ETV Bharat / state

മസാല ബോണ്ട് : ഇഡി സമന്‍സിന് മറുപടി നല്‍കിക്കൂടേയെന്ന് കിഫ്ബിയോടും തോമസ് ഐസക്കിനോടും ഹൈക്കോടതി - ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

മസാലബോണ്ടില്‍ ഇഡി സമന്‍സിന് മറുപടി നല്‍കാത്ത തോമസ് ഐസക്കിന്‍റെയും കിഫ്ബിയുടെയും നടപടി ചോദ്യം ചെയ്‌ത് ഹൈക്കോടതി.

Masala Bond  ED Summons  Highcourt  ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  കിഫ്ബി
Masala Bond; High Court asked to KIIFB and Thomas Issac why don't they give reply to ED Summons
author img

By ETV Bharat Kerala Team

Published : Feb 16, 2024, 10:13 PM IST

എറണാകുളം : മസാല ബോണ്ട് ഇടപാടിലെ ഇ.ഡി സമൻസിന് മറുപടി നൽകിക്കൂടേയെന്ന് കിഫ്ബിയോടും തോമസ് ഐസക്കിനോടും ആവർത്തിച്ച് ഹൈക്കോടതി. എന്നാല്‍ കക്ഷികളോട് ആലോചിക്കാനായി അഭിഭാഷകർ സാവകാശം തേടി. ഐസക്കിന്‍റെയും കിഫ്ബിയുടെയും ഹർജികൾ ഹൈക്കോടതി തിങ്കളാഴ്‌ചത്തേക്ക് മാറ്റി(Masala Bond).

അറസ്റ്റോ ഭീഷണിപ്പെടുത്തലോ ഒന്നും ഉണ്ടാകില്ലല്ലോ.പ്രാഥമിക വിവരശേഖരണത്തിന്‍റെ ഭാഗമായി സമൻസിന് മറുപടി അറിയിക്കുവാനല്ലേ പറയുന്നതെന്നും(ED Summons) ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തോമസ് ഐസക്കിനോടും കlഫ്ബിയോടും ചോദിച്ചു(High Court). മൊഴിയെടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ പകർത്തുമല്ലോയെന്നും സത്യം പുറത്തുവരുവാൻ വേണ്ടിയല്ലേയെന്നും കോടതി അഭിപ്രായപ്പെട്ടു. അറസ്റ്റും ഭീഷണിയുമൊന്നും ഉണ്ടാകില്ലെന്ന് കോടതി ഉറപ്പ് നൽകിയതിന്‍റെ അടിസ്ഥാനത്തിൽ കക്ഷികളോട് അഭിപ്രായം ആരായാൻ ഐസക്കിന്‍റെയും കിഫ് ബിയുടെയും അഭിഭാഷകർ സാവകാശം തേടി.

മസാല ബോണ്ട് ഇടപാടിൽ രണ്ട് സമൻസുകളാണ് ലഭിച്ചതെന്നാണ് കിഫ്ബി കോടതിയെ അറിയിച്ചത്. ഒരു സമൻസ് സർട്ടിഫൈഡ് കോപ്പി നൽകാനും ഒന്ന് നേരിട്ട് ഹാജരാകാനുമായിരുന്നു. സിഇഒയോട് നേരിട്ട് ഹാജരാകണമെന്ന ആവശ്യമാണ് ചോദ്യം ചെയ്യുന്നതെന്ന് കlഫ്ബിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.സർട്ടിഫൈഡ് കോപ്പി നൽകാൻ തയ്യാറാണെന്നും കിഫ്ബി വ്യക്തമാക്കി.

നിയമവിരുദ്ധവും ഏകപക്ഷീയവുമായി സമൻസ് അയച്ച് ഇഡി വേട്ടയാടുകയാണെന്നും സിംഗിൾ ബെഞ്ച് നേരത്തെ ഇറക്കിയ ഉത്തരവിന് വിരുദ്ധമാണ് സമൻസ് എന്നുമായിരുന്നു കിഫ്ബിയുടെയും ഐസക്കിന്‍റെയും ഹർജികളിലെ വാദങ്ങൾ. ഇതുവരെ അഞ്ച് തവണയാണ് മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് ഇഡി തോമസ് ഐസകിന് സമന്‍സ് അയക്കുന്നത്.

എന്നാല്‍ മറുപടി നല്‍കാന്‍ ഇതുവരെ അദ്ദേഹം തയാറായിട്ടില്ല. തനിക്ക് മാത്രമായി ഇതില്‍ ഉത്തരവാദിത്തമില്ലെന്നും മുഖ്യമന്ത്രി അധ്യക്ഷനായ പതിനേഴംഗ ഡയറക്‌ടര്‍ ബോര്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത് എന്നുമായിരുന്നു തോമസ് ഐസക്കിന്‍റെ വിശദീകരണം. ധനമന്ത്രിയെന്ന ഔദ്യോഗിക ഉത്തരവാദിത്തം മാത്രമാണ് തനിക്കുള്ളതെന്നും ഐസക് വിശദീകരിച്ചിരുന്നു.

ഇഡി ഈ മറുപടി തള്ളുകയായിരുന്നു. എന്നാൽ കിഫ്ബി യോഗത്തിൽ ഐസക് പങ്കെടുത്തതിൻ്റെയും,മസാല ബോണ്ടുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ രേഖപ്പെടുത്തിയതിന്‍റെയും മിനിട്‌സും ഇഡി പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ജൂലൈ പത്തൊമ്പതിനായിരുന്നു ഐസക്കിന് ഇഡി ആദ്യം നോട്ടിസ് അയച്ചത്. എന്നാല്‍ പാർട്ടി പഠന കേന്ദ്രത്തില്‍ ക്ലാസെടുക്കാനുണ്ടെന്ന കാരണം പറഞ്ഞ് അദ്ദേഹം അന്ന് ഹാജരായിരുന്നില്ല. ഇതേ തുടർന്നായിരുന്നു ഓഗസ്ത് പതിനൊന്നിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ അസൗകര്യമുണ്ടെന്ന് അന്നും ഐസക് ഇഡിയെ അറിയിക്കുകയായിരുന്നു.

Also Read: മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്

കിഫ്ബിയുടെ പ്രവർത്തനങ്ങൾ നിയമാനുസൃതമായിരുന്നില്ലെന്നും വ്യാപകമായ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നുമാണ് ഇഡിയുടെ ആരോപണം. കടമെടുപ്പ് പ്രധാനമായും മസാലബോണ്ട് വഴിയാണ്. ഇന്ത്യൻ രൂപയിൽ വിദേശത്ത് നിന്ന് കടമെടുക്കുന്ന മസാലബോണ്ട് കേന്ദ്രസർക്കാരിൻ്റെ അനുമതിയോടെ ചെയ്യേണ്ടതായിരുന്നു. വിദേശ കടമെടുപ്പിൻ്റെ അധികാരം കേന്ദ്രസർക്കാരിനാണെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കിഫ്ബി മസാല ബോണ്ട് ധനസമാഹരണത്തിൽ ‎വിദേശ നാണ്യ വിനിമയ നിയമമായ ഫെമയുടെ ലംഘനം ഉണ്ടായെന്നും കിഫ്ബിയുടെ മസാല ബോണ്ട് ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാതെയാണെന്നും 2019ലെ സിഎജി റിപ്പോർട്ടിൽ പരാമർശങ്ങള്‍ ഉണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.