ഇടുക്കി : മൂവാറ്റുപുഴ മഞ്ഞള്ളൂരിൽ പഞ്ചായത്തംഗം റോഡിൽ മാലിന്യം തള്ളിയ സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. പഞ്ചായത്ത് അംഗത്തിനെതിരെ എന്ത് നടപടി എടുത്തെന്നറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. ബ്രഹ്മപുരത്തെ മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദേശം.
റെയിൽവേ ട്രാക്കുകളിൽ ഉൾപ്പെടെ പലയിടത്തും പ്ലാസ്റ്റിക് മാലിന്യ കൂമ്പാരമുണ്ടെന്ന് കോടതി കുറ്റപ്പെടുത്തി. മാലിന്യ നീക്കത്തിനായി എന്തൊക്കെ നടപടികൾ സ്വീകരിച്ചെന്നറിയിക്കാൻ റെയിൽവേക്കും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് മഞ്ഞള്ളൂർ പഞ്ചായത്തംഗം പിഎസ് സുധാകരൻ സ്‌കൂട്ടറിലെത്തി റോഡിൽ മാലിന്യം തള്ളുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നത്. മാലിന്യം തള്ളിയതിനെ തുടർന്ന് സുധാകരനിൽ നിന്നും പഞ്ചായത്ത് ആയിരം രൂപ പിഴ ഈടാക്കിയിരുന്നു.
Also Read: പെരിയാറിൽ മാലിന്യം ഒഴുക്കി; സ്വകാര്യ വ്യവസായ സ്ഥാപനത്തിനെതിരെ പരാതി