL ANTIQUITIES FRAUD
High Court Orders Investigation Against YR Rustom The Investigating Officer Of Antiquities Fraud (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 1, 2024, 9:23 PM IST

എറണാകുളം: മോൺസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്‌തു തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ വൈ ആർ റസ്‌റ്റത്തിനെതിരെ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. കേസിലെ പരാതിക്കാരിൽ നിന്നും ഇയാൾ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ പ്രാഥമിക അന്വേഷണം നടത്താനാണ് കോടതിയുടെ ഉത്തരവ് വന്നത്.

സംസ്ഥാന പൊലീസ് മേധാവിക്കും വിജിലൻസ് ഡയറക്‌ടർക്കുമാണ് കോടതി നിർദേശം നൽകിയത്. പരാതിക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. മോൻസൻ മാവുങ്കലിന് നൽകിയ പണം വേഗം തിരികെ ലഭിക്കാനും കേസ് നടത്തിപ്പ് മുന്നോട്ടു പോകുവാനും പണം വാങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്.

മോൻസൻ പ്രതിയായ പോക്‌സോ കേസിലെ ഇരയ്ക്ക് വേണ്ടിയും റസ്‌റ്റം പണം വാങ്ങിയെന്നും ആരോപണമുണ്ടായിരുന്നു. നേരത്തെ ഇത് സംബന്ധിച്ച് വിജിലൻസിന് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടർന്നാണ് പരാതിക്കാരായ യാക്കൂബ് പുറയിൽ അടക്കം ഹൈക്കോടതിയെ സമീപിച്ചത്.എന്നാൽ പരാതിക്കാരുടെ ആരോപണം വ്യാജമാണെന്നായിരുന്നു റസ്‌റ്റത്തിന്‍റെ നിലപാട്.

Also Read : മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ ആരോപണം : വിവാദ ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി ഐജി ലക്ഷ്‌മണ്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.