ETV Bharat / state

സ്ലാബിനിടയിൽ കാൽ കുരുങ്ങി അപകടം; കൊച്ചി കോർപ്പറേഷനോട് റിപ്പോർട്ട് തേടി ഹൈക്കോടതി - High Court Seeks Report From Kochi Corporation

വഴിയാത്രക്കാരിയ്ക്ക്‌ സ്ലാബിനിടയിൽ കാൽ കുരുങ്ങി അപകടമുണ്ടായ സാഹചര്യത്തില്‍ ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു

SLAB ACCIDENT IN KOCHI  FOOT GOT STUCK IN SLABS  സ്ലാബിനിടയിൽ കാൽ കുരുങ്ങി അപകടം  റിപ്പോർട്ട് തേടി ഹൈക്കോടതി
FOOT GOT STUCK IN SLABS (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 8, 2024, 10:11 PM IST

എറണാകുളം: പാലാരിവട്ടത്ത് സ്ലാബിനിടയിൽ കാൽ കുരുങ്ങി അപകടം ഉണ്ടായ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. കൊച്ചി കോർപ്പറേഷനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് അപകടം സംബന്ധിച്ച് റിപ്പോർട്ട് തേടിയത്.

മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. വഴിയാത്രക്കാരിയ്ക്കാണ് സ്ലാബിനിടയിൽ കാൽ കുരുങ്ങി പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. സ്ലാബിന്‍റെ ഇടയിലുള്ള വിടവിൽ കാൽവഴുതി വീഴുകയായിരുന്നു. അശാസ്ത്രീയമായ നിർമാണ രീതിയാണ് അപകടത്തിന് കാരണമായത്.

നേരത്തെയും കൊച്ചിയിൽ സ്ലാബ് തുറന്നു കിടന്ന ഓടയിൽ വീണ് കാൽനടയാത്രക്കാർക്ക് പരിക്കേറ്റിരുന്നു. നഗര ഹൃദയത്തിൽ പലയിടത്തും സ്ലാബുകൾ തമ്മിൽ വിടവുണ്ട്. ഇത് പലപ്പോഴും അപകടം ഉണ്ടാക്കുന്നു.

ALSO READ: നടക്കുന്നതിനിടെ കാല്‍ കാനയ്ക്ക് മുകളിലെ സ്ലാബിനിടയില്‍ കുടുങ്ങി; നാട്ടുകാരുടെ പരിശ്രമത്തില്‍ രക്ഷ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.